സുരേഷ് ഗോപി അപ്പൂപ്പൻ ആകുന്നു.. വീട് നിറയെ കുട്ടികൾ വേണമെന്ന ആഗ്രഹം.. മധുരവുമായി രാധിക..
ലച്ചിത്രതാരവും ബിജെപി നേതാവുമാണ് സുരേഷ് ഗോപി. 2016 മുതൽ 2021 വരെ രാജ്യസഭാംഗമായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥിയായി തൃശൂരിൽനിന്ന് മത്സരിച്ചിട്ടുണ്ട്. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് ഒരുതവണ കൂടി ബിജെപി ടിക്കറ്റിൽ ജനവിധി തേടാനുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി. നിലവിൽ കൊൽക്കത്ത ആസ്ഥാനമായ സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് സൊസൈറ്റിയുടെ പ്രസിഡൻറും ഭരണസമിതിയുടെ ചെയർമാനുമാണ് അദ്ദേഹം.
1958 ജൂൺ 26ന് കെ ഗോപിനാഥൻ പിള്ള – വി ജ്ഞാനലക്ഷ്മി ദമ്പതികളുടെ മൂത്തമകനായി കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപിയുടെ ജനനം. കൊല്ലത്തെ ഇൻഫൻ്റ് ജീസസ് ആംഗ്ലോ – ഇന്ത്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിലായിരുന്നു ഉപരിപഠനം. സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നിലവിൽ തിരുവനന്തപുരത്തെ ശാസ്തമംഗലത്താണ് സുരേഷ് ഗോപിയും കുടുംബം താമസിക്കുന്നത്. രാധിക ആണ് ഭാര്യ. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവർ മക്കളാണ്. സുഭാഷ് ഗോപി, സുനിൽ ഗോപി, സനിൽ ഗോപി എന്നിവർ സഹോദരങ്ങളാണ്.
@All rights reserved Typical Malayali.
Leave a Comment