കുടുംബത്തിന് മുഴുവൻ ദോഷമോ; ലാലേട്ടന് ഇത്രയും ശത്രുക്കളോ, മറി കൊത്തൽ നടത്തണമെങ്കിൽ എന്തെങ്കിലും ഉണ്ടാകും; ചർച്ചകൾ
അളക്കുവാനാകാത്ത ഊർജ്ജം നിലനിൽക്കുന്ന ക്ഷേത്രം ആണ് മാമാനം. മഹാതാണ്ഡവസാക്ഷിണിയായ ശ്രീ മഹാദേവിക്കൊപ്പം താണ്ഡവനര്ത്തകന് കുടികൊള്ളുന്ന അപൂര്വ്വ ക്ഷേത്രങ്ങളില് ഒന്നാണ് മാമാനിക്കുന്ന് ക്ഷേത്രം. അതിപ്രാചീനവും പൗരാണികവുമായ കൗളമാര്ഗ പൂജാസമ്പ്രദായങ്ങള് നിലനില്ക്കുന്ന ശാക്തേയദേവിക്ഷേത്രങ്ങളില് പ്രമുഖ സ്ഥാനമാണ് മാമാനിക്കുന്ന് ക്ഷേത്രത്തിനുള്ളത് എന്നാണ് റിപ്പോർട്ട് . ഇവിടെയാണ് അടുത്തിടെ നമ്മുടെ സ്വന്തം ലാലേട്ടൻ വഴിപാട് സമർപ്പിക്കാൻ എത്തിയത്. അന്ന് മുതൽ സോഷ്യൽ മീഡിയയിൽ ഏറെ സംസാരം ആയിരുന്നു ലാലേട്ടന്റെ വഴിപാടിനെക്കുറിച്ച്. ക്ഷേത്രത്തിലെ ഏറ്റവും വലിയ വഴിപാട് ആണ് താരം നടത്തിയത്.
മാമാനിക്കുന്നിലമ്മ ഒരേ സമയം പാർവതി, സരസ്വതി, ഭദ്രകാളി എന്നീ ഭാവങ്ങളിൽ ആണ് ഭക്തരിൽ അനുഗ്രഹ വര്ഷം ചൊരിയുന്നത്. ചുമപ്പ് ഏറെ ഇഷ്ടപെടുന്ന ദേവിക്ക് കാശ്മീര സമ്പ്രദായത്തിലാണ് പൂജ ചെയ്യുന്നത് എന്നാണ് വിശ്വാസം. ഒരു പ്രത്യേക വിഭാത്തിൽ പെട്ട പൂജാരിമാർ ആണ് പൂജ ചെയ്യുന്നതും. ശക്തേയപൂജ നടക്കുന്ന ഇത്തരം ഭഗവതീ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർക്ക് പകരം പിടാരർ അല്ലെങ്കിൽ മൂസത് എന്ന സമുദായത്തിൽപെട്ട പുരോഹിതരാണ് പൂജകൾ ചെയ്യുന്നത്.
കല്യാട് താഴത്തുവീട് വകയായിരുന്നു ഈ ക്ഷേത്രം എന്നാൽ ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ലാലേട്ടൻ എത്തിയപ്പോൾ ആണ് മലബാർ ദേശത്തുള്ളവർ ഒഴികെ ഈ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ കേൾക്കുന്നത്. പ്രത്യേകിച്ചും ലാലേട്ടൻ വഴിപാട് നടത്തിയ മറികൊത്തൽ (മറി സ്തംഭനം നീക്കൽ).
ഈ വഴിപാട് നടത്തിയാൽ ദോഷങ്ങളും മാർഗതടസ്സങ്ങളും അകലുമെന്നാണ് വിശ്വാസം. മാത്രമല്ല ശത്രുദോഷം, ആഭിചാരം പോലെയുള്ള കർമ്മങ്ങൾ തങ്ങളിൽ ഏറ്റു എന്ന് വിശ്വസിക്കുന്ന ആളുകൾക്ക് ഇതിൽ നിന്നൊക്കെ ഒരു മോക്ഷം കൂടി ഈ വഴിപാട് നൽകും എന്നാണ് വിശ്വാസികൾ പറയുന്നത്. ലാലേട്ടന് ഇത്രയും ശത്രുക്കൾ ഉണ്ടാകുമോ എന്നുള്ള സംശയവും ആരാധകർ പങ്കിട്ടിരുന്നു. എന്നാൽ പൊതുവെ ഈശ്വരവിശ്വാസി ആയ ലാലേട്ടൻ കേരളത്തിലുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളും ദർശനം നടത്താറുണ്ട്. പൊതുവെ വഴിപാടുകൾ കഴിക്കുന്നതിന് പിന്നിൽ ഒരു അജണ്ട ഉണ്ടെന്ന് തോന്നുന്നില്ല എന്ന അഭിപ്രായവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
മാമാനിക്കുന്നിലമ്മയും മറികൊത്തലും
അധിപസ്ഥാനം ശിവന് ആണെങ്കിലും പ്രാധാന്യം ദേവിക്ക് ആണ്. മഹാദേവന് മുൻപിൽ അനുവാദം വാങ്ങിയാണ് ക്ഷേത്രത്തെ വണങ്ങുക. മാ.. മാനം എന്ന വാക്കിന്റെ അർഥം – അളക്കുവാൻ ആകാത്ത ശക്തി വിശേഷം എന്നാണ് അതുതന്നെയാണ് മാമാനിക്കുന്നിലമ്മയുടെ പ്രത്യേകതയും.
കണ്ണ് അടച്ചുകൊണ്ട് ക്ഷേത്രത്തിൽ ഒരു തേങ്ങ എടുക്കും. അത് വടു ഭൈരവനും ഭൈരവിക്കും മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പീഠത്തിൽ സമർപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ മനസ്സിൽ ഉള്ള പ്രശ്നത്തെ കുറിച്ച് ഈ സമയം മനസ്സിൽ ധ്യാനിച്ചുകൊണ്ട് ക്ഷേത്രത്തിൽ നിന്നും തരുന്ന ദീപം തലക്ക് ഉഴിയുകയും നാളികേരത്തിന് രണ്ട്സൈഡിലായി വയ്ക്കുകയും, ഒരു വെട്ടുകത്തി എടുത്ത് നാളികേരത്തിനും ദീപത്തിനും മറികടക്കുകയും വേണം. ഇങ്ങനെ മറികടക്കുന്നതിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ട്. മറികടന്ന ശേഷം തേങ്ങ പൊട്ടിച്ചു കളയുകയും വേണം. അതോടെ ദോഷങ്ങൾ തീർന്നു എന്നാണ് വിശ്വാസം.
@All rights reserved Typical Malayali.
Leave a Comment