എന്റെ പ്രിയപ്പെട്ട റെജിലക്ക് വേണ്ടി പാടിയ പാട്ട് ആണത്; ദൈവ വിശ്വാസിയാണ്, മത ഭ്രാന്തില്ല; ഷാഫി കൊല്ലം പറയുന്നു
പ്രണയം പൊളിഞ്ഞ് അവളെ നഷ്ടമായപ്പോഴാണ് വീട്ടുകാര്‍ എന്റെ വിവാഹം നടത്തിയത്. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമായാണ് റെജിലയെ താൻ വിവാഹം കഴിച്ചതെന്നും ഷാഫി
ഒട്ടനവധി ഗാനങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് കൊല്ലം ഷാഫി. സ്റ്റേജ് പരിപാടികളിലും ചാനല്‍ ഷോയിലുമെല്ലാം സജീവമാണ് അദ്ദേഹം. പാട്ടിന് പുറമെ അഭിനയത്തിലും കഴിവുണ്ടെന്നും ഷാഫി തെളിയിച്ചിരുന്നു. കലാകാരന്മാര്ക്ക് വേണ്ടി സംസാരിച്ചത് കാരണം തനിക്ക് അവസരങ്ങള്‍ നിഷേധിച്ച സംഭവങ്ങളെക്കുറിച്ചൊരിക്കൽ ഷാഫി തുറന്നുസംസാരിച്ചിട്ടുണ്ട്. വേദികളില്‍ കലാകാരന്മാര്ക്ക് വേണ്ടി സംസാരിക്കാറുള്ള ആളുമാണ് ഷാഫി. എന്നാൽ തന്റെ സംസാരം രാഷ്ട്രീയവല്‍ക്കരിക്കുകയും മതവല്ക്കരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നു പറയുകയാണ് അദ്ദേഹം. താനൊരു ഈശ്വര വിശ്വാസി എന്നെന്നും മതഭ്രാന്തില്ലെന്നും താരം പറയുന്നു. ഭാര്യ റെജിലക്ക് വേണ്ടി എഴുതിയ ഗാനങ്ങളെക്കുറിച്ചും റിപ്പോർട്ടർ ചാനലിൽ ആണ് അദ്ദേഹം മനസ്സ് തുറന്നത്.
പൈങ്കിളി പാട്ടുകാരാണ് എന്ന ഒരു പേരുദോഷം പണ്ട് തനിക്ക് ഉണ്ടായിരുന്നുവെന്നാണ് ഷാഫി കൊല്ലം പറയുന്നത്. താനൊരു സൂഫി സ്റ്റുഡന്റ് ആണെന്നും ഷാഫി പറയുന്നു. താൻ ഒരു ദൈവ വിശ്വാസിയാണ് മതഭ്രാന്തില്ല. മതത്തിൽ അതുപാടില്ല, ഇത് പാടില്ല എന്ന് പല സ്ഥലത്തും പറയുമ്പോൾ അത് അവർ പഠിച്ചതിന് അനുസരിച്ചു പറയുമായിരിക്കും. പക്ഷെ എല്ലാവരും അത് അനുസരിക്കണം എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. നമ്മൾ ജീവിച്ചുവരുന്ന ചുറ്റുപാടുകളിൽ നമ്മൾക്ക് ബോധ്യമാകുന്ന ചില സത്യങ്ങൾ ഉണ്ടല്ലോ. ആ സത്യങ്ങൾക്ക് അനുസരിച്ച് പോകുന്നതിനോട് ആണ് ഇഷ്ടം. സൂഫിസത്തിൽ ആണ് അത് കണ്ടത്. ഞാൻ അത് ഫോളോ ചെയ്യുന്നു. ഇന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലും കച്ചവടവത്കരിക്കപ്പെട്ട സംഭവങ്ങൾ ഉണ്ട്. അതൊക്കെ തിരിച്ചറിയാനുള്ള പഠിത്തമാണ് ഇപ്പോഴും നടത്തുന്നത്.
കോവിഡ് സമയത്ത് കുറച്ചുപ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായി. ആ സമയത്താണ് വീടുപണി പൂർത്തിയാക്കിയത്. ബാധ്യതകൾ ഇല്ലാതെയാണ് വീട് എടുക്കുന്നത്. എന്നാൽ ബാങ്ക് ബാലൻസ് ഒന്നും ഇല്ലാത്തതുകൊണ്ട് ഇനി എന്ത് എന്ന നിലയിൽ നിന്നുപോയ സംഭവം ആണ്. അപ്പോളാണ് സുഹൃത്തിന്റെ കടയിൽ ഡെയ്ലി എണ്ണൂറ് രൂപയ്ക്ക് ജോലി ചെയ്യാൻ പോകുന്നത്. അന്ന് കുറെ ആളുകൾ എന്നെ കുറ്റപ്പെടുത്തി എന്തിന്റെ പേരിലാണ് നീ ഈ ജോലിക്ക് പോകുന്നത് എന്ന് ചോദിച്ച സുഹൃത്തുക്കൾ വരെയുണ്ട്. എനിക്ക് ആരോഗ്യമുണ്ട്, ഞാൻ രോഗി ഒന്നുമല്ല എന്നാണ് ഞാൻ അവരോട് പറഞ്ഞത്. ആ സമയത്ത് എന്തുജോലി ചെയ്യാനും ഞാൻ തയ്യാറായിരുന്നു. പല കലാകാരന്മാർക്കും അതൊക്കെ ചെയ്യാൻ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു- ഷാഫി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment