ഉർവശിയുടെ ആദ്യ മകൻ.. പതിനേഴാം വയസ്സിൽ ആത്മഹത്യ.. പിന്നീട് കലാരഞ്ജിനിയുടെ മകനായി പിറന്നു..

മലയാള സിനിമയിൽ ചെറുപ്പം മുതൽ തന്നെ തിളങ്ങി നിന്ന സഹോദരി നടിമാരാണ് കലാരഞ്ജിനി, കല്പന, ഉർവ്വശി. തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നായികമാരായിരുന്നു മൂവരും. ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് മൂവരുടെയും പ്രത്യേകത. 2016ൽ കല്പനയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കൽപന വിടവാങ്ങിയിട്ട് ആറു വര്ഷത്തോളമാകുന്നു. കലാരഞ്ജിനിയും ഉർവശിയും ഇപ്പോഴും സിനിമയിൽ സജീവമാണ്. ഇവരിൽ ഏറ്റവും ഇളയ ആളാണ് ഉർവ്വശി. തെന്നിന്ത്യയിലെ നിറസാന്നിധ്യമാണ് ഉർവ്വശി ഇപ്പോൾ.
സിൽക്ക് ചിത്രത്തിൽ നായകനായി, ശേഷം 17ാം വയസിൽ നന്ദു ജീവനൊടുക്കി, കാരണം ഇന്നും അവ്യക്തം, പ്രണയനൈരാശ്യവും മയക്കുമരുന്നും ആത്മഹത്യയിലേക്ക് നയിച്ചെന്ന റിപ്പോർട്ടുകളിൽ സത്യമുണ്ടോ? ഉർവശി കൽപ്പന കലാരഞ്ജിനിമാരുടെ സഹോദരന്‌ സംഭവിച്ചത് എന്ത്?സിൽക്ക് ചിത്രത്തിൽ നായകനായി, ശേഷം 17ാം വയസിൽ നന്ദു ജീവനൊടുക്കി, കാരണം ഇന്നും അവ്യക്തം, പ്രണയനൈരാശ്യവും മയക്കുമരുന്നും ആത്മഹത്യയിലേക്ക് നയിച്ചെന്ന റിപ്പോർട്ടുകളിൽ സത്യമുണ്ടോ? ഉർവശി കൽപ്പന കലാരഞ്ജിനിമാരുടെ സഹോദരന്‌ സംഭവിച്ചത് എന്ത്?മലയാള സിനിമയിൽ ചെറുപ്പം മുതൽ തന്നെ തിളങ്ങി നിന്ന സഹോദരി നടിമാരാണ് കലാരഞ്ജിനി, കല്പന, ഉർവ്വശി. തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നായികമാരായിരുന്നു മൂവരും. ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് മൂവരുടെയും പ്രത്യേകത. 2016ൽ കല്പനയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കൽപന വിടവാങ്ങിയിട്ട് ആറു വര്ഷത്തോളമാകുന്നു. കലാരഞ്ജിനിയും ഉർവശിയും ഇപ്പോഴും സിനിമയിൽ സജീവമാണ്. ഇവരിൽ ഏറ്റവും ഇളയ ആളാണ് ഉർവ്വശി. തെന്നിന്ത്യയിലെ നിറസാന്നിധ്യമാണ് ഉർവ്വശി ഇപ്പോൾ.

ഇവർ മൂന്നു പേർ അല്ലാതെ ഇവരുടെ കുടുംബത്തിൽ നിന്ന് മറ്റു രണ്ട് പേർ കൂടി സിനിമയിൽ ഉണ്ടായിരുന്നു. ഇവരുടെ സഹോദരന്മാരും സിനിമയിലെത്തി തിളങ്ങിയവരാണ്. കമൽ റോയ് ആണ് ഇവരുടെ ഒരു സഹോദരൻ, ഇവരുടെ ഇളയ സഹോദരന്‍ നന്ദുവിനെ ചില മലയാളികളെങ്കിലും അറിയും. പ്രിന്‍സ് എന്നാണ് നന്ദുവിൻ്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ എത്തിയ ശേഷമാണ് പ്രിൻസ് നന്ദു എന്ന പേര് മാറ്റിയത്. ഒരു സിനിമയിൽ നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് നന്ദു.

ബി ഗ്രേഡ് സിനിമയിൽ നായകനായി
സില്‍ക് സ്മിത നായികയായി എത്തിയ ലയനം എന്ന ബി ഗ്രേഡ് ചിത്രത്തിലാണ് നന്ദു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. നന്നേ ചെറുപ്പത്തിൽ സിനിമാ കരിയർ ആരംഭിച്ച നന്ദു എന്ന കലാകാരൻ അകാലത്തിൽ ഈ ലോകത്തോട് വിട പറയുകയായിരുന്നു. നന്ദു ആത്മഹത്യ ചെയ്യുകയായിരുന്നു 17-ാം വയസ്സിലായിരുന്നു നന്ദു തൻ്റെ ജീവനൊടുക്കിയത്. അകാലത്തിൽ ആയിരുന്നു കൽപ്പന, കലാരഞ്ജിനി ഉർവ്വശി സഹോദരിമാരുടെ ഈ സഹോദരനും വിടങ്ങിയത്. ഇവരുടെ മറ്റു സഹോദരനായ കമൽ റോയ് മരണപ്പെടുന്നത് ഇരുപത്തിയേഴാം വയസ്സിലാണ്.

പ്രണയ നൈരാശ്യമോ കാരണം?
പ്രിൻസ് എന്ന നന്ദുവിൻ്റെ ആത്മഹത്യയ്ക്ക് കാരണം പ്രണയ നൈരാശ്യമാണ് എന്ന് അക്കാലത്ത് മാധ്യമങ്ങളിൽ വാര്‍ത്തകൾ ഉണ്ടായിരുന്നു. എന്നാൽ അതിനു പിന്നാലെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് നന്ദു മയക്കു മരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്നും ലഹരിക്ക് അടിമയായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമായിരുന്നു.

അഭ്യൂഹങ്ങള്‍ മാത്രം
എന്നാല്‍ ഇതൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമാണ് എന്നായിരുന്നു പിന്നീട് പുറത്ത് വന്ന വിവരം. എന്നാല്‍, യഥാര്‍ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്നാണ് നന്ദുവിൻ്റെ കുടുംബാംഗങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. ഒരു പഴയ അഭിമുഖത്തിൽ ഉർവ്വശി തൻ്റെ അനിയനെ കുറിച്ച് സംസാരിക്കുന്നുണ്ട്.

പ്രിൻസിൻ്റെ മരണം
തൻ്റെ സഹോദരൻ പ്രിൻസിൻ്റെ മരണം ആണ് ഏറ്റവും കൂടുതൽ കുടുംബത്തെ തകർത്തതെന്ന് കലാരഞ്ജിനിയും നേരത്തേ പറഞ്ഞിട്ടുണ്ട്. വീട്ടിലെ ഇളയ കുട്ടിയായിരുന്നത് കൊണ്ട് തന്നെ അവൻ എല്ലാവർക്കും ഒരു മകനെ പോലെയായിരുന്നുവെന്നും ഉർവ്വശി നേരത്തേ പറഞ്ഞിരുന്നു. അത്രമാത്രം സ്നേഹിച്ച അവൻ്റെ മരണം വരുത്തിയ വേദനയായിരുന്നു തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്നും ഉർവ്വശി പറഞ്ഞിരുന്നു.

വീട്ടില്‍ ഏറ്റവും കൂടുതല്‍ വാത്സല്യം നന്ദുവിനോട്
വീട്ടില്‍ ഏറ്റവും കൂടുതല്‍ വാത്സല്യം നന്ദുവിനോട് ആയിരുന്നു, അവന് എന്തും തുറന്നുപറയാന്‍ സാധിക്കുമായിരുന്നു. എന്നിട്ടും ആത്മഹത്യ ചെയ്യാന്‍ തോന്നാനുള്ള കാരണം ഞങ്ങളൊന്നും അറിഞ്ഞില്ല. ജീവിതത്തില്‍ തന്നെ മാനസികമായി തളര്‍ത്തിയ ഒരു സംഭവം നന്ദുവിൻ്റെ മരണമാണെന്നും ഉര്‍വശി വ്യക്തമാക്കിയിരുന്നു. പ്രേമനൈരാശ്യവും നന്ദുവിൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നന്ദുവിൻ്റെ മരണകാരണം ഇപ്പോഴും ദുരൂഹമാണ്. ഇന്നും നന്ദുവിനെ കുറിച്ചുള്ള ഓർമ്മകൾ പറയുമ്പോള്‍ ഉര്‍വ്വശിയുടെ ശബ്ദമിടറും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *