ലക്ഷ്യയുടെ മോഡലായി കാവ്യ; ഫോട്ടോഗ്രാഫറായി ദിലീപ്

കാവ്യ മാധവന്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്. നന്നായി അണിഞ്ഞൊരുങ്ങി, ഭംഗിയായി ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന കാവ്യയെ ചിത്രത്തിൽ കാണാം. ധരിച്ചിരിക്കുന്ന പാർട്ടി വെയർ വേഷം കാവ്യയുടെ സ്വന്തം ബ്രാൻഡായ ലക്ഷ്യയുടേതാണ്. ദിലീപ് ആണ് കാവ്യയുടെ ഫോട്ടോഗ്രാഫറെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന ഓൺലൈന്‍ ക്ലോത്തിങ് ബ്രാൻഡിന്റെ ഇൻസ്റ്റഗ്രാം പേജിലും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് അണിഞ്ഞൊരുങ്ങി എത്തിയ കാവ്യയുടെയും മകൾ മീനാക്ഷിയുടെയും ചിത്രങ്ങളും ലക്ഷ്യയുടെ പേജിൽ കാണാം.

മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.

2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *