സലിംകുമാറിന്റെ മകനും ദിലീപിന്റെ മകളും നല്ല അടുത്ത സുഹൃത്തുക്കൾ
2024ന്റെ തുടക്കം മലയാള സിനിമയ്ക്ക് സ്വപ്ന തുല്യമാണ്. അതിന് ഏറ്റവും മികച്ചൊരു വഴി കാട്ടിയിരിക്കുന്നത് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയാണ്. ചിദംബരം ഒരുക്കിയ ഈ സർവൈവൽ ത്രില്ലർ പതിനൊന്ന് സുഹൃത്തുക്കളുടെ കഥയാണ് പറഞ്ഞത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വൻ കുതിപ്പാണ് ചിത്രം കാഴ്ചവയ്ക്കുന്നതും. മഞ്ഞുമ്മലിൽ ഒരു പ്രധാന വേഷത്തിൽ എത്തിയത് സലീം കുമാറിന്റെ മകൻ ചന്തുവാണ്. ക്ലൈമാക്സിലെ താരത്തിന്റെ ഡയലോഗുകളെല്ലാം ആഘോഷിക്കപ്പെടുകയാണ്. ഈ അവസരത്തിൽ സിനിമയുടെ വിജയത്തെ കുറിച്ചും സന്തോഷത്തെ പറ്റിയും മനസ് തുറക്കുകയാണ് ചന്തു.
“ഇതൊക്കെ നമ്മൾ സ്വപ്നം കണ്ടിട്ടുള്ള കാര്യങ്ങളാണ്. അതൊന്നും മറച്ചുവയ്ക്കുന്നുമില്ല. ഒരു പത്ത് ഇരുന്നൂറ് കോടിയൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. മഞ്ഞുമ്മലിന് ഇത്രയും വലിയ വിജയം കണ്ടവരാണ് നമ്മൾ എല്ലാവരും. പ്രതീക്ഷിക്കാത്ത വിജയവുമല്ലിത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക് ബസ്റ്റർ ആകും മഞ്ഞുമ്മല് എന്ന് വിചാരിച്ചിരുന്നു. മലയാളത്തിൽ ഏറ്റവും പണംവാരുന്ന പടം. ഇത് ഞാൻ എക്സ്പെക്ട് ചെയ്യുന്ന കാര്യം ആണ്”, എന്ന് ചന്തു പറയുന്നു. ജാങ്കോ സ്പെയ്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
കൊടൈക്കനാലിൽ മുപ്പത് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ഭയങ്കര ഡെയ്ഞ്ചറസ് പരിപാടി ആയിരുന്നു അത്. നമുക്ക് അറിയാത്ത സ്ഥലമാണത്. ആറ് മുതൽ ഒൻപത് മണിവരെ ഷൂട്ടിംഗ് ആണ്. താഴേക്ക് ഇറങ്ങേണ്ടി വന്നപ്പോൾ എല്ലാവരുടെയും കിളി പാറി. അടുത്ത് കാല് വയ്ക്കുന്നത് എവിടെ എന്ന് പോലും അറിയില്ല. ചിലപ്പോൾ താഴേക്ക് പോകും. പിന്നെ തിരിച്ച് വരില്ല. സെറ്റ് എന്ന് പറയുന്നത് ശരിക്കുമൊരു ഹോളിവുഡ് സെറ്റപ്പ് പോലെ ആയിരുന്നുവെന്നും ചന്തു പറയുന്നു.
ഞാൻ പണ്ട് പ്ലസ് വൺ പ്ലസ് ടു സമയത്ത് മാർക്ക് കിട്ടാൻ വേണ്ടി നാടകത്തിൽ ചേർക്കും. നമ്മളീ തലതെറിച്ച് കിടക്കുന്ന പയ്യനാണല്ലോ. രണ്ടോ മൂന്നോ മാർക്ക് കിട്ടട്ടേ എന്ന് കരുതി കർട്ടൻ വലിക്കാൻ നിർത്തും. അഭിനയിക്കണ്ട പുറം പണികൾ ചെയ്യണം. ടൈമിങ്ങിൽ കർട്ടനൊക്കെ വലിക്കുമ്പോൾ കയ്യടി കിട്ടും. എനിക്കാണല്ലോ ഇതൊക്കെ കിട്ടുന്നത് എന്നോർക്കും. അവിടെ നിന്ന് തമിഴ്നാട്ടിൽ തിയറ്റർ വിസിറ്റിന് പോയി. തിയറ്റർ എനിക്ക് ഓർമയില്ല. അവിടെ ക്ലൈമാക്സ് സീനിന് കേരളത്തിലെക്കാൾ കയ്യടിയാണ്. അവർ എഴുന്നേറ്റ് നിന്നൊക്കെ ആഘോഷിക്കായാണ്. നമ്മളെ വന്നവർ കെട്ടിപിടിക്കുകയാണ്. മോൻ കറക്ട് സമയത്ത് വന്നത് കൊണ്ട് രക്ഷപ്പെട്ടുവെന്ന് പറഞ്ഞു. പ്രായമുള്ളൊരാൾ എന്നെ കെട്ടിപ്പിടിച്ച് കരയുകയാണ്. എന്താണ് നമ്മൾ ചെയ്ത് വച്ചേക്കുന്നതെന്ന് മനസിലായത് ചെന്നൈയിൽ ചെന്നപ്പോഴാണ്. സിനിമയുടെ ആഴം മനസിലായതും അപ്പോഴാണെന്നും ചന്തു പറഞ്ഞു.
സലീം കുമാർ സിനിമ കണ്ടോ എന്ന ചോദ്യത്തിന്, “അച്ഛൻ സിനിമ കണ്ടിട്ടില്ല. കുറച്ച് കഴിഞ്ഞ് കാണാം. തിരക്കൊക്കെ ഒന്ന് കഴിയട്ടെ എന്നാണ്. തിയറ്ററിൽ പോയി സിനിമ കാണാൻ ഭയങ്കര മടിയുള്ള ആളാണ് അച്ഛൻ. പുള്ളി ഭയങ്കര സന്തോഷത്തിലാണ്. അദ്ദേഹത്തെ സംബന്ധിച്ച് മകൻ അഭിനയിച്ച സിനിമ മാത്രമല്ല. ക്രൂവിലെ മിക്കവരുമായി നല്ല അടുപ്പുമുള്ള ആളാണ് അച്ഛൻ. റിലീസ് ആയ സമയത്ത് ഭയങ്കര ടെൻഷൻ ആയിരുന്നു. സൗബിക്ക ഇത്രയും കാശ് മുടക്കിയ സിനിമ എന്താകും എന്നതായിരുന്നു കാരണം. പിന്നെ സിനിമ കണ്ടിട്ടുമില്ല. പിള്ളേര് എന്താ ചെയ്തേക്കണത് എന്നറിയില്ലല്ലോ. ആകെ കണ്ടത് സെറ്റ് മാത്രമാണ്. എന്തായാലും ഇപ്പോൾ ഭയങ്കര ഹാപ്പിയാണ്”, എന്നാണ് ചന്തു മറുപടി നൽകിയത്.
@All rights reserved Typical Malayali.
Leave a Comment