നിറവയറില്‍ ചുവന്ന ബോര്‍ഡറുള്ള പട്ടുസാരി ചുറ്റി അമലാ പോള്‍..!! സൂറത്തിലെ വളക്കാപ്പ് ചടങ്ങ്.. പേളിയെ പോലെ മക്കളെ വളര്‍ത്തും..!!
അമല പോളിന്റെ കല്യാണം വലിയ ഒരു സര്‍പ്രൈസ് ആയിരുന്നു. ഗുജറാത്തു കാരനായ ജഗദ് ദേശായിയുമായുള്ള പ്രണയം പരസ്യപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ കഴിയുമ്പോഴേക്കും ജീവിതത്തിലേക്ക് പുതിയ ആള്‍ എത്തുന്ന സര്‍പ്രൈസ് വാര്‍ത്തയും ഇരുവരും പങ്കുവച്ചു.
ഇപ്പോള്‍ ഗര്‍ഭകാലം ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ് അമല പോളും ഭര്‍ത്താവ് ജഗദ് ദേശായിയും. ഗര്‍ഭകാലത്തെ യാത്രകളെ കുറിച്ചും, വിശേഷങ്ങളെ കുറിച്ചും എല്ലാം നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. പൂര്‍ണി ഗര്‍ഭിണിയായിരിക്കെ തന്റെ പുതിയ ചിത്രമായ ആടുജീവിതത്തിന്റെ എല്ലാ പ്രമോഷന്‍ പരിപാടികളിലും അമല സജീവമായി നിന്നതും പ്രേക്ഷകര്‍ കണ്ടതാണ്.
ഇപ്പോഴിതാ വളകാപ്പ് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അമല പോള്‍. കൊച്ചിയില്‍ വച്ചായിരുന്നു അമലയുടെയും ജഗദ് ദേശായിയുടെയും വിവാഹം. എന്നാല്‍ വളകാപ്പ് ഗുജറാത്തിലേക്ക് മാറ്റി. സൂറത്തില്‍ വച്ചാണ് വളകാപ്പ് നടന്നത്. അതും നോര്‍ത്ത് ഇന്ത്യന്‍ സംസ്‌കാര പ്രകാരം. ഡ്രസ്സിങും ചടങ്ങുകളും അങ്ങനെയായിരുന്നു എന്ന് പുറത്തുവിട്ട ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.
‘പ്രണയവും ആചാരങ്ങളും ഒത്തുവന്നപ്പോള്‍’ എന്ന് പറഞ്ഞാണ് അമല മൂന്ന് ചിത്രങ്ങള്‍ പങ്കുവച്ചത്. പേളി മാണിയും ശ്രീനിഷ് അരവിന്ദും എന്നാം ആശംസകളുമായി കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. പേളിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ വളകാപ്പിന് പങ്കെടുത്ത് സജീവമായി നിന്ന അമലയുടെയും ജഗദിന്റെയും ചിത്രങ്ങള്‍ അന്ന് വൈറലായിരുന്നു.
അമല പോളിന്റെ ആരാധകരും കമന്റില്‍ ആസംസകളുമായി എത്തുന്നുണ്ട്. അമലയുടെ മുഖത്തെ ഇപ്പോഴത്തെ സന്തോഷവും, പ്രസരിപ്പുമാണ് ചിലര്‍ ശ്രദ്ധിച്ചത്. എന്നാല്‍ മറ്റുചിലര്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണ്‍ ആണോ പെണ്ണാണോ എന്ന് പ്രെഡിക്ട് ചെയ്യുന്ന തിരക്കിലാണ്.
സെലക്ടീവായി മാത്രം ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്ന നടിയാണ് അമല പോള്‍. കന്നടയിലും തമിഴിലും മലയാളത്തിലും സജീവമാണ്. ആടുജീവിതം വളരെ സക്‌സസ്സ് ആയി പ്രദര്‍ശനം തുടരുന്ന സന്തോഷവും ഈ അവസരത്തില്‍ അമലയ്ക്കുണ്ട്.
@All rights reserved Typical Malayali.
Leave a Comment