മനോജിന്റെ അച്ഛന്റെ അവസാന നാളുകള്‍… മകനെ പോലെ ശുശ്രൂഷിച്ചത് ഈ മനുഷ്യന്‍.
കൊച്ചി: സംഗീത സംവിധായകനും ഗായകനുമായ കെജി ജയൻ ഒരുകാലത്ത് സംഗീതത്തിൽ നിന്നും വിട്ടുനിന്നിരുന്നു. സംഗീതയാത്രയിൽ തന്‍റെ കൂടെയുണ്ടായിരുന്ന ഇരട്ടസഹോദരൻ കെജി വിജയന്‍റെ വിയോഗത്തെത്തുടർന്നായിരുന്നു അത്. ജയവിജയന്മാർ എന്നപേരിൽ അറിയപ്പെട്ടിരുന്ന സംഗീത പ്രതിഭകളുടെ വേർപിരിയിൽ സംഗീത ലോകത്തിനും ഏറെ നഷ്ടമായിരുന്നു. അന്ന് തളർന്നുപോയ ജയനെ സംഗീത വഴിയിലേക്ക് തിരികെയെത്തിച്ചത് സാക്ഷാൽ യേശുദാസാണ്. കെജി ജയന്‍റെ നവതി ആഘോഷവേളയിൽ ഈ സംഭവം മകൻ മനോജ് കെ ജയൻ ഓർത്തെടുത്തിരുന്നു.
അനുജന്‍റെ മരണത്തോടെ സംഗീത ലോകത്തുനിന്ന് വിട്ടുനിന്ന ജയൻ യേശുദാസിന്‍റെ തരംഗിണി പുറത്തിറക്കിയ ‘മയിൽപ്പീലി’ എന്ന സംഗീത ആൽബത്തിലൂടെയാണ് തിരികെ വരുന്നത്. ‘രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ’. ചന്ദനച്ചർച്ചിത, ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോൾ തുടങ്ങിയ പാട്ടുകളെല്ലാം സംഗീതാസ്വാദകരുടെ ഹൃദയം കവർന്നതാണ്. ആ ആൽബം പുറത്തിറക്കിയതിന് പിന്നിൽ യേശുദാസാണെന്ന് മനോരമയിൽ എഴുതിയ ഓർമ്മക്കുറിപ്പിൽ മനോജ് കെ ജയൻ പറഞ്ഞിരുന്നു.
തൃശിനാപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കെജി വിജയൻ അപകടത്തിൽ മരിക്കുന്നത്. സഹോദരന്‍റെ വിയോഗത്തെത്തുടർന്ന് മാനസികമായി തളർന്ന കെജി ജയൻ സംഗീതത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതറിഞ്ഞ യേശുദാസ് സംഗീതലോകത്തേക്ക് മടങ്ങിയെത്തണമെന്ന് നിർബന്ധിക്കുകയും ധൈര്യം നൽകുകയുമായിരുന്നു. അന്ന് അച്ഛൻ ദാസേട്ടനെ കാണാനെത്തുമ്പോൾ താനും ഒപ്പമുണ്ടായിരുന്നെന്നും മനോജ് കെ ജയൻ പറഞ്ഞിരുന്നു.
മയിൽപ്പീലി ആൽബത്തിനായി ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കവി എസ് രമേശൻ നായരെക്കൊണ്ട് പാട്ടെഴുതിക്കാൻ നിർദേശിച്ചത് ദാസേട്ടൻ തന്നെയാണ്. രമശേൻ നായർ പറഞ്ഞുകൊടുത്ത വരികൾ എഴുതിയെടുത്ത അച്ഛൻ സംഗീതം പകർന്നതോടെയാണ് മയിൽപ്പീലിയിലെ ഹിറ്റുകൾ പിറന്നതെന്നാണ് മനോജ് കെ ജയൻ അന്ന് പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment