നടി അരുന്ധതിയെ രക്ഷിക്കാന്‍ കാശ് ചോദിച്ച ഗോപികയ്ക്ക് സംഭവിച്ചത് കണ്ടോ

അരുന്ധതിക്ക് സംഭവിച്ചത് അറിയാൻ

കഴിഞ്ഞദിവസം മുതൽ മിനി സ്‌ക്രീൻ- ബിഗ് സ്‌ക്രീൻ താരങ്ങൾ സഹായം തേടുന്നുമുണ്ട് നടി അരുന്ധതി നായർക്ക് വേണ്ടി. അപ്പോൾ മുതൽ താരത്തിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകർ. കൂടുതൽ ആളുകളും തേടിയത് അരുന്ധതി നായർ ആരാണ് എന്ന് തന്നെ ആയിരുന്നു.

​​ആരാണ് അരുന്ധതി നായർ

മലയാളം, തമിഴ് സിനിമകളിൽ നായികാവേഷം വരെ കൈകാര്യം ചെയ്ത നടിയാണ് അരുന്ധതി. 2018-ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം നടത്തി.

​തമിഴിൽ കൂടുതൽ തിളങ്ങി

തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി സിനിമാരംഗത്തെത്തുന്നത്. സൈത്താനിലെ നായികയായിരുന്നു താരം. തമിഴ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു വരികയായിരുന്നു അരുന്ധതി

​താരത്തിന് സംഭവിച്ചത്

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആണ് ഇപ്പോൾ അരുന്ധതി. ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങിനുശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങവേ രാത്രിയാണ്‌ അപകടം നടന്നത്.

​കോവളത്തുവച്ച് അപകടം

കോവളം ബൈപ്പാസിൽവെച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില പിന്നീട് വഷളായി. ഇപ്പോൾ വെന്റിലേറ്ററിൽ ആണ് താരം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *