വാത്സല്യം സിനിമയിലെ കുഞ്ഞമ്മാമയുടെ മകൻ ചെറുപ്പത്തിലെ വിവാഹം കഴിച്ചു മൂത്ത മകളുടെ വിവാഹവും കഴിപ്പിച്ചു കഠിനമായ പാതയിലൂടെ സഞ്ചരിച്ചയാൾ
തന്നെ കല്യാണം കഴിപ്പിച്ചത് വീട്ടിൽ മൂന്ന് മക്കളും ഒറ്റയ്ക്കാകുന്ന അവസ്ഥയെത്തിയപ്പോൾ മലയാള സിനിമയിലെ കണ്ടാൽ പ്രായം തോന്നാത്ത മറ്റൊരു നടൻ, പ്രമുഖ നടൻ്റ മകൻ, അനിയനും സിനിമയിൽ തന്നെയുണ്ട്; നിയാസ് ബക്കറിൻ്റെ അധികമാർക്കും അറിയാത്ത കുടുംബ വിശേഷം നിയാസ് ബെക്കറിൻ്റെ വ്യക്തിജീവിതത്തിലെ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്
സിനിമകളിലൂടെയും മിനിസ്ക്രീനുകളിലൂടെയും പ്രേക്ഷകമനസ്സിൽ സ്ഥിരസാന്നിധ്യമായി മാറിയ നടനാണ് നിയാസ് ബക്കർ. മലയാള മിമിക്രി രംഗത്ത് നിന്ന് വ്യത്യസ്തമായ സംഭാവന നൽകിയ വ്യക്തിയാണ് നിയാസ് ബക്കർ. തമാശകളിലൂടെയും, തൻ്റെ ഹാസ്യ കഥാപാത്രങ്ങളിലൂടെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നിയാസ്. മഴവിൽ മനോരമയിലെ ‘മറിമായം’ പരിപാടിയിൽ അദ്ദേഹം അവതരിപ്പിച്ച വേഷമാണ് പ്രേക്ഷകർക്കിടയിൽ നിയാസിന് വലിയ സ്വീകാര്യത നേടി കൊടുക്കുന്നത്. കൂടാതെ നിയാസ് ഒട്ടനവധി ഷോകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുമുണ്ട്. മിമിക്രി,നാടകം, സിനിമ, ടെലിവിഷൻ ഷോ, സീരിയൽ തുടങ്ങി അഭിനയ മേഖലയിൽ റിയാസിൻ്റെ കയ്യൊപ്പ് പതിയാത്ത മേഖലകൾ വളരെ അപൂർവമാണ്.കാഴ്ചയിൽ നിയാസിന് അധികം പ്രായം തോന്നില്ലെങ്കിലും നിയാസിൻ്റെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞതാണ് എന്ന കാര്യം ചുരുക്കം ചിലർക്കെങ്കിലും അറിയുന്ന കാര്യമാണ്. എന്നാൽ ഇത് കേൾക്കുന്ന ചിലരൊക്കെ ഞെട്ടുകയുമുണ്ടായി. നിയാസ് ബക്കറിന് വിവാഹപ്രായമെത്തിയ ഒരു മകളുണ്ടെന്ന് പലർക്കും വിശ്വസിക്കാനായിട്ടുണ്ടായിരുന്നില്ല. നിയാസിൻ്റെ മകളുടെ വിവാഹ ദിനത്തിലെ ചിത്രങ്ങളും, വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.മകളുടെ വിവാഹം കഴിഞ്ഞു.മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടി ഉൾപ്പടെയുള്ളവർ നിയാസിൻ്റെ മകളുടെ വിവാഹ വേദിയിലെത്തിയിരുന്നു. നിയാസിൻ്റെ പൊന്നോമന ജസീലയെ മണവാളൻ മുനീർ മഹർ ചാർത്തിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയായത് നവദമ്പതികളെ കുറിച്ചൊന്നുമായിരുന്നില്ല എന്നതാണ് രസകരം. അവിടെ ചർച്ചയായത് മകളുടെ കല്യാണത്തിന് ചുള്ളനായി നിൽക്കുന്ന നിയാസ് ബക്കർ എന്ന ഉപ്പയെയും അമ്മായി അച്ഛനെയുമൊക്കെയാണ് സോഷ്യൽ മീഡിയ കണ്ടത്.
മകളെ കൂടാതെ ഒരു മകൻ കൂടെയുണ്ട് നിയാസിന്. താഹ എന്നാണ് മകൻ്റെ പേര്. പത്തു വർഷത്തിൽ ഏറേയായി നിയസും കുടുംബവും ആലുവയിലാണ് താമസം. ആളുകളുടെ മനസിലെ തന്നെ കുറിച്ചുള്ള ചെറുപ്പക്കാരൻ ഇമേജിൽ നിയാസ് സന്തുഷ്ടനാണ്. അങ്ങനെ തന്നെ ഇരിക്കട്ടെയെന്നാണ് നിയാസ് പറയുന്നത്, അതിനൊരു മെഡിസിൻ ഉണ്ടെന്നും നിയാസ് തമാശയായി പറയുന്നു.അത് എന്താണ് പറയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് കണ്ണുകൾ ഇറുക്കി കൊണ്ടാണ് അദ്ദേഹം മറുപടി പറഞ്ഞത്. അത് ഇങ്ങനെയായിരുന്നു “നന്നായി ചിരിക്കുക, നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുക, എല്ലാത്തിലും തൃപ്തരാവുക” നിയാസ് പറഞ്ഞു നിർത്തിയത് ഇങ്ങനെയാണ്. മറിമായത്തിലും സിനിമകളിലും നിറസാന്നിധ്യമാണ് നിയാസ് ഇപ്പോൾ
അഭിനയത്തിലെ നിയാസ് ബക്കറുടെ കഴിവ് പാരമ്പര്യമായി കിട്ടിയതാണ്, വാത്സല്യം സിനിമയിലെ കുഞ്ഞമാമ്മയായും, ഗന്ധർവ്വത്തിലെ അബൂക്കയായും മലയാളികൾ എന്നും ഓർക്കുന്ന കഥാപാത്രങ്ങളെ സംഭാവന ചെയ്ത പ്രിയപ്പെട്ട നടൻ അബൂബക്കറുടെ മൂത്ത മകനാണ് നിയാസ് ബക്കർ. മിമിക്രി വേദികളിലെ സജീവ സാനിധ്യമായ കലാഭവൻ നവാസിൻ്റെ സഹോദരൻ കൂടിയാണ് നിയാസ് ബക്കർ.തൻ്റെ രൂപവും, വേഷവുമെല്ലാം കണ്ടിട്ട് മുന്നേയും പല ആളുകളും തന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടെന്നും, നവാസ് തൻ്റെ ചേട്ടനാണെന്നാണ് പലരും ധരിച്ചു വെച്ചിരുന്നതെന്നും നിയാസ് പറയുന്നുണ്ട്, സത്യത്തിൽ അവൻ തന്നെക്കാൾ രണ്ട് വയസിന് താഴെയാണെന്നും, ഒരു ചെറുപുഞ്ചിരിയോടെ നിയാസ് പറഞ്ഞു.ഉമ്മയ്ക്കും, ഉപ്പയ്ക്കും തങ്ങൾ മൂന്ന് ആൺമക്കൾ ആയിരുന്നു ഉള്ളത്. ഉപ്പ പരിപാടികൾക്ക് പോകുമ്പോൾ സെറ്റിൽ ഉമ്മയും കൂടെ പോകുമായിരുന്നു, അതുകൊണ്ട് തങ്ങൾ മൂന്നു മക്കളും വീട്ടിൽ ഒറ്റയ്ക്ക് ആകുന്ന സന്ദർഭം വന്നതു കൊണ്ടാണ് തന്നെ നേരത്തെ വിവാഹം കഴിപ്പിച്ചതെന്നും നിയാസ് ബക്കർ പറഞ്ഞു, തങ്ങൾക്ക് ഒരു അനിയനുണ്ട്, നിസാമുദ്ധീൻ, അവൻ മാധ്യമ പ്രവർത്തകനാണെന്നും നിയാസ് പറഞ്ഞു. തൻ്റെ മകൾ ജസീലയ്ക്ക് ഇപ്പോൾ 23 വയസ് കഴിഞ്ഞെന്നും, മരുമകൻ മുനീർ ഖത്തറിലാണെന്നും നിയാസ് ബക്കർ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment