ലാലേട്ടന്റെ അമ്മയുടെ പെറ്റാണ് ഞാൻ”! അത്രയും സ്നേഹമുള്ള സ്ത്രീയാണ്, അദ്ദേഹത്തോട് ദേഷ്യം തോന്നിയിട്ടുണ്ട്; മോഹൻലാലിനെ കുറിച്ച് ഉർവശി
മലയാള സിനിമയിൽ ഒരുകാലത്തെ ഹിറ്റ് കൂട്ടുകെട്ട് ആയിരുന്നു മോഹൻലാൽ ഉർവശി കൂട്ടുകെട്ട്. നിരവധി ഹിറ്റ് സിനിമകൾ ആണ് ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. അക്കൂട്ടത്തിൽ ഒരു ഹിറ്റ് സിനിമയാണ് യുവജനോത്സവം. ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമ്മാണം എന്നിവ പൂർത്തിയാക്കി 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ‘യുവജനോത്സവം. ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ നടി ഉർവശി മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ലാലേട്ടൻ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Provident Winworth
“ലാലേട്ടനെ കുറിച്ച് എനിക്ക് നിങ്ങൾക്ക് അറിയാത്ത രഹസ്യമായ കാര്യം ഒന്നും സംസാരിക്കാനില്ല. ഇത്രയും ക്ഷമയുള്ള, ക്ഷമയുടെ പ്രതീകമായ ഒരാളെ ഞാൻ ഒരുപക്ഷെ ഇത്രയും കാലമോ ലാലേട്ടന് ശേഷമോ കണ്ടിട്ടില്ല. സഹനശേഷി ഒരുപാടുള്ള ആളാണ് ലാലേട്ടൻ. എന്ത് പറഞ്ഞാണ് ലാലേട്ടനെ ഒന്ന് പ്രകോപിപ്പിച്ച് ഒന്നു ദേഷ്യപെടുത്താൻ പറ്റുമെന്നത് അറിയില്ല. ഞാൻ എന്റെ ജീവിതത്തിൽ ലാലേട്ടനെ അങ്ങിനെ ആൾക്കാരുടെ മുന്നിൽ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല.
രാത്രി മൂന്നു മണി വരെ ഷൂട്ട് ചെയ്തിട്ട് ആണെങ്കിലും രാവിലെ ഏഴുമണിക്ക് വീണ്ടും ലാലേട്ടൻ കുളിച്ചൊരുങ്ങി അടുത്ത ഷൂട്ടിന് വന്ന് നിൽക്കും. അത് കാണുമ്പോൾ മറ്റുള്ളവർ വന്നിട്ട് നമ്മളെ വിളിക്കും, ലാലേട്ടൻ വന്ന് നിൽക്കുന്നു നിങ്ങൾക്ക് വന്നുകൂടെ എന്ന് ചോദിക്കും. ഇത് കേൾക്കുമ്പോൾ നമുക്ക് ലാലേട്ടനോട് ദേഷ്യം തോന്നും, ഇദ്ദേഹം ഒന്ന് ഇത്തിരി നേരം കിടന്നു ഉറങ്ങിയെങ്കിൽ എന്ന് ചിന്തിക്കും. അത്രയധികം കഠിനാധ്വാനം ഉള്ള മനുഷ്യനാണ്.
ലാലേട്ടന്റെ അമ്മയുടെ പെറ്റ് ആണ് ഞാൻ. അമ്മ അത്രയും സ്നേഹമുള്ള സ്ത്രീയാണ്. എനിക്ക് പതിന്മടങ്ങ് തിരികെ ഇഷ്ടമുള്ള അമ്മയാണ് ശാന്തമ്മ അമ്മ. ഒരുപാട് സന്ദർഭങ്ങളിൽ എനിക്ക് അമ്മയെ മറക്കാൻ പറ്റില്ല. അമ്മയുടെ സ്നേഹവും ഹ്യൂമറും കുറെ കാര്യങ്ങളും കിട്ടിയിട്ടുള്ളത് ലാലേട്ടനാണ്. രഹസ്യം ഒന്നും അല്ല. എല്ലാവർക്കും അറിയാം ലാലേട്ടൻ ഇങ്ങിനെയൊക്കെ തന്നെ ആണ് എന്നത്” ഉർവശി പറഞ്ഞപ്പോൾ ഇതിനു മറുപടി ആയി ലാലേട്ടനും സംസാരിക്കുകയുണ്ടായി.
“തീർച്ചയായും ആ അമ്മയുടെ സ്നേഹം തന്നെയാണ് നമ്മളെ എല്ലാവരെയും മുന്നോട്ട് നയിക്കുന്നത്. അത് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്ന ഒരു സിനിമയായി മാറിയിരിക്കുകയാണ് യുവജനോത്സവം. സഹോദരി സഹോദര ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ കൂടി ആയിരുന്നു അത്” എന്നാണ് ലാലേട്ടൻ പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment