കൊല്ലപ്പെട്ട ടിടിഇ വിനോദ് ആഷിഖ് അബുവിന്റെ സഹപാഠി; ഗ്യാങ്സ്റ്ററിൽ തുടക്കം; മോഹൻലാലിനൊപ്പം അവസാന ചിത്രം

തൃശ്ശൂർ: അതിഥി തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിക്കറ്റ് എക്സാമിനർ ടികെ വിനോദ് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാൾ. പതിനാലോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം. പുലിമുരുകൾ, ഗ്യാങ്സ്റ്റർ, വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യൂ, അച്ഛാദിൻ, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, കസിൻസ്, ലൗ 24-7, വിക്രമാദിത്യൻ തുടങ്ങിയ ചിത്രങ്ങളിലാണ് മുഖം കാട്ടിയത്.

ആഷിഖ് അബുവിന്റെ സുഹൃത്തായിരുന്ന വിനോദ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് സിനിമയിൽ മുഖംകാട്ടിത്തുടങ്ങിയത്. എറണാകുളം എസ്ആർവി സ്കൂളിൽ എട്ട് മുതൽ പത്തു വരെ ക്ലാസുകളിൽ ഇരുവരും ഒരുമിച്ച് പഠിച്ചിട്ടുണ്ട്. ഈ ബന്ധത്തിലൂടെയാണ് ഗ്യാങ്സ്റ്ററിൽ‌ അവസരം ലഭിക്കുന്നത്.

tk vinod 2.
ജോസഫ് സിനിമയിൽ വിനോദ് കണ്ണൻ

തിരുവനന്തപുരം സ്വദേശിയായ ടികെ വിനോദ് കുറെ വർഷങ്ങളായി കുടുംബസമേതം എറണാകുളത്താണ് താമസം. കുറച്ചുകാലം മുമ്പാണ് ഇദ്ദേഹം സ്വന്തമായി ഒരു വീട് വെച്ചത്. ഭാര്യ ധന്യയും അമ്മയും മക്കളുമായി ഇവിടെയാണ് കഴിഞ്ഞിരുന്നത്.

tk vinod 1.
പുലിമുരുകനിൽ മോഹൻലാലിനൊപ്പം

കുട്ടിക്കാലം മുതൽക്കേ സിനിമാക്കമ്പമുള്ളയാളാണ് വിനോദ്. വിനോദ് കണ്ണൻ എന്ന പേരിലാണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്. സ്കൂൾകാലം മുതൽക്കു തന്നെ കലാപ്രവർത്തനങ്ങളിൽ സജീവമായി. മിമിക്രിയിലും നാടകത്തിലുമെല്ലാം സജീവമായി പങ്കെടുത്തു. നാടകമായിരുന്നു ഏറ്റവും താൽപ്പര്യമുള്ള മേഖല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *