21 വയസ്സുള്ള വിദേശത്തുള്ള മകനുണ്ട് ഭർത്താവും മക്കളുമുള്ള ഒരു സന്തോഷ കുടുംബം എല്ലാവരും വിളിക്കുന്നത് സന്തൂർ മമ്മി എന്ന് മൗനരാഗത്തിലെ രൂപയുടെ ശരിക്കുമുള്ള ജീവിതം

എനിക്ക് 47 വയസ്സുണ്ട്, 21 വയസ്സുള്ള മോനുണ്ട് സന്തൂർ മമ്മി എന്ന പ്രയോഗം കോമ്പ്ലിമെൻറ് ആയി എടുക്കുന്നു; അഞ്ജു.ഭർത്താവിനെ എന്തിനാണ് കാണാതെ ഇരിക്കുന്നത് മക്കളുമായി ഒന്നിച്ചുകൂടെ തന്നോടുള്ള ആരാധകരുടെ ചോദ്യങ്ങളും, സ്വന്തം കുടുംബവും.പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് ഒരു മിണ്ടാപ്പെണ്ണിന്റെ മനസ്സും പ്രണയവും പറയുന്ന മൗനരാഗം. അന്യഭാഷാ താരങ്ങൾ മുതൽ മിനി സ്ക്രീനിലെ സീനിയർ താരങ്ങൾ വരെ അണിനിരക്കുന്ന പരമ്പര റേറ്റിങ്ങിലും മുൻപന്തിയിലാണ്. കല്യാണിയും, രൂപയും, വിക്രമും ഒക്കെ പ്രേക്ഷകർക്ക് ഇഷ്ടപെട്ട കഥാപത്രങ്ങൾ ആണ്. കഥയിൽ അൽപ്പം വില്ലത്തരം ഉണ്ടെങ്കിലും രൂപ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. രൂപയെ അവതരിപ്പിക്കുന്നത് അഞ്ജു നായരാണ് . സോഷ്യൽ മീഡിയയിൽ സജീവമായ അഞ്ജുവിന്റെ വിശേഷങ്ങൾ.നെഗറ്റീവ് ഷെയ്ഡ് ആണ് ഇപ്പോൾ കഥാപാത്രത്തിന്. മക്കളോട് ഒരുപാട് സ്നേഹം ഉള്ള അമ്മ ആയിട്ടാണ് ഞാൻ അതിൽ എത്തുന്നത്. പറയുന്നത് മൗനരാഗം പരമ്പരയിൽ രൂപ ആയി എത്തുന്ന അഞ്ചു നായരാണ്. എന്തിനാണ് ഭർത്താവിനെ കാണാതെ ഇരിക്കുന്നത്. ഇത്രയും സ്നേഹം നിറഞ്ഞ മക്കളെ എന്തിനാണ് ഉപേക്ഷിക്കുന്നത് എന്നൊക്കെയുള്ള കമന്റുകൾ തനിക്ക് ലഭിക്കാറുണ്ട് എന്നും നടി ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
എനിക്ക് 47 വയസ്സുണ്ട് 21 വയസ്സുള്ള മോനുണ്ട്, പ്രായം പറയാൻ ഒരിക്കലും മടി തോന്നിയിട്ടില്ല. അതൊരു കോമ്പ്ലിമെൻറ് ആയി എടുക്കുന്നു. ഇവിടെ വരുമ്പോൾ ആളുകൾ പറയാറുണ്ട് ഞാൻ സന്തൂർ മമ്മിആണെന്ന്. ഇത്രയും വലിയ ഒരു ഫ്രയ്മിൽ മുടി അഴിച്ചിടാൻ മാത്രം അണിയറപ്രവർത്തകർ സമ്മതിക്കുന്നില്ല അത് മാത്രമാണ് എനിക്ക് സങ്കടം ആയിട്ടുള്ളത്. ബീന ആന്റണി ഒക്കെ മുടി വേറെ വേറെ സ്റ്റൈലിൽ കെട്ടുമ്പോൾ എനിക്ക് കൊതി തോന്നാറുണ്ട്- അഞ്ചു പറഞ്ഞു.

മുകേഷേട്ടനോപ്പം.അഭിനയിക്കാൻ ഉള്ള ഇഷ്ടം കൊണ്ടാണ് ഈ മേഖലയിലേക്ക് എത്തുന്നത്. ഒരു മോൻ എന്റെ കൂടെയുണ്ട് മറ്റേ മകൻ പുറത്താണ് പഠിക്കുന്നത്. പിന്നെ ഭർത്താവും സപ്പോർട്ടാണ്. മൗനരാഗത്തിൽ എത്തിയതിന് ശേഷമാണ് കൂടുതൽ ആളുകൾ തിരിച്ചറിയുന്നത്. മുകേഷിന്റെ ഒപ്പമുള്ള കാട്ടുമാക്കാൻ എന്ന ചിത്രത്തിലൂടെയാണ് എന്റെ എൻട്രി. കുറെ സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും സീരിയലിൽ എത്തിയതിനു ശേഷമാണ് സ്വീകരണം ലഭിച്ചത്.ഭർത്താവില്ല എന്ന് പറഞ്ഞിട്ട്.പരമ്ബരയിൽ എത്തുന്ന നലീഫിനെയും ശ്വേതയെയും കുറിച്ച് സംസാരിക്കുന്ന അഞ്ജു അവർ മലയാളം പഠിച്ചതിനെ കുറിച്ചും പറയുന്നുണ്ട്. എനിക്ക് പഞ്ചാബുമായി ഒരുപാട് കണക്ഷൻസുണ്ട് അത് എന്താണ് എന്ന് പറയാൻ ഈ ഒരു എപ്പിസോഡ് ഫുൾ വേണ്ടി വരും. എനിക്ക് ഭർത്താവില്ല എന്ന് പറഞ്ഞിടാണ് ഈ ഷൂട്ടിങ് സെറ്റിൽ ജോയിൻ ചെയ്യുന്നത് എന്നാൽ കുറെ എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ ഭർത്താവ് ജോയിൻ ചെയ്തുവെന്നും അഞ്ചു തമാശയായി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *