സത്യം പുറത്ത്..! അടിമാലി ക്രൂരമായി അടിച്ചത് പരസ്യമായി.. തെളിവുകൾ നിറഞ്ഞ ഫോൺകോൾ പുറത്ത്..!
കൊച്ചി: ബിനു അടിമാലി മർദ്ദിച്ചെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ മുന്‍ സോഷ്യല്‍ മീഡിയി മാനജേറും ഫ്രീലാന്‍സ് ഫോട്ടോ ഗ്രാഫറുമായ ജിനേഷ് രംഗത്ത് വരുന്നത് കഴിഞ്ഞ ദിവസമാണ്. ഫ്ളവേഴ്സ് ചാനല്‍ സ്റ്റുഡിയോയില്‍ വെച്ച് തന്നെ മർദ്ദിച്ച ബിനു അടിമാലി ക്യാമറ നിലത്തെറിഞ്ഞ് തകർത്തുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തുടർന്ന് ജിനേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. കാർ അപകടത്തില്‍ പരിക്കേറ്റ് കിടക്കുമ്പോള്‍ വീല്‍ ചെയർ ആവശ്യമില്ലാതിരുന്നിട്ടും ആളുകളെ സിമ്പതി കിട്ടാന്‍ വേണ്ടി വീല്‍ ചെയറില്‍ കൊല്ലം സുധിയുടെ വീട്ടില്‍ പോയി എന്നത് അടക്കമുള്ള ആരാപണങ്ങളും ജിനേഷ് ഉയർത്തിയിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി ബിനു അടിമാലി തന്നെ രംഗത്ത് വരികയും ചെയ്തു. താന്‍ ആരേയും മർദ്ദിക്കുകയോ ക്യാമറ എറിഞ്ഞുടക്കുകയോ ചെയ്തിട്ടില്ലെന്നാണ് മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ ബിനു അടിമാലി പറയുന്നത്. ജാസ്മിനും അപ്സരയും നേരിട്ട പ്രശ്നം ഒന്ന് തന്നെ: അപ്സരയുടെ കണ്ട്രോള് പോയി, പക്ഷെ ജാസ്മിനോ? അടുത്ത സുഹൃത്തായിരുന്ന ജിനേഷുമായി പിരിയാനുണ്ടായ കാരണവും താരം വ്യക്തമാക്കുന്നു. അപകടത്തില്‍ തന്നോടൊപ്പം പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ വീട്ടിലേക്ക് പോയിരുന്നു. മഹേഷ് കുഞ്ഞുമോന്റെ വീട്ടിലേക്ക് പോകുന്ന വീഡിയോ നമ്മുടെ പേജില്‍ ഇട്ട് റീച്ച് ഉണ്ടാക്കണമെന്ന് പറയുന്നത് ജിനേഷാണ്. സൗദി അറേബ്യ വീണ്ടും ഇന്ത്യയുടെ രക്ഷയ്ക്ക്, കൂട്ടിന് ഇറാഖുമുണ്ട്: ഇന്ത്യ ശ്രമം തുടങ്ങി, കൂടുതല്‍ കപ്പലെത്തും AD നമ്മുടെ ചാനലില്‍ മാത്രം പോയാല്‍ ചേട്ടന് അതിനുള്ള ഗുണം കിട്ടും എന്നും അവന് പറഞ്ഞു. എന്നാല്‍ ഇതിലൂടെ വരുന്ന ഒരു റീച്ചും പൈസയും എനിക്കും വേണ്ട എന്നായിരുന്നു ഞാന്‍ വ്യക്തമാക്കിയിരുന്നു. എനിക്ക് വേണമെങ്കില്‍ അത് എന്റെ ചാനലിലിട്ട് റീച്ചാക്കാമായിരുന്നു. പക്ഷെ അത്തരം ഒരു കാര്യവും വേണ്ടെന്ന് ഞാന്‍ പറഞ്ഞുവെന്നും ബിനു അടിമാലി പറയുന്നു. നമ്മള് സുധിയുടെ വീട്ടില്‍ പോയി എന്ന് ആളുകള്‍ അറിയണമെന്നുണ്ടായിരുന്നു. അതിന് വേണ്ടി 24 ന്യൂസുകാരെയാണ് വിളിച്ചത്. വേറെ ആരേയും വിളിച്ചിട്ടില്ല. അത് വെച്ച് പത്ത് രൂപയുടെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല.
മഹേഷിന്റെ വീട്ടില്‍ പോയപ്പോള്‍ അവന് പറഞ്ഞത് വീഡിയോ എടുക്കരുതെന്നായിരുന്നു. വരുന്നവരൊക്കെ വീഡിയോ എടുക്കുന്നതിലെ ബുദ്ധിമുട്ട് അവന് ഞങ്ങളോട് വ്യക്തമാക്കി. മഹേഷ് പറഞ്ഞതുകൊണ്ട് തന്നെ അവിടെ എത്തിയപ്പോള്‍ ഒരു ഫോട്ടോ മാത്രം എടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഞാന്‍ അറിയാതെ അവന് മുഴുവന്‍ വീഡിയോയും എടുത്തിട്ട് എന്റെയും അവന്റേയും സുഹൃത്തായ മറ്റൊരാളുടെ പേജിലിട്ടു. അഷ്റഫ് കോട്ടപ്പുറം എന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെ നിങ്ങള്‍ക്കെതിരെ കളിക്കുന്നത് അവനാണെന്നായിരുന്നു. അഷ്റഫ് കോട്ടപ്പുറം പറഞ്ഞത് അനുസരിച്ചാണ് എനിക്ക് പല ബന്ധങ്ങളുണ്ടെന്നൊക്കെ പറഞ്ഞ് അവനെ പേടിപ്പിക്കാന്‍ നോക്കിയത്. അതാണ് ഗുണ്ടായിസം എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. എനിക്ക് ഗുണ്ടായിസം ഉണ്ടെങ്കില്‍ വേറെ ആളെ വെച്ച് ഇടിപ്പിച്ചാല്‍ പോരെയെന്നും ബിനു അടിമാലി ചോദിക്കുന്നു. മഹേഷിന്റെ വീട്ടില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടത് എനിക്ക് ഇഷ്ടമായില്ല. ഞാന്‍ അപ്പോള്‍ തന്നെ അഷ്റഫിനേയും ജിനീഷിനേയും വിളിച്ച് കാര്യം അന്വേഷിച്ചു. അതോടെയാണ് വഴക്കും തർക്കവും ഇല്ലെന്ന് പറഞ്ഞ് ആ ബന്ധം അവിടെ അവസാനിപ്പിക്കുന്നത്. എന്നാല്‍ പിന്നീട് എന്റെ ഫേസ്ബുക്ക് എനിക്കു തുറക്കാന്‍ പറ്റാത്ത ആവസ്ഥയായിരുന്നു. ഇടയ്ക്ക് എന്റെ ഫേസ്ബുക്ക് പേജ് ഇല്ലാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് ഞാന്‍ കേസ് കൊടുക്കുന്നത്. അതിന് ശേഷമാണ് സൈബർ വഴി എനിക്കെതിരെ പെയ്ഡായിട്ടുള്ള ആക്രമണം നടക്കുന്നത്. ഞാന്‍ നല്ല കോമഡി കാണിച്ചാല്‍ പോലും എതിരായിട്ടുള്ള കമന്റുകള്‍ വരാന്‍ തുടങ്ങി. ഇതോടെ ഷൂട്ടിങ്ങിന്റെ അന്ന് സംസാരിച്ചു എന്നുള്ളത് സത്യമാണ്. അല്ലാതെ അതിന് അപ്പുറം ഒന്നും ഉണ്ടായിട്ടില്ലെന്നും ബിനു അടിമാലി കൂട്ടിച്ചേർക്കുന്നു
@All rights reserved Typical Malayali.
Leave a Comment