കാറുകൾ എല്ലാം കോടതി വാങ്ങിവച്ചു.. ഒരു വഴിയുമില്ലാതെ റെയിൽവേ സ്റ്റേഷനിൽ ദിലീപ്.. മുഖം മറച്ചുപിടിച്ച് താരം..
താരപ്രഭ കിട്ടണമെങ്കിൽ അതിന് വർഷങ്ങൾ നീണ്ട കാത്തിരിപ്പുണ്ട്, അത്രതന്നെ അധ്വാനവും വേണ്ടിവരും. ജനങ്ങളാൽ ചാർത്തിക്കിട്ടുന്ന താരപ്പട്ടം ഒരുപരിധി കഴിയുമ്പോൾ അവർക്ക് മറ്റൊരു രീതിയിൽ പരിധികൾ സൃഷ്ടിക്കുക കൂടി ചെയ്യും. നാട്ടുകവലയിലോ, ട്രാൻസ്പോർട്ട് ബസിലോ, നിരത്തിലോ പഴയകാലത്തെപ്പോലെ ഇറങ്ങി നടക്കാനോ, ആരുമറിയാത്ത ഒരാളായി നിൽക്കാനോ സാധിച്ചെന്നു വരില്ല. ഈ ചിത്രം അതിനുദാഹരണമാണ്.ഇദ്ദേഹത്തിന് ഇന്ന് സ്വന്തമായി ആഡംബര കാറുകളുണ്ട്. പക്ഷേ മലയാളികളുടെ ഈ പ്രിയ നടൻ എറണാകുളം റെയിൽവേ സ്റ്റേഷനിൽ സാധാരണക്കാരിൽ ഒരാളെന്ന പോലെ ട്രെയിൻ കാത്തിരിപ്പാണ്. മുഖത്തെ മാസ്ക് സഹായിച്ച് അടുത്തിരിക്കുന്ന ആൾക്ക് പോലും ഇതാരെന്നു മനസിലായിട്ടില്ല. തിരിച്ചറിഞ്ഞാൽ സെൽഫി പൂരവുമായി ആൾക്കൂട്ടം ഉണ്ടാവുമെന്ന് ഉറപ്പ് ഇതിനു മുൻപും സമാന രീതിയിൽ അദ്ദേഹം ട്രെയിൻ കയറാൻ പോയിട്ടുണ്ട്. അന്ന് തലയിൽ ഒരു തൊപ്പി കൂടി ഉണ്ടായിരുന്നു. എന്നാൽ പുതിയ കാത്തിരിപ്പിന്റെ വീഡിയോ വന്നതും സഹതാരമായ സ്മിനു സിജോ ആളെ കയ്യോടെ കണ്ടെത്തി.ജനപ്രിയ നായകൻ.
ആളും ആരവവും ഇല്ലാതെ സാധാരക്കാരിൽ സാധാരണക്കാരനായി സാധാരണക്കാർക്കൊപ്പം എറണാകുളം റെയിൽവേ സ്റ്റേഷനിൽ തങ്കമണിയുടെ പ്രെമോഷനു കോഴിക്കോട്ടെയ്ക്കുള്ള ട്രെയിനും കാത്ത് ….. സൂക്ഷിച്ചു നോക്കണ്ടാടാ ഉണ്ണിയെ ഇതു ശരിക്കും ഞാൻ അല്ലടാ….. കണ്ടു പിടിച്ചേ,’ എന്ന് സ്മിനു.ബാന്ദ്രക്ക് ശേഷം റിലീസ് ചെയ്യുന്ന ദിലീപ് ചിത്രമാണ് ‘തങ്കമണി’. മാർച്ച് ഏഴിന് റിലീസ് പ്രതീക്ഷിക്കുന്നു. സ്മിനു സിജോയും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ ആദ്യമായി മലയാളത്തിൽ വേഷമിട്ട ചിത്രമാണ് ദിലീപ് നായകനായ ‘ബാന്ദ്ര’. അടുത്ത ദിവസങ്ങളിലാണ് ഈ സിനിമയ്ക്കെതിരെ റിവ്യൂ ബോംബിങ് നടത്തിയവർക്കെതിരെ നിയമനടപടി ഉണ്ടായത്. അണിയറയിൽ വേറെയും ദിലീപ് ചിത്രങ്ങൾ പുരോഗമിക്കുകയാണ്.നിലവിൽ പുതിയ സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് ദിലീപ്. അഭിമുഖങ്ങളും മറ്റുമായി ദിലീപ് സജീവമാണ്.പവി കെയർ ടേക്കർ’ എന്ന ചിത്രമാണ് ദിലീപ് നായകനായി ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച സിനിമ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ എന്നിവരും പ്രധാനവേഷങ്ങൾ ചെയ്യും.
@All rights reserved Typical Malayali.
Leave a Comment