“ഒരിക്കലും അമ്മയാവാൻ പറ്റില്ല, ഭർത്താവിന്റെ വേർപിരിയൽ, അണ്ഡാശയ ക്യാൻസർ, കുടുംബം പോലും കൂടെ നിന്നില്ല”; മനീഷ കൊയിരാള പറയുന്നു!

ഒരിക്കലും അമ്മയാവാൻ പറ്റില്ല, ഭർത്താവിന്റെ വേർപിരിയൽ, അണ്ഡാശയ ക്യാൻസർ, കുടുംബം പോലും കൂടെ നിന്നില്ല”; മനീഷ കൊയിരാള പറയുന്നു!.2012-ലാണ് അണ്ഡാശയ അർബുദമെന്ന വില്ലൻ നടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഫേസ്ബുക് വഴി പരിചയപ്പെട്ട നേപ്പാളി വ്യവസായിയായ സമ്രാട്ട് ദഹലിനെ 2010 ജൂൺ 19 ന് കാഠ്മണ്ഡുവിൽ നടന്ന പരമ്പരാഗത ചടങ്ങിൽ മനീഷ വിവാഹം കഴിച്ചു. എന്നാൽ 2012 ൽ ഈ ദമ്പതികൾ വേർപിരിഞ്ഞു.
maneesha
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളുടെ ഒഴിച്ചുകൂടാനാവാത്ത താരമായിരുന്നു മനീഷ കൊയിരാള. ബോളിവുഡിലെ താരറാണിയായി വിലസുന്ന സമയത്ത് ആയിരുന്നു മനീഷയുടെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം. 1995 ൽ മണിരത്‌നം സംവിധാനം ചെയ്ത രാഷ്ട്രീയ പ്രണയ ചിത്രമായ ബോംബെയിലൂടെ അരവിന്ദ് സ്വാമിക്കൊപ്പം ആയിരുന്നു മനീഷയുടെ തമിഴ് സിനിമാ പ്രവേശനം. തൊട്ടതൊക്കെ പൊന്നാക്കി മുന്നേറുന്നതിനിടയായിരുന്നു ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയായി കാൻസർ രോഗം പിടിപെടുന്നത്. കാൻസർ രോഗ ബാധിത ആയിരുന്ന താൻ അതിൽ നിന്നും പ്രതിസന്ധികളെയും മരണത്തെയും മറികടന്നു വന്നതിനെ കുറിച്ച് താരം മുൻപ് ഒരുപാട് തവണ സംസാരിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ തനിക്ക് അസുഖം ബാധിച്ചപ്പോൾ തന്റെയൊപ്പം കുടുംബം നിന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് താരം.

“കാൻസർ എന്ന അസുഖവും ഭർത്താവുമായുള്ള വേർപിരിയലും ഒരിക്കലും ഒരു അമ്മ ആവാൻ സാധിക്കില്ല എന്നുള്ള തിരിച്ചറിവും നിങ്ങൾക്ക് ചുറ്റുമുണ്ടായിരുന്ന അമ്മയും സഹോദരങ്ങളും കുടുംബവും സുഹൃത്തുക്കളും അടങ്ങുന്ന നിങ്ങളുടെ ബന്ധങ്ങളെ എങ്ങിനെയാണ് ബാധിച്ചത്?” എന്ന എൻഡിടിവി അവതാരികയുടെ ചോദ്യത്തിനാണ് മനീഷ കൊയിരാള ഇപ്പോൾ മറുപടി പറഞ്ഞിരിക്കുന്നത്. “എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എനിക്കൊപ്പം യാത്ര ചെയ്യുന്ന, എനിക്കൊപ്പം ഇരിക്കുന്ന, എനിക്കൊപ്പം പാർട്ടികളിൽ കൂടുന്ന ഒരുപാട് ആളുകൾ. ഞാൻ വിചാരിച്ചിട്ടുണ്ട് എന്റെ വേദനകളിൽ ഇവരൊക്കെ എനിക്കൊപ്പം ഇരിക്കുമെന്ന്. എല്ലാവരും ഇത്തരം വേദനകളിൽ നിന്ന് ഓടിയൊളിക്കാൻ നോക്കുന്നവരാണ്. മനുഷ്യന്റെ നേച്ചർ തന്നെ അങ്ങിനെയാണ്. ഞാൻ ശരിക്കും ഒറ്റയ്ക്കായിരുന്നു.

എന്റ്റെ ചുറ്റും അതുവരെ ഉണ്ടായിരുന്നവർ എനിക്ക് വന്നുചേർന്ന പെട്ടെന്നണുണ്ടായ കുടുംബം ആയിരുന്നു. എനിക്ക് ഒരു വലിയ കൊയിരാള കുടുംബം ഉണ്ട്. അവരുപോലും എന്റെ വേദനകളിൽ എനിക്കൊപ്പം നിന്നിട്ടില്ല. ഒരു കുഞ്ഞ് ജീവിതത്തിൽ ഉണ്ടായാൽ മാത്രമേ സന്തോഷം ഉണ്ടാകുള്ളൂ എന്ന് ഞാൻ കരുതുന്നില്ല. ഒരുപാട് തവണ ഞാൻ അഡോപ്‌ഷനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് വളരെ പെട്ടെന്ന് സ്ട്രെസ് ഉണ്ടാകുന്ന ആളാണ്, വളരെ പെട്ടെന്ന് ആംഗ്‌സൈറ്റിയും ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ഉള്ള ചെറിയ സന്തോഷങ്ങൾ കൊണ്ട് തൃപ്തിപ്പെടാൻ ആണ് എന്റെ തീരുമാനം.

എനിക്ക് വയസായ ഒരു അച്ഛനും അമ്മയും ഉണ്ട്. ഞാൻ അതുകൊണ്ട് ഇപ്പോൾ കൂടുതൽ സമയവും അവർക്കൊപ്പം ആണ്. കഠ്മണ്ഡുവിലേക്ക് ഇടയ്ക്കിടെ ഞാൻ ഇപ്പോൾ പോകാറുണ്ട്. എന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നുവന്നത് ഒരു പാഠം ആയിട്ടായിരുന്നു. അല്ലെങ്കിൽ ഒരു ടീച്ചർ ആയിട്ട്. എനിക്ക് അതിൽ സന്തോഷമേയുള്ളൂ. ക്യാൻസറിന് ശേഷം മെന്റൽ ഹെൽത്തിനു വേണ്ടി ഞാൻ തെറാപ്പി എടുത്തിട്ടുണ്ട്” മനീഷ കൊയിരാള പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *