സ്ഥിരമായി ലെഗ്ഗിൻസ് ധരിക്കുന്ന പെണ്‍കുട്ടികളും അമ്മമാരും തീര്‍ച്ചയായും ഈ വീഡിയോ കണ്ടിരിക്കണം

ലെഗ്ഗിൻസ് സ്ഥിരമായി ഉപയോഗിച്ച മലയാളി പെൺകുട്ടിക്ക് സംഭവിച്ചത് ഇങ്ങനെ തന്‍റെ നഗ്നത മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും തന്‍റെ നഗ്നത ആരെങ്കിലും ആസ്വദിക്കുന്നത് കണ്ടിട്ട് അവരെ പുച്ഛത്തോടെ ഒന്ന് നോക്കി അവഗണിക്കുകയും അല്ലെങ്കില്‍ ബഹളം ഉണ്ടാക്കി നോക്കിയ ആളെ നാണം കെടുത്തുകയും ചെയുന്നതിന്റെയൊക്കെ അര്‍ത്ഥം എന്താ. അശ്ലീലത കലര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച് എല്ലാം പ്രദര്‍ശിപ്പിച്ചിട്ട് അവന്മാര്‍ എന്നെ നോക്കുന്നു എന്ന് പരാതി പറഞ്ഞിട്ട് എന്ത് കാര്യം. നിങ്ങളുടെ പെണ്മക്കള്‍ക്കു വസ്ത്രം വാങ്ങി കൊടുക്കുമ്പോള്‍ രക്ഷിതാക്കള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് എന്തെന്നോ, ആ വസ്ത്രം നിങ്ങളുടെ മകള്‍ക്ക് ചേരുന്ന വസ്ത്രമാണോ എന്ന്. അതല്ലാതെ നിങ്ങളുടെ പെണ്‍കുട്ടികളുടെ ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്ത് കഴുകന്‍ കണ്ണുകളുമായി ഇര പിടിക്കാന്‍ കാത്തു നില്‍ക്കുന്ന (ചിലര്‍ മാത്രം) സമൂഹത്തിന്‍റെ മുന്‍പിലേക്ക് ഇട്ടു കൊടുക്കുകയല്ല ചെയ്യേണ്ടത്. ലെഗ്ഗിൻസ് വിദേശീയരുടെ അടിവസ്ത്രമാണെന്നും അത് നമ്മുടെ നാട്ടിൽ സ്ത്രീകൾ ഉപയോഗിക്കുന്നത് വളരെ മോശമായ പ്രവണതയാണെന്നും ഇപ്പോഴും പലരും അഭിപ്രായപ്പെടുന്നു. എന്തുകൊണ്ട് ലെഗ്ഗിൻസ് ഒരു മോശം വേഷമാകുന്നു? ശരീരത്തോട് പറ്റിച്ചേർന്നു കിടക്കുന്ന തരം വസ്ത്രമാണ് ലെഗ്ഗിൻസ് നിർമ്മാണത്തിനായി ഉപയോഗിച്ചു വരുന്നത്. ശരീരത്തിന്റെ ആകൃതിക്കനുസരിച്ച് അതുകൊണ്ടു തന്നെ ലെഗ്ഗിൻസ് ഉടലിനോട് പറ്റിച്ചേർന്നു കിടക്കും. ഈ ഉടൽ പതിപ്പിനോടാണ് പലർക്കും എതിർപ്പുകളുള്ളത്.

ലെഗ്ഗിൻസ് ധരിക്കുമ്പോൾ എന്താണ് പുരുഷന് പ്രശ്നം? ഇവിടെ പ്രശ്നം പുരുഷന് മാത്രമല്ല. ഇതിനെതിരെ സംസാരിക്കുന്നവരിൽ സ്ത്രീകളും ഉണ്ട് എന്നതാണ് സത്യം. കുട്ടിക്കാലം മുതൽ കുടുംബത്തിന്റെ ഉള്ളിൽ നാം കേട്ട് വരുന്ന സദാചാര വിലക്കുകൾ നിരവധിയാണ്. പെൺകുട്ടികൾ ഉറക്കെ ചിരിക്കാൻ പാടില്ല, ഉറക്കെ സംസാരിക്കാനോ ചോദ്യം ചെയ്യാനോ പാടില്ല, വളർന്നു കഴിഞ്ഞാൽ ആൺകുട്ടികളോടൊപ്പം അധികം ഇടപെടാൻ പാടില്ല. അങ്ങനെ അങ്ങനെ എത്രയധികം അരുതുകളാണ്. വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഈ അരുതുകൾ ആവശ്യത്തിലേറെയാണ്. ആ ഒരു കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് നാം വളരുന്നതും സമൂഹത്തിലേക്കിറങ്ങുന്നതും. അപ്പോൾ സ്വാഭാവികമായും നമ്മുടെ വിശ്വാസങ്ങളുമായി ഒപ്പം നിൽക്കാത്ത രീതികൾ കണ്ടാൽ അത് ആ വിശ്വാസത്തിനു നിരക്കാത്തത് കൊണ്ട് മാത്രം സദാചാര വിരുദ്ധമായി നമുക്ക് തോന്നും. പക്ഷേ കാലങ്ങളായി അനുവർത്തിച്ചു കൊണ്ടിരിക്കുന്ന ഇത്തരം വിശ്വാസങ്ങൾ കാലത്തിനനുസരിച്ച് മനുഷ്യന്റെ ബൗദ്ധികവും കലാതിവർത്തവുമായ മാറ്റങ്ങൾക്കനുസരിച്ച് മാറേണ്ടതല്ലേ എന്ന ചോദ്യം ചോദിക്കുന്നതിനോട് ആർക്കും താൽപ്പര്യമില്ല. ആ ചോദ്യം കേൾക്കുന്നത് തന്നെ എന്തോ വലിയ തെറ്റാണെന്ന വിശ്വാസത്തിലാണ് സമൂഹം അതിനെ കേൾക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *