ഞാൻ ഏഴാം ക്ലാസിൽ തോറ്റയാളാണ്”! ആരുടേയും മനസ്സ് മടുക്കരുത്, കണ്ണീരോടെയാണ് ആ പടി ഇറങ്ങിയത്; ദിലീപ് പറയുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ജനപ്രിയ നായകൻ ദിലീപ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തങ്കമണി ഈ കഴിഞ്ഞ മാർച്ച് ഏഴാം തീയതിയാണ് തിയേറ്ററുകളിൽ റിലീസിന് എത്തിയത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലിറ്റിൽ ഷെഫ് കോമ്പറ്റീഷൻ വേദിയിലെത്തിയ ദിലീപ് വിജയിയായ കുട്ടിക്ക് സമ്മാനം നൽകിക്കൊണ്ട് നടത്തിയ പ്രസംഗം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

” ഈ മത്സരം എന്നു പറയുന്നത് നമ്മൾ ഒരുപാട് പേർ പലതരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് പേർ മത്സരിക്കാൻ ഉണ്ടെങ്കിൽ ആ മത്സരത്തിന് ഒരു രസം ഉണ്ടാവുകയുള്ളൂ. മത്സരത്തിന് എപ്പോഴും ഒന്നോ രണ്ടോ മൂന്ന് സ്ഥാനം ഉണ്ടാകാറുണ്ട്. നമുക്ക് അങ്ങനെ വിജയിക്കുന്നവർക്ക് സമ്മാനം കൊടുക്കേണ്ടി വരും. എന്നുകരുതി ആ മത്സരത്തിൽ വിജയിക്കുന്നവരൊന്നും മോശമാണെന്നല്ല. ഞാൻ ഏഴാം ക്ലാസിൽ തോറ്റ ആളാണ്. അതുകൊണ്ടുതന്നെ പിന്നീട് ഏഴാം ക്ലാസിൽ തോൽക്കാതിരിക്കാൻ വേണ്ടി ഞാൻ ശക്തമായി പഠിച്ചു.

ആ ഏഴാംക്ലാസിൽ തന്നെ ഞാൻ ഫസ്റ്റ് റാങ്കും സെക്കൻഡ് റാങ്കും വാങ്ങിച്ചു. എട്ടാം ക്ലാസിലും നന്നായി പഠിച്ച് സെക്കൻഡ് റാങ്ക് ഒക്കെ വാങ്ങിച്ച ഒരുത്തനാണ് ഞാൻ. നമ്മുടെ മുൻപിൽ മറ്റുള്ളവർ വിജയിച്ചിട്ടുണ്ട് എങ്കിൽ നമ്മൾ അവരെക്കാൾ നന്നായി അടുത്ത തവണ ശ്രമിക്കണം. ആരുടെയും മനസ്സ് മടുക്കാൻ പാടില്ല. ” എന്നാണ് ദിലീപ് പറഞ്ഞത്.

മുൻപും പല വേദിയിൽ തന്റെ വിദ്യാഭ്യാസ കാലഘട്ടത്തെ കുറിച്ച് ദിലീപ് സംസാരിച്ചിട്ടുണ്ട്. ആലുവ യുസി കോളേജിൽ നിന്നും തന്നെ പഠന സമയത്ത് പുറത്താക്കിയ കഥയും താരം പങ്കുവച്ചിട്ടുണ്ട്. “ചൊറിയണം പോലെയുള്ള കാര്യങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ ആണ് ഇനി പഠിക്കാൻ വരണ്ട എന്ന് പറഞ്ഞുകൊണ്ട് കോളേജിൽ നിന്നും പുറത്താക്കിയത്. അച്ഛനെ വിളിച്ചാണ് പറഞ്ഞത്. അച്ഛൻ പറഞ്ഞു ഇനി എന്റെ മോൻ ഇങ്ങോട്ട് വരില്ല എന്ന്. ആ സമയത്ത് കണ്ണ് നിറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത്.

അവിടെ നിന്നും നേരെ പോയത് മഹാരാജാസിലേക്ക് ആയിരുന്നു. അവിടെ എത്തിയപ്പോഴും എല്ലാവരും ചോദിച്ചത് വീടിനടുത്തുള്ള കോളേജിൽ നിന്നും എന്തിനാണ് ഇത്ര ദൂരം വന്നത് എന്നായിരുന്നു. യുസി കോളേജ് വിട്ടു പോകാൻ നല്ല വേദന ഉണ്ടായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ പെൺകുട്ടികളോട് സംസാരിക്കാൻ പറ്റാത്ത ഒരു നാണക്കാരൻ ആയിരുന്നു അതുകൊണ്ട് കോളേജിൽ ആയിരുന്നു പെൺകുട്ടികളോട് കൊടുത്താൽ അടുപ്പം ഉണ്ടായിരുന്നത്” എന്നാണ് ദിലീപ് പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *