ഈ മൂന്ന് ഇടത്തും, മൂന്ന് തരത്തിലാണ് ഞാന്‍- വ്യക്തമാക്കി നയന്‍താര; കുടുംബ ജീവിതത്തിന്റെയും സിനിമ ജീവിതത്തിന്റെയും വിജയരഹസ്യം

രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ്, മലയാളം, തെലുങ്ക് സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് നയന്‍താര. ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ജവാന്‍ എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദാദ സാഹെബ് പുരസ്‌കാരവും വാങ്ങിയാണ് നയന്‍ തിരിച്ചെത്തിയത്.

കല്യണം കഴിഞ്ഞ്, ഇരട്ട കുട്ടികളുടെ അമ്മയായി എങ്കിലും (സറോഗസിയിലൂടെ) നയന്‍താരയുടെ കരിയറിന് അതൊന്നും ഒരു വെല്ലുവിളിയല്ല. സിനിമാ നിര്‍മാണ മേഖലയിലും അഭിനയത്തിലും ബിസിനസ്സിലും എല്ലാം പഴയതിലും അധികം സജീവമാണ് നടി. ഇന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ്ക്കുന്ന മുന്‍നിര നായിക എന്ന പദവി നയന്‍താരയ്ക്ക് മാത്രം സ്വന്തം.

വ്യക്തി ജീവിതത്തിലെ നയന്‍താരയുടെ വിജയയാത്രയെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. വിക്കിയും മക്കളും അടങ്ങുന്ന തന്റെ കുടുംബജീവിതത്തിലെ സന്തോഷങ്ങളും നയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്തിനും ഏതിനും തനിക്ക് പിന്തുണ നല്‍കുന്ന എന്റെ വിക്കിയ്ക്കും പ്രണയത്തിനും നന്ദി എന്നാണ് ദാദ സാഹെബ് അവാര്‍ഡ് സ്വീകരിച്ച് സംസാരിച്ചപ്പോള്‍ നയന്‍താര പറഞ്ഞത്.

അതേ സമയം ഒരുപാട് വിമര്‍ശനങ്ങളും സമൂഹത്തില്‍ നിന്ന് നയന്‍താരയ്ക്ക് എതിരെ ഉയരാറുണ്ട്. വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞു, സിനിമയ്ക്ക് എതിരെയും എല്ലാം പല തരത്തിലുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ അതിനോടൊന്നും പ്രതികരിച്ച് നയന്‍ തന്റെ സമയം കളയാറില്ല. ഗോസിപ്പുകളെ എല്ലാം അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണ് പതിവ്.

എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി. കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും സിനിമാ ജീവിതവും താന്‍ എങ്ങനെ കൊണ്ടു പോകുന്നു എന്ന് വ്യക്തമാക്കി പങ്കുവച്ച സ്‌റ്റോറി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ജോലിയിടത്തുള്ള ഞാനും, പുറത്തുള്ള ഞാനും, വീട്ടിലുള്ള ഞാനും തീര്‍ത്തും വ്യത്യസ്തരായ മൂന്ന് വ്യക്തികളാണ്. ഒരിക്കലും മൂന്നിടത്തും ഒരുപോലെ നില്‍ക്കാന്‍ കഴിയില്ല’ എന്നാണ് നയന്‍താര പറഞ്ഞിരിയ്ക്കുന്നത്.

നയന്‍താര കാരണം ഒരു സിനിമാ സെറ്റില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിട്ടില്ല. ഒരു നിര്‍മാതാവും, നയന്‍താര കാരണം തനിക്ക് സാമ്പത്തിക നഷ്ടമുണ്ടായി എന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ജോലിയുടെ കാര്യത്തില്‍ നയന്‍താരയുടെ പ്രൊഫഷണലിസത്തെ കുറിച്ച് പ്രശംസിച്ച് സിദ്ധിഖ് അടക്കമുള്ള സംവിധായകര്‍ സംസാരിച്ചത് ശ്രദ്ധേയമാണ്. ജോലി സ്ഥലത്ത് നയന്‍ എങ്ങെയാണ് എന്ന് അതില്‍ നിന്നും വ്യക്തം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *