ഒരു മാസം എങ്കിലും സമയം എടുക്കാമായിരുന്നു; ഇത് ആക്രാന്തം കൂടിപ്പോയി; ദിവ്യപ്രണയം അവിടെ ഒന്നേ ഉണ്ടായിട്ടുള്ളൂ!

ബിഗ് ബോസ് പ്രേമികളുടെ ഇഷ്ടപെട്ട മത്സരാർത്ഥി ആയിരുന്നു രജിത് കുമാർ. ഷോയിൽ നിന്നിരുന്നു എങ്കിൽ ഒരുപക്ഷെ കപ്പ്അടിക്കും എന്ന് ഉറപ്പുള്ള വ്യക്തി എന്നാൽ ഷോയിൽ ഇടക്കുവച്ചുണ്ടായ പ്രശ്നത്തെ തുടർന്ന് അദ്ദേഹത്തിന് അപ്രതീക്ഷിതമായി പുറത്തേക്ക് പോകേണ്ടി വന്നു. എങ്കിലും അവസാന സീസണിലും വൈൽഡ് കാർഡായി അദ്ദേഹം എത്തിയതുമാണ്. ഇപ്പോഴിതാ പുതിയ സീസണിലെ ജാസ്മിൻ- ഗബ്രി ലവ് ട്രാക്കിനെ കുറിച്ച് പറയുകയാണ് താരം. വിശദമായി വായിക്കാം

യാതൊരു സംശയവുമില്ല അത് പ്രണയ നാടകം തന്നെയാണ്. ഒരു മാസം കഴിഞ്ഞിട്ട് തുടങ്ങി എങ്കിൽ ഞാനും പിന്തുണച്ചേനെ. ജാസ്മിനും നല്ല മൊഞ്ചത്തി, ഗബ്രിയും വളരെ സുന്ദരനായ യുവാവ്. ഒരു മാസം സഹിച്ചൂടെ, ഇത്രയും ആക്രാന്തമോ. അവർക്ക് ഒന്ന് വെയിറ്റ് ചെയ്തുകൂടായിരുന്നോ. ഇത് വളരെ എമെര്ജെന്സി ആയി പോയി. എല്ലാ സീസണുകളിലും പ്രണയം ഉണ്ടാകുന്നത് പതിവ് ആണ്. ഞാൻ കേറിയ സീസണിലും ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ സീസണിലും ഞാൻ വൈൽഡ് കാർഡ് ആയി പോയപ്പോഴും ഒരു സാധനം പൊളിച്ചിരുന്നു. ആകെ ഒരു ദിവ്യമായ പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് പേളിയും, ശ്രീനിഷും തമ്മിൽ ഉണ്ടായതാണ്. അതുപോലെ ഒരെണ്ണം പിന്നെ എത്തീട്ടില്ല, അത് തന്നെ ആയിരുന്നു ഏറ്റോം ബെസ്റ്റ്. പക്ഷെ അതുപോലെ വരുമായിരിക്കും. ഇനി എപ്പോൾ എങ്കിലും ഞാൻ പോയാൽ ഒരു പക്ഷെ ഏതെങ്കിലും ആർട്ടിസ്റ്റ് വരികയാണ് എങ്കിൽ ഒരു പക്ഷെ പ്രണയം തോന്നിയേക്കാം.

എന്റെ ഉള്ളിൽ നിന്നും പ്രണയിക്കാൻ ഇപ്പോഴും ആഗ്രഹമുണ്ട്. എന്റെ ഉള്ളിൽ കിടക്കുന്ന ഒന്നാണ് ദിവ്യമായ പ്രണയം. എനിക്ക് അത് എവിടെയും കാണിക്കാൻ ആയിട്ടില്ല. ദിവ്യമായ പ്രണയത്തിന് ഒരു അവസരം സിനിമയിൽ എങ്കിലും കിട്ടുമോ എന്നത് ഞാൻ കാത്തുകിടക്കുകയാണ്. പ്രണയിക്കുന്നതിൽ തെറ്റില്ല. നല്ല പ്രണയങ്ങൾ വരട്ടെ അതിൽ തെറ്റില്ല. പക്ഷെ ഇതൊരു ഉടായിപ്പ് പ്രണയം ആയിപ്പോയി. ഇവരുടെ കൈയ്യിൽ കണ്ടന്റ് ഇല്ല. ഇതിപ്പോൾ പിരിയും. അധികം വൈകാതെ അപ്പുറത്തു തേച്ചും ഇപ്പുറത്തും തേച്ചും അവർ പിരിയും. നമ്മൾക്ക് നോക്കാം ഒന്ന് രണ്ട് ആഴ്ചക്ക് ഉള്ളിൽ കാര്യങ്ങൾ നമ്മൾക്ക് നോക്കാം.

ബിഗ് ബോസിൽ വന്ന ശേഷം ആണ് എന്നെ ആളുകൾ തിരിച്ചറിഞ്ഞത്. എനിക്ക് ആ ഷോയോട് ബഹുമാനം മാത്രമേ ഉള്ളൂ. അതിൽ വെള്ളം ചേർക്കാനോ അപമാനിക്കുന്നതോ കണ്ടു നിൽക്കില്ല. ഈ സീസൺ ലൈവ് കാണാറില്ല. ഷോ കാണാറുണ്ട്.എന്റെ വീട്ടിലെ പണിയും, സിനിമയും ഒക്കെ ചെയ്യുന്നുണ്ട്, അതുകൊണ്ട് ലൈവ് കാണാനുള്ള സമയം കിട്ടില്ല. ഹോട്ട് സ്റ്റാറിൽ ആണ് ബിഗ് ബോസ് കാണുന്നത്. ഇത്തവണ സെലിബ്രിറ്റികൾ കുറവാണ്. പക്ഷെ ഞാനും സെലിബ്രിറ്റി ആയിരുന്നില്ലല്ലോ. അതൊക്കെ നിയോഗം ആണ്. ആ ടൈം ഒരു വലിയ ഘടകം ആണ് അതിൽ- മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി രജിത് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *