40 കഴിഞ്ഞിട്ടും സൗന്ദര്യം നിലനിര്‍ത്തുന്നത് ഇങ്ങനെയാണോ? ഇപ്പോഴും സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിക്കുന്ന കനിഹ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി

സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്ത് ജയിച്ച്, മോഡലിങിലൂടെ അഭിനയ ലോകത്ത് എത്തിയതാണ് കനിഹ സുബ്രഹ്‌മണ്യം. തമിഴ് സിനിമയിലൂടെയായിരുന്നു തുടക്കം. പക്ഷെ അവിടെ ഒരു ഗ്ലാമര്‍ നായിക എന്നനതിനപ്പുറം അഭിനയ പ്രാധാന്യമുള്ള റോളകള്‍ കനിഹയ്ക്ക് കിട്ടിയിരുന്നില്ല. ഒരു നടിയെന്ന നിലയില്‍ ഡെപ്ത്തുള്ള നല്ല വേഷങ്ങള്‍ കനിഹയെ തേടിയെത്തിയത് മലയാള സിനിമയില്‍ നിന്നായിരുന്നു. അതും വിവാഹിതയായി, അമ്മയായി രണ്ടാം വരവ് നടത്തിയതിന് ശേഷം

പഴശ്ശിരാജ, ദ്രോണ, ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങി ഒരു സമയത്ത് കനിഹ അഭിനയിച്ച സിനിമകള്‍ എല്ലാം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമായിരുന്നു, അതെല്ലാം സൂപ്പര്‍ ഹിറ്റുമായിരുന്നു. ഇപ്പോഴും സെലക്ടീവായ സിനികളില്‍ കനിഹ അഭിനയിക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന നടിയുടെ, ഈ നാല്‍പത്തിയൊന്നാം വയസ്സിലും തിളങ്ങുന്ന ശരീര സൗന്ദര്യത്തെ കുറിച്ചാണ് പറയുന്നത്.

കനി ഒരു ഫിറ്റ്‌നസ്സ് ഫ്രീക്കാണ്. നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് അത് വ്യക്തമാക്കുന്നുണ്ട്. മനസ്സിന്റെ ആരോഗ്യമാണ് മുഖത്തിന്റെ സൗന്ദര്യം എന്ന് നിരന്തരം പോസ്റ്റുകളിലൂടെ പങ്കുവയ്ക്കുന്ന നടി ജീവിതത്തെ എങ്ങനെ ആസ്വദിക്കാം എന്നും പലപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. പ്രായം വെറുമൊരു നമ്പര്‍ മാത്രമാണ്, ജീവിതം എങ്ങനെ ആസ്വദിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ് എന്നാണ് കനിഹയുടെ പക്ഷം

ഇപ്പോഴിതാ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് കനിഹ. കാണുമ്പോള്‍ എളുപ്പമാണെന്ന് തോന്നാമെങ്കിലും ഹെവിയായിട്ടുള്ള വര്‍ക്കൗട്ടാണ് കനിഹ ഫോളോ ചെയ്യുന്നത്. ‘ഞാന്‍ എല്ലായിപ്പോഴും എന്റെ ഏറ്റവും മികച്ചത് പിന്‍തുടരുന്നു. വൈകാരികമായും, മാനസികമായും ശാരീരികമായും’ എന്ന് പറഞ്ഞാണ് കനിഹ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

നടന്‍ രാജേഷ് ഹെബ്ബാര്‍ അടക്കം പലരും ചിത്രത്തിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. ഗ്രേറ്റ് എഫേര്‍ട്ട്, ടൂ യങ്, വെരി നൈസ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ‘ഇതൊക്കെ കൊണ്ടാണ് ഇന്നത്തെ യുവ നടികളെക്കാളും കനിക കൂടുതലും സുന്ദരിയും ചെറുപ്പക്കാരിയുമായി കാണപ്പെടുന്നത്’ എന്ന് പറഞ്ഞ് കേരളത്തില്‍ നിന്നുള്ള ഒരാരാധകന്‍ എത്തി. കനി എപ്പോഴും ഒരു ഇന്‍സ്പിരേഷന്‍ ആണെന്ന് മറ്റൊരു ആരാധകന്‍ പറയുന്നു.
സിനിമകള്‍ക്ക് പുറമെ ഇപ്പോള്‍ ടെലിവിഷനിലും കനിഹ സജീവമാണ്. സണ്‍ ടിവിയിലെ എതിര്‍നീച്ചല്‍ എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്‌.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *