ഈ വിധി നീ തന്നെ വിധിച്ചത് ആണ്, പുറത്തുപലതും നേരിടേണ്ടി വരും പതറരുത്; അള്ളാഹ് കാണും ഒപ്പം; സ്ട്രോങ്ങ് ആയി നിൽക്കൂ; ജാസ്മിൻ
ഈ വിധി നീ തന്നെ വിധിച്ചത് ആണ്, പുറത്തുപലതും നേരിടേണ്ടി വരും പതറരുത്; അള്ളാഹ് കാണും ഒപ്പം; സ്ട്രോങ്ങ് ആയി നിൽക്കൂ; ജാസ്മിൻ.ഇതൊന്നും ആയിരുന്നില്ല. ഒന്നുകിൽ ആരും മനസിലാക്കുന്നില്ല. അല്ലെങ്കിൽ നീ ചെയ്യുന്നത്തെ എല്ലാം തെറ്റായതുകൊണ്ട് ആകും. ആരും ഇല്ലെങ്കിലും അള്ളാഹുകാണും. ഒന്നുകിൽ അത് ഇല്ലെങ്കിൽ ഇത്. പ്രാർത്ഥിക്കുക. എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. കിട്ടുന്നില്ല. എനിക്ക് ഈ കൊച്ചിനെ അറിയാൻ പാടില്ല എന്നതാണ് സത്യം.
അവസാന നാളുകളിലേക്ക് എത്തികൊണ്ടിരിക്കുകയാണ് ബിഗ് ബോസ് ആറാം സീസൺ. ആരാകും വിജയകിരീടം ചൂടുക എന്ന ചർച്ചകൾ നടക്കുന്നതിന്റെ ഇടയിൽ എട്ടുപേരാണ് ബിഗ് ബോസ് വീട്ടിൽ ഇപ്പോഴുള്ളത്. ഈ വീക്കെൻഡ് എപ്പിസോഡിൽ ആരാകും പുറത്തേക്ക് പോവുക എന്ന് അറിയാനുള്ള ആകാംഷയിൽ ആണ് ബിഗ് ബോസ് പ്രേമികളും. ഇതിനിടയിൽ സ്വന്തം പ്രതിബിംബത്തോട് സംസാരിക്കാനുള്ള അവസരം ആണ് ബിഗ് ബോസ് നൽകിയത്. ഒരു കുമ്പസാരം പോലെ ആയിരുന്നു ജാസ്മിൻ ആ അവസരത്തെ വിനിയോഗിച്ചത്. മനസ്സ് തുറന്ന് ജാസ്മിൻ.
നീ നിന്ന പോലെ നിൽക്ക് ആരും കാണില്ല. എന്തൊക്കെ ആയിരുന്നു കേറിയപ്പോൾ ഇപ്പോൾ മറിക്കും മറിക്കും എന്നായിരുന്നില്ലേ. എന്നിട്ട് എന്ത് സംഭവിച്ചു. കുറെ ജീവിത അനുഭവം ഉണ്ട്, അതുകൊണ്ട് ഇവിടെ വന്നത് ഇത് വളരെ സിംപിൾ ആരിക്കും എന്ന് എന്നിട്ട് ഇപ്പോൾ എന്ത് സംഭവിച്ചു. എന്റെ പൊന്നോ. ഇതിനി ഏതുകാലത്തു തീർക്കും. കൺഫ്യൂഷൻസ് ഉണ്ടാകും കുറെ കാര്യങ്ങളിൽ. എന്നാൽ അതിനു സൊല്യൂഷൻസ് ഉണ്ടാകുമോ എന്ന് ചോദിച്ചാൽ അതിനു നീ തന്നെയാണ് ആത് കണ്ടുപിടിക്കേണ്ടത്. വേറെ ആരും പറയുന്ന സാധനങ്ങൾ തലയിലേക്ക് എടുത്താൽ ഒരിക്കലും സൊല്യൂഷൻ നിങ്ങൾക്ക് കിട്ടില്ല. എല്ലാവരും പറഞ്ഞു തരുന്നത് അവരവരുടെ കണ്ണിൽ കാണുന്ന ശരിയാണ്. നിനക്ക് ചിന്തിച്ചാൽ നിന്റെ കണ്ണിലെ ശരി കിട്ടും.
പക്ഷെ ചിന്തിക്കണം. എന്നാൽ നിനക്ക് എവിടെ നിന്നെങ്കിലും കുറ്റപ്പെടുത്തലുകൾ കിട്ടും അത് കിട്ടാതെ എവിടെയും പോകുന്നില്ല. ഒരുപാട് ഉള്ളിലേക്ക് എടുക്കരുത്. എടുത്തിട്ട് ഒന്നും ചെയ്യാൻ ഇല്ല. എടുത്തുകഴിഞ്ഞാൽ അത് വലിയ വ്രണം ആയി മാറും. നീ എന്താണ് എന്ന് നിനക്ക് അറിയാം. പണ്ട് നീ എങ്ങനെ ആണോ. അതൊക്കെ തന്നെയാണ് നീ ഇപ്പോഴും. അകെ ഒരു വ്യത്യാസം ചിരിയും കളിയും പോയി എന്നുള്ളതാണ്. എന്നത് ഇവിടെ നിന്നുള്ള ഈ തല പ്രാന്തിൽ നിന്നും ഇറങ്ങുമ്പോൾ നിനക്ക് തിരികെ കിട്ടും.
എവിടെ കൊണ്ട് ഇട്ടാലും നീ ജീവിക്കും. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഇന്ന് നീ പ്രാപ്തയാണ്. നിന്നെ ആരും ഇന്ന് ഇവിടെ കേൾക്കാൻ ഉണ്ടോ. ഇല്ലല്ലോ. ഇപ്പോൾ ഇതാണ്. നീ. ഈ കണ്ണാടിയിൽ കാണുന്ന എന്താണോ അതാണ് നീ. വിധി ഉണ്ടെങ്കിൽ നീ മുൻപോട്ട് പോകും. വിഷമിക്കാതെ സ്ട്രോങ്ങ് ആയി നിൽക്കുക. എല്ലാവരും കാണും. നിന്നെ മനസിലാക്കുന്നവർ എല്ലാം നിന്റെ ഒപ്പം കാണും. അല്ലാത്തവർ ഉണ്ടാകില്ല. ബി ഹാപ്പി കൂൾ.
ആറ്റിട്യൂട് വച്ചുള്ള സ്വഭാവം കളയണം. അകത്തേക്ക് കയറിവന്നപ്പോൾ ഉണ്ടാരുന്ന സന്തോഷം ഉള്ളിൽ വച്ചിട്ട് വേണം തിരികെ പോകാൻ. പുറത്തിറങ്ങുമ്പോൾ ഒരുപാട് വിഷയങ്ങൾ ഉണ്ടായേക്കാം. പക്ഷെ എല്ലാം വിട്ടേക്കണം. ഇവിടെ വന്നത് പോലും നിനക്ക് നീ തന്നെ വിധിച്ചത് ആണ്. അപ്പോൾ മുന്പോട്ടുള്ള കാര്യങ്ങൾ നീ ഏറ്റെടുത്തെ മതിയാകൂ. ആ സമയം കൂൾ ആയി സന്തോഷമായി ഇരിക്കുക. ചിരിയും കരച്ചിലും വരുന്നു. എനിക്ക് ഒന്നും പറയാൻ തോന്നുന്നില്ല. സത്യത്തിൽ; ജാസ്മിൻ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment