മമ്മൂട്ടിയുടെ പുതിയ വീട് കണ്ടോ..!! ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കുഞ്ഞു വീട്..!! സുല്‍ഫത്തിനൊപ്പം കഴിയാന്‍..!!
മലയാള സിനിമയുടെ മെഗാസ്റ്റാർ എന്നതിൽ നിന്നും എതിരാളികൾ ഇല്ലാത്ത അഭിനയ ചക്രവർത്തി എന്ന പദവിയിലേക്ക് മമ്മൂട്ടി എത്തിനിൽക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മലയാളികളുടെ സ്വന്തം മമ്മൂക്ക അഭിനയിച്ച ആദ്യചിത്രം. ഒരു നടനാകാൻ ആഗ്രഹിച്ച് പ്രവർത്തിച്ച അദ്ദേഹം കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാനും ഇന്ന് കാണുന്ന നിലയിലേക്ക് വളരാനും സാധിച്ചു.അഭിനേതാവായി കരിയർ ആരംഭിച്ച മമ്മൂക്ക അടുത്തിടെയാണ് ഒരു നിർമ്മാണ കമ്പനി ആരംഭിച്ചത്. മമ്മൂട്ടി കമ്പനി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രൊഡക്ഷൻ കമ്പനി ഇതിനോടകം നാലു സിനിമകൾ ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി കമ്പനി സംവിധാനം ചെയ്ത ആദ്യ ചിത്രം മമ്മൂട്ടി നായകനായ റോഷാക്ക് ആയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമായ റോഷാക്ക് ഏകദേശം 20 കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മിച്ചത്. തുടക്കം ഗംഭീരമാക്കി മമ്മൂട്ടി കമ്പനി നേടിയത് മുടക്കിയതിന്റെ ഇരട്ടി തുക ആയിരുന്നു.
2023 ൽ മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ വിജയം മമ്മൂട്ടി തന്നെ നായകനായ കാതൽ എന്ന ചിത്രം ആയിരുന്നു. കാതലിന്റെ സക്സസ് മീറ്റിനിടയിൽ മമ്മൂട്ടി തന്റെ നിർമ്മാണ കമ്പനിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.”നമ്മുടെ പ്രൊഡകഷൻ കമ്പനി അങ്ങിനെ പല പ്രാവശ്യം പ്രൊഡ്യൂസ് ചെയ്തിട്ടൊക്കെ ഉണ്ടെങ്കിലും ഞാൻ പല പ്രാവശ്യം തോറ്റുപോയ ആളാണ്. എന്റെ പേരിൽ തന്നെ തുടങ്ങിയ കൊണ്ടാണ് തരക്കേടില്ലാതെ പോകുന്നത്. വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും എല്ലായിടത്തും ജയിച്ചിട്ടില്ലെങ്കിലും പല തരത്തിലുള്ള വിഷയങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ട്.
നാലു സിനിമ കഴിഞ്ഞ് അഞ്ചാമത്തെ സിനിമയിൽ എത്തി നിൽക്കുകയാണ്. ഞാൻ സിനിമയിൽ നിന്നും എനിക്ക് കിട്ടിയ ചെറിയ പൈസകൾ കൂട്ടി വച്ചാണ് ഈ കമ്പനി വഴി സിനിമ എടുക്കുന്നത്. അത് പൂർണമായും നഷ്ടപ്പെടാതെ ചെറിയ ചെറിയ ലാഭങ്ങൾ എനിക്ക് തന്നു പ്രോത്സാഹിപ്പിക്കുന്നുണ്ട് നിങ്ങൾ എന്നെ, അതിനു നന്ദി” എന്നാണ് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടി കമ്പനി നിർമ്മിക്കാൻ പോകുന്ന അടുത്ത ചിത്രം മമ്മൂട്ടി നായകൻ ആവുന്ന ടർബോ ആണ്.
@All rights reserved Typical Malayali.
Leave a Comment