ഈ കാരണമോ? സത്യം പുറത്ത്..!! വിറങ്ങലിച്ച് ബന്ധുക്കള്‍
കൊല്ലം സ്വദേശി ആയ ദമ്പതികളും ഇരട്ട കുട്ടികളും അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരം പുറത്തു വന്നു.കാലിഫോർണിയയിൽ താമസിച്ചു വന്നിരുന്ന കൊല്ലം സ്വദേശി ആനന്ദ് ഭാര്യ ആലീസ് ഇരട്ട കുട്ടികൾ ആയ നോഹ നൈഹാൻ എന്നിവരുടെ മരണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നത്.കഴിഞ്ഞ ദിവസമാണ് ആനന്ദിനെയും ആലീസിനെയും വെടിയേറ്റ് ബാത്റൂമിൽ മരിച്ച നിലയിലും മക്കളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സന്തോഷ ജീവിതം നയിച്ച ഇവർ വെടിയേറ്റ് മരിച്ചു എന്നതും കുട്ടികൾ വിഷബാധ ഏറ്റു കൊണ്ടോ വിഷപ്പുക ശ്വസിച്ചോ മരിച്ചു എന്നതും ദുരൂഹത ഉണർത്തി.2020 ലാണ് ഇവർ അമേരിക്കയിൽ താമസം ആരംഭിച്ചത്.ഏകദേശം പതിനേഴ് കോടി രൂപ വില വരുന്ന വീട്ടിൽ ആയിരുന്നു ഇവരുടെ താമസം.അഞ്ചു കിടപ്പ് മുറി ഉള്ള വീട്ടിലെ ഒരു മുറിയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടത്.അത്യ ആഡംബര ജീവിതം ആയിരുന്നു ഇവർ നയിച്ചത്.ആനന്ദ് നേരത്തെ ഗൂഗിൾ മെറ്റാ എന്നിവയിൽ സോഫ്റ്റ് വെയർ എൻജിനീയർ ആയി ജോലി ചെയ്‌തിരുന്നു.പിന്നീട് നിർമിത ബുദ്ധിയിൽ അതിഷ്ടിടം ആയ കമ്പനി തുടങ്ങി.
ഭാര്യ ആലീസിനു മികച്ച ശമ്പളത്തിൽ ജോലി ഉണ്ടായിരുന്നു.2016 ൽ ആനന്ദ് വിവാഹ മോചനത്തിന് വേണ്ടി ഹർജി ഫയൽ ചെയ്തത് ആയും എന്നാൽ പിന്നീട് ഇത് മായി മുന്നോട്ട് പോയില്ല എന്നും റിപ്പോർട്ട് ഉണ്ട്.ഇതിന് ശേഷം നാലു വര്ഷം മുൻപാണ് ഇവർക്ക് കുട്ടി ജനിച്ചത്.സംശയ രോഗം ആയിരുന്നു ആനന്ദിന് എന്നാണ് പുറത്തു വരുന്ന വിവരം.കുറച്ചു കാലം ആയി തുടങ്ങിയ സംശയത്തിൽ കുടുംബത്തെ ഇല്ലായ്മ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു.കുളിമുറിയിൽ നിന്ന് കണ്ടെത്തിയ തോക്ക് മാസങ്ങൾക്ക് മുന്നേ വാങ്ങിയത് ആണെന്നും ഇതിന് ലൈസൻസ് ഉണ്ടെന്നുമാണ് റിപ്പോർട്ട്.
@All rights reserved Typical Malayali.
Leave a Comment