ഗോപികയെ സന്തോഷിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് ജിപി..!! പ്രിയപ്പെട്ടവളേയും കൂട്ടി പോയത് എവിടേക്കെന്ന് കണ്ടോ..!!

അടുത്തിടെയായിരുന്നു നടി ഗോപിക അനിലും നടൻ ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം നടന്നത്. അന്നുമുതൽ തന്നെ ഇരുവരുടെയും വിവാഹ ചിത്രങ്ങളും അതിനുശേഷം ഉള്ള ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോഴിതാ സഹോദരിയും നടിയുമായ കീർത്തന അനിലിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഗോപിക അനിൽ. “ഞാൻ ഞങ്ങളുടെ ടീമിലാണ്” എന്ന ക്യാപ്ഷ്യനോടെയാണ് ഗോപിക ചിത്രങ്ങൾ പങ്കുവച്ചത്.

ഇരുവരും അഭിനയം ആരംഭിച്ചത് ഒരുമിച്ചായിരുന്നു. സഹോദരിയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നും ഗോപിക നേരത്തെ പറഞ്ഞിട്ടുണ്ട്. ‘ബാലേട്ടന്‍ എന്ന ചിത്രത്തില്‍ ലാലേട്ടന്റെ മക്കളായി ഇരുവരും ഒന്നിച്ച് അഭിനയിച്ചു. അതിന് ശേഷം വലുതായപ്പോള്‍ ‘കബനി’ എന്ന സീരിയലും ഒരുമിച്ച് ചെയ്‍തിരുന്നു. അതിന് ശേഷമാണ് ഗോപിക അനില്‍ സാന്ത്വനത്തിലെത്തിയത്. ‘സാന്ത്വന’ത്തിന്റെ ലൊക്കേഷനില്‍ തനിക്ക് കൂട്ടായി വരുന്നത് അവളാണ്. സഹോദരിയും താനും തമ്മില്‍ നല്ല സിങ്ക് ആണ്. സുഹൃത്തുക്കളെ പോലെ തന്നെ എവിടെ പോവുമ്പോഴും അവളെയും കൂട്ടിയാണ് പോകുന്നത്. ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമാണ്’ എന്നാണ് ഒരിക്കൽ ഗോപിക പറഞ്ഞത്.

ഗോപികയുമായി മൂന്നുവയസ്സിന്റെ വ്യത്യാസമാണ് കീർത്തനയ്ക്ക്. “എന്റെ നല്ലൊരു ഫ്രണ്ട്, മെന്റർ ഗൈഡ് എല്ലാമാണ് ചേട്ടൻ ഇപ്പോൾ. ഞങ്ങൾ ഒരു ബ്രോ- സിസ് കോംബോ ആണ്. പിന്നെ ചേച്ചിയെ നല്ലരീതിയിൽ റെസ്‌പെക്ട് ചെയ്യുന്നുണ്ട്. അതാണ് ജിപിയെ റെസ്‌പെക്ട് ചെയ്യുന്നത്. ജിപി ചേട്ടൻ എനിക്ക് പറ്റിയ അളിയൻ ആണ്. നമ്മൾക്ക് എല്ലാമാണ് ചേട്ടൻ” എന്നായിരുന്നു ജിപിയുടെയും ഗോപികയുടെയും വിവാഹത്തിന് മുൻപ് കീർത്തന പറഞ്ഞത്.

“മിട്ടു ഈ വിവാഹത്തിൽ കിടന്നോടിയത് ചെറിയ ഓട്ടമൊന്നുമല്ല. അവളുടെ ജോലി ഒരു ഭാഗത്ത്. ഒരു ഭാഗത്ത് ഡാൻസ്, ഒരു ഭാഗത്ത് ബാക്കി കാര്യങ്ങൾ, പിന്നെ ചേച്ചിയുടെ കോസ്റ്റ്യൂംസ്. ആ വീട്ടിൽ എന്നെ ഭയങ്കരമായി ഇമ്പ്രെസ്സ് ചെയ്ത വ്യക്തിയാണ് മിട്ടു. മിട്ടു യൂ ആർ ഓസം. വെരി വെരി സ്‌പെഷ്യൽ. മിട്ടു എവിടെയോ ഒരു ഇന്റർവ്യൂവിൽ ജിപി ചേട്ടനെ പോലെ ഒരു ബ്രദർ ഇൻ ലോയെ കിട്ടിയതിനെ കുറിച്ചൊക്കെ സംസാരിക്കുന്ന വീഡിയോ പലരും എനിക്ക് അയച്ചു തന്നിരുന്നു. പക്ഷെ അത് ശരിക്കും ഓപ്പോസിറ്റ് ആണ്. ഞാൻ ശരിക്കും ബ്ലെസ്ഡ് ആണ്, അതുപോലെ ഭാഗ്യവാനാണ് ഇതുപോലെ ഒരു സിസ്റ്റർ ഇൻ ലോയെ കിട്ടിയതിൽ” എന്നായിരുന്നു വിവാഹ ദിനത്തിൽ അനിയത്തിയെ കുറിച്ച് ജിപി സംസാരിച്ചിരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *