നടി അരുന്ധതി നായര്‍ അതീവ ഗുരുതരാവസ്ഥയില്‍.. ചോര വാര്‍ന്ന് സംഭവിച്ചത്..
അരുന്ധതിക്ക് സംഭവിച്ചത് അറിയാൻ
കഴിഞ്ഞദിവസം മുതൽ മിനി സ്ക്രീൻ- ബിഗ് സ്ക്രീൻ താരങ്ങൾ സഹായം തേടുന്നുമുണ്ട് നടി അരുന്ധതി നായർക്ക് വേണ്ടി. അപ്പോൾ മുതൽ താരത്തിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകർ. കൂടുതൽ ആളുകളും തേടിയത് അരുന്ധതി നായർ ആരാണ് എന്ന് തന്നെ ആയിരുന്നു.
ആരാണ് അരുന്ധതി നായർ
മലയാളം, തമിഴ് സിനിമകളിൽ നായികാവേഷം വരെ കൈകാര്യം ചെയ്ത നടിയാണ് അരുന്ധതി. 2018-ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം നടത്തി.
തമിഴിൽ കൂടുതൽ തിളങ്ങി
തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി സിനിമാരംഗത്തെത്തുന്നത്. സൈത്താനിലെ നായികയായിരുന്നു താരം. തമിഴ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു വരികയായിരുന്നു അരുന്ധതി
താരത്തിന് സംഭവിച്ചത്
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആണ് ഇപ്പോൾ അരുന്ധതി. ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങിനുശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങവേ രാത്രിയാണ് അപകടം നടന്നത്.
കോവളത്തുവച്ച് അപകടം
കോവളം ബൈപ്പാസിൽവെച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില പിന്നീട് വഷളായി. ഇപ്പോൾ വെന്റിലേറ്ററിൽ ആണ് താരം.
@All rights reserved Typical Malayali.
Leave a Comment