അച്ഛന്റെ സത്യപ്രതിജ്ഞ കാണാന്‍ മകള്‍ എത്തില്ല.. കണ്ണീരോടെ അമ്മയെ വിളിച്ച് ഭാവ്നി
സുരേഷ് ഗോപിയുടെ തിളക്കമാർന്ന വിജയത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ഗോകുൽ സുരേഷിന്റെ പുത്തൻ ചിത്രം കാണാൻ എത്തിയപ്പോഴാണ് ഭാഗ്യ സുരേഷും ഭർത്താവും തങ്ങളുടെ അഭിപ്രായം തുറന്നുപറഞ്ഞത്. ഗഗനചാരിയാണ് ഗോകുലിന്റെ പുത്തൻ സിനിമ അരുണ്‍ ചന്തു ആണ് സംവിധാനം. ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.കഴിഞ്ഞദിവസമാണ് പെങ്ങൾക്കും അളിയനും ഒപ്പം സിനിമ കാണാൻ ഗോകുൽ എത്തിയത്. മൂവരുടെയും പ്രതികരണങ്ങളിലൂടെ.
മരുമകന്റെ പ്രതികരണം
സിനിമയിലേക്ക് നോക്കുന്നില്ല. പ്രണവ് മോഹൻലാൽ ലുക്ക് ഉണ്ടെന്നു മിക്ക ആളുകളും പറയുന്നുണ്ട്. തൃശൂരിലെ വിജയത്തിൽ സന്തോഷം ഉണ്ട്.. അങ്കിൾ ചെയ്യുന്ന കാര്യത്തിൽ ഇപ്പോൾ എങ്കിലും ആളുകൾ മനസിലാക്കി എന്നുള്ളത് സന്തോഷം തന്നെയാണ്. മുൻ കാലങ്ങളിൽ കിട്ടി ഇരുന്നു എങ്കിൽ ജനങ്ങൾക്കു വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ആയേനെ. ഇത്രയധികം ഭൂരിപക്ഷം കിട്ടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഇനിയും വരുന്ന ടേമിൽ ആ വികസനം എല്ലാവർക്കും മനസിലാകും. അങ്കിളിനെ എല്ലാവരും തിരിച്ചറിഞ്ഞു എന്നുള്ളത് സന്തോഷം. ഇത്തവണ എങ്കിലും അങ്കിളിനെ ആളുകൾ ഏറ്റെടുത്തതിൽ സന്തോഷം. കല്യാണം കഴിഞ്ഞു ഗോകുലിന്റെ സിനിമ ഇറങ്ങി. അങ്കിളിന്റെ വിജയം അതൊക്കെ ഒരു നല്ല സമയത്തിന്റെ ലക്ഷണം. അതൊക്കെ വേണ്ട പോലെ പ്രയോജനപ്പെടുത്തുക എന്നുള്ളതാണ്. എല്ലാത്തിലും സന്തോഷം. ബിസിനെസ്സ് ആണ് നടത്തുന്നത്. ബാക്കിയുള്ള പ്ലാൻസ് എല്ലാം നിങ്ങളും അറിയുമല്ലോ.
ഭാഗ്യ സുരേഷ് വാക്കുകൾ
നല്ലത് ചെയ്താലും ആളുകൾ കുറ്റം പറയും. അതൊന്നും നോക്കിയാൽ നമുക്ക് ഒന്നും ചയ്യാൻ ആകില്ല. അച്ഛൻ അച്ഛന്റെ വർക്ക് നോക്കി മുന്നേറുന്നു. അതല്ലാതെ ഒന്നിനും ചെവി കൊടുക്കുന്നില്ല. എത്ര വിമർശനം വന്നാലും ട്രോളുകൾ വന്നാലും അച്ഛൻ അച്ഛന്റെ വർക്ക് മുന്പിൽനിർത്തി കുടുംബം മുൻ നിർത്തി, ആളുകളെ മുൻ നിർത്തി തന്നെയാണ് അച്ഛൻ പോകുന്നത്. അത് അങ്ങനെ തന്നെ പോവുകയും ചെയ്യും.
ഗോകുലിന്റെ വാക്കുകൾ ഞങ്ങൾക്ക്ഞങ്ങളുടെ അച്ഛനെ കുറച്ചുകൂടി നഷ്ടമായി. ജനങ്ങൾക്ക് കുറച്ചുകൂടി അച്ഛനെ കിട്ടി. നേരത്തെ അവസരം കൊടുത്തിരുന്നു എങ്കിൽ കുറച്ചു കാലം മുൻപേ അച്ഛൻ കുറെകൂടി ചെയ്തേനെ. വോട്ടുകൾ വ്യക്തിക്കുള്ളത് തന്നെ ആണെങ്കിൽ എന്തുകൊണ്ട് അച്ഛൻ നേരത്തെ ജയിച്ചില്ല. എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു രജിസ്ട്രേഷൻ വിഷയവും ബീഫ് വിഷയവും, കിരീടം വിഷയവും വന്നത്. ഞങ്ങൾ എട്ടൊമ്പത് വര്‍ഷം ഉപയോഗിച്ച വണ്ടിക്കാണ് പെട്ടെന്ന് ഒരു സമയം രജിസ്ട്രേഷൻ വിഷയം വന്നത്- ഗോകുൽ ചോദിക്കുന്നു. നിമിഷക്ക് എതിരെ നടക്കുന്ന സംഭവത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഇത് കാരണം നിമിഷ വിഷമിക്കുന്നു എങ്കിൽ എനിക്കും എന്റെ അച്ഛനും അത് ഏറെ വിഷമം നൽകുന്നതാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ വരുന്നതിൽ എന്താണ് തെറ്റ്. ആ കുട്ടി വിഷമിക്കുക്കുന്നതിൽ ആകും എന്റെ അച്ഛന്റെ സങ്കടം.
@All rights reserved Typical Malayali.
Leave a Comment