ഏട്ടനുമായി 11 വയസ്സിന്റെ വ്യത്യാസം! കോടീശ്വരിയായ ബിസിനസുകാരി;സുജാതയുടെ ചേച്ചി; സുരേഷിന്റെ കുഞ്ഞി പെങ്ങൾ
മഹാനടന്റെ ഭാര്യ എന്നതിലുപരി സ്വന്തമായി ഒരു ഐഡന്റിറ്റി ഉള്ള വ്യക്തിയാണ് സുചിത്ര. സുചിത്ര മോഹൻലാൽ എന്ന പേരിന് മുൻപേ സുചിത്ര ബാലാജി ആയി അറിയപ്പെട്ട താരം ചെന്നൈയിലാണ് പഠിച്ചതും വളർന്നതും. ചെറുപ്പം മുതലേ സിനിമ ബാക്ഗ്രൗണ്ട് ഉള്ള കുടുംബത്തിൽ ആയതുകൊണ്ട് തന്നെ സിനിമ കമ്പം കുട്ടിക്കാലം മുതലേ സുചിത്രക്കും ഉണ്ടായിരുന്നു. വളർന്നപ്പോൾ കടുത്ത ലാലേട്ടൻ ഫാൻ ആയി മാറിയ സുചിത്ര ലാലിനോട് ഒരു പ്രണയകാലം തന്നെ മനസ്സിൽ ഒളിപ്പിച്ചുവച്ചു.
ഡിഗ്രി പൂർത്തിയായ സമയത്താണ് സുചിത്രയെ മോഹൻലാൽ വിവാഹം കഴിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സുചിത്രയുടെ കോളേജ് കാലഘട്ടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ലാലേട്ടനുമായി പതിനൊന്ന് വയസ്സോളം താഴെ ആയ സുചിത്രയ്ക്ക് എന്നാൽ കടുത്ത പ്രേമമായിരുന്നു അദ്ദേഹത്തോട്. സുചിത്രയുടെ ഇഷ്ടം മനസിലാക്കിയ വീട്ടുകാർ തന്നെയാണ് വിവാഹത്തിനു മുൻ കൈ എടുത്തത്. കോടീശ്വര പുത്രി ആയിരുന്നു സുചിത്ര. അക്കാലത്ത് മോഹൻലാലിനേക്കാൾ സാമ്പത്തികം കൊണ്ട് സുചിത്രയുടെ വീട്ടുകാർ ആയിരുന്നു മുൻപന്തിയിൽ നിന്നത് എന്നുപറഞ്ഞാൽ അതിൽ തെറ്റില്ല. എന്നിട്ടും മോഹൻലാലിനോടുള്ള മകളുടെ കടുത്ത ആരാധന കൊണ്ടുതന്നെ ലാലിൻറെ വീട്ടിലേക്ക് വിവാഹ ആലോചനക്ക് ബാലാജി ആളുകളെ നിയോഗിച്ചു.
ഒരിക്കൽ നിർമ്മതാവ് പിവി ഗംഗാധരൻ പറഞ്ഞതുപ്രകാരം ആ വിവാഹത്തിന് ബാലാജി നിയോഗിച്ചത് അദ്ദേഹത്തെ ആയിരുന്നു. ഒരു മീഡിയേറ്റർ എന്ന നിലയിൽ വിവാഹത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ലാലേട്ടൻറെ അച്ഛനെയും അമ്മയെയും ധരിപ്പിച്ചതും ഗംഗാധരൻ ആയിരുന്നു. അദ്ദേഹത്തിന്റെ ബെഡ് റൂമിൽ വച്ചാണ് ലാൽ – സുചിത്ര കൂടിക്കാഴ്ച ആദ്യമായി നടക്കുന്നത്. എന്നാൽ ജാതക ദോഷത്തിന്റെ പ്രശ്നങ്ങൾ ഉണ്ട് എന്ന തെറ്റായ ജ്യോതിഷം കണക്കുകൂട്ടൽ പ്രകാരം പിന്നെയും രണ്ടുവർഷത്തോളം ലാൽ സുചിത്ര വിവാഹം നീണ്ടു പോയി. പിന്നീട് നല്ലൊരു ജ്യോതിഷിയെ കണ്ട് ജാതകത്തിൽ വിഷയങ്ങൾ ഇല്ല എന്ന് കണ്ടെത്തി. വിവാഹവും നടന്നു. ഇൻഡസ്ട്രിയിൽ ആദ്യമായി ഒരു നായകൻ തൻ്റെ ഫാൻ ഗേളിനെ വിവാഹം കഴിച്ചതും ചിലപ്പോൾ ആദ്യം ആയിരുന്നിരിക്കാം .
വിവാഹത്തിന് ശേഷം മലയാളത്തിന്റെ മരുമകൾ ആയി മാറിയ സുചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവട് വച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്. മോഹൻലാൽ തുടങ്ങി വച്ച മിക്ക ബിസിനെസ്സ് സംരംഭങ്ങളും നോക്കി നടത്തുന്നതിലും സുചിത്ര വഹിച്ച പങ്ക് ചെറുതല്ല. മോഹൻലാൽ സ്ഥാപിച്ച പ്രണവം ആർട്ട്സ് ഇൻ്റർനാഷണൽ എന്ന നിർമ്മാണ കമ്പനിയുടെ ഉടമ ആയിരുന്നു സുചിത്ര. 1998ൽ പുറത്തിറങ്ങിയ കന്മദം, ഹരികൃഷ്ണൻ എന്നീ രണ്ട് സിനിമകൾ ഒഴികെ മിക്കവാറും എല്ലാ ചിത്രങ്ങളും നിർമ്മിച്ചത് സുചിത്രയാണ്. 2023 ജൂൺ വരെ സുചിത്രയുടെ ആകെ ആസ്തി കോടികൾ വരും എന്നാണ് കണക്കുകൾ. സുരേഷ് ആണ് സുചിത്രയുടെ സഹോദരൻ. സുജാത അനുജത്തിയും.
@All rights reserved Typical Malayali.
Leave a Comment