ജയറാം മകളെയും മരുമകളെയും കരച്ചിലോടെ എയർപോർട്ടിൽ യാത്രയാക്കി.
ആരാധക പ്രീതി നേടിയെടുത്ത കുടുംബമാണ് നടൻ ജയറാമിന്റേത്. മിമിക്രിക്കാരനായി എത്തി പിന്നീട് മലയാളസിനിമയുടെ മുൻനിര നായകൻ ആയി ആ പെരുമ്പാവൂർ കാരൻ മാറി. പിന്നീട് മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നായിക പാർവതിയെ വിവാഹം കൂടി ചെയ്തതോടെ മാതൃക ദമ്പതികൾ എന്ന ലേബൽ കൂടി ഇരുവർക്കും സ്വന്തമായി എത്തി.
പിന്നീട് തങ്ങളുടെ പാതയിലേക്ക് മകനെയും കൈ പിടിച്ചുയർത്തി. ദേശീയ അവാർഡ് വരെ കുഞ്ഞുപ്രായത്തിൽ സ്വന്തമാക്കിയ കാളിദാസ് ഇന്ന് മുൻ നിര നായകന്മാർക്കൊപ്പം എത്തുകയും ചെയ്തു. ഏക മകൾ അഭിയത്തിലേക്ക് എത്തിയില്ലെങ്കിലും പഠിച്ചു മിടുക്കിയായി ചില പരസ്യ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രശംസാപാത്രമായി. അത്യന്തം ആർഭാടമായി മാളവികയുടെ വിവാഹം അടുത്തിടെ ആയിരുന്നു.
വിവാഹത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.ഗുരുവായൂർ വച്ചുള്ള വിവാഹവും തൃശൂരും പാലക്കാടും വച്ചുള്ള റിസെപ്ഷനും എല്ലാം സമൂഹത്തെ പ്രമുഖർ ആണ് പങ്കെടുക്കാൻ എത്തിയത്. പാലക്കാട് സ്വദേശി ആണ് എങ്കിലും ലണ്ടനിൽ സ്ഥിരതാമസക്കാരൻ ആണ് നവനീത്. ഏകമകനായ നവ്നീത് പഠിച്ചതും വളർന്നതും എല്ലാം യുകെയിലാണ്. വളർന്നതെല്ലാം ബുദപെസ്റ്റ് എന്ന സ്ഥലത്താണെന്നും അദ്ദേഹത്തിന്റെ പിതാവിന് യുഎന്നിൽ ജോലിഎന്നും ജയറാം പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഭർത്താവിനൊപ്പം ലണ്ടനിൽ എത്തിയിരിക്കുകയാണ് താര പുത്രി. ഇൻസ്റ്റയിലൂടെയാണ് പുത്തൻ വിശേഷം മാളവിക പങ്കുവച്ചത്.
യുകെയിലാണ് നവനീതിന് ജോലി. സി എ കഴിഞ്ഞതാണ് ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിട്ടും സൈബർ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡ് ആയും വർക്ക് ചെയ്യുകയാണ്. ലോകോത്തര കമ്പനിയുടെ തലപ്പത്ത് ഇയ്ക്കുന്ന നവനീതിന് ലക്ഷങ്ങൾ ആണ് മാസവരുമാനം. ലണ്ടൻ പോലെയുള്ള സിറ്റിയിൽ വര്ഷങ്ങളായി ജീവിക്കുന്ന നവനീതിന്റെ കുടുംബം കോടീശ്വരന്മാർ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്.
മാളവികയുടെ വിവാഹത്തിന് പിന്നാലെ കാളിദാസിന്റെയും വിവാഹം ഉണ്ടാകും എന്നാണ് സൂചന.മോഡലായ തരിണി കലിംഗരായറാണ് കാളിദാസിന്റെ വധു. ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും വച്ചെത്താറുണ്ട്. ഞങ്ങള്ക്കിടയില് കുറച്ച് കോമണ്സുഹൃത്തുക്കളുണ്ടായിരുന്നു. പ്രണയത്തിലായ കാര്യം അങ്ങോട്ട് പറയുന്നതിന് മുന്പ് അവരായിട്ട് മനസിലാക്കുകയായിരുന്നു. പിന്നെ വീട്ടുകാര് നേരിട്ട് തരിണിയെ കാണുകയും പരിചയപ്പെടുകയും ചെയ്തു വിവാഹം ഉറപ്പിക്കുകായും ചെയ്തു എന്നാണ് താരപുത്രൻ വിവാഹത്തെകുറിച്ച് പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment