സന്തോഷകരമായ നാളുകളാണ് മുന്നിലുള്ളത് എന്ന് ഗോപിക, കല്യാണം കഴിഞ്ഞ് ജിപിയ്‌ക്കൊപ്പം ആദ്യം പോയത് അങ്ങോട്ടാണോ, പുതിയ ചിത്രങ്ങളുമായി താരദമ്പതിമാര്‍

ഗോപിക അനിലിന്റെയും ഗോവിന്ദ് പദ്മസൂര്യയുടെയും വിവാഹം കഴിഞ്ഞുവെങ്കിലും, വിശേഷങ്ങള്‍ അവസാനിച്ചിട്ടില്ല. തങ്ങളുടെ സന്തോഷകരമായ നിമിഷങ്ങളെ കുറിച്ച് പറഞ്ഞ് ഇരുവരും നിരന്തരം സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.ഗോപിക അനിലിന്റെയും ഗോവിന്ദ് പദ്മസൂര്യയുടെയും വിവാഹം കേരളക്കര ഏറ്റെടുത്തതായിരുന്നു. വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ലൈവ് ആയി പങ്കുവച്ച് രണ്ട് പേരും സോഷ്യല്‍ മീഡിയയിലും ഉണ്ടായിരുന്നു.ഇപ്പോള്‍ വിവാഹം കഴിഞ്ഞതിന് ശേഷവും, തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ച് ഗോപികയും ഗോവിന്ദ് പദ്മസൂര്യയും നിരന്തരം സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്

കുടുംബത്തിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് കല്യാണത്തിന് ശേഷം രണ്ടു പേരും പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്.അതിനിടയില്‍ ചില റൊമാന്റിക്, ഫണ്‍ ഫോട്ടോകളും വരുന്നുണ്ട്.
മുന്നോട്ടുള്ള സന്തോഷകരമായ നാളുകളെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ചിത്രമാണ് ഗോപിക ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്.ഇപ്പോള്‍ ബെംഗലൂരുവിലാണ്.ഇരുവരും ഇപ്പോള്‍ ബെംഗലൂരുവില്‍ ആണ് ഉള്ളത്. ഒരു ഫാമിലി ഫങ്ഷന്‍ അറ്റന്റ് ചെയ്യാനായി പോയതാണെന്നാണ് ചിത്രങ്ങള്‍ കാണ്ട് ആരാധകര്‍ പറയുന്നത്.
കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോയത് ബാഗ്ലൂരിലേക്കാണോ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകളും കാണാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *