മലയാളത്തിന്‍റെ ഇതിഹാസ താരം വിടപറഞ്ഞിട്ട് ജൂണ്‍ 15 ന് 53 വർഷം പിന്നിടുകയാണ്…..തന്‍റെ ശ്വാസം നിലയ്ക്കുവോളം വെള്ളിത്തിരയെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ആ അനശ്വര നടൻ എന്നാണ് മലയാളസിനിമ വാഴ്ത്തുന്നത്

മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്ന ഇതിഹാസ താരമാണ് സത്യന്‍. അദ്ദേഹം വിടപറഞ്ഞിട്ട് ജൂണ്‍ 15 ന് 53 വർഷം പിന്നിടുകയാണ്. തന്‍റെ ശ്വാസം നിലയ്ക്കുവോളം വെള്ളിത്തിരയെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ആ അനശ്വര നടൻ എന്നാണ് മലയാളസിനിമ വാഴ്ത്തുന്നത്. ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് ഗുരുതരമായ രക്താർബുദം സ്ഥിരീകരിക്കുന്നത്. ഏറെ ദിവസങ്ങളായി പനിയും വിളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു.

‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. തുടർന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ഒടുവിൽ, 1971 ജൂൺ 15-ന് പുലർച്ചെ നാലരയോടെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 59 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മക്കളെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.

സത്യൻ മാഷിന്റെ മക്കളെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് വരുന്നത്. മൂന്നു ആൺമക്കൾ ആണ് അദ്ദേഹത്തിന്. പ്രകാശ് സത്യൻ, സതീഷ് സത്യൻ, ജീവൻ സത്യൻ. മൂന്നുപേരും കൈ കോർത്ത് പിടിച്ചു വരുന്ന ഒരു ദിവസമുണ്ട്. ജൂൺ 15 പാളയം പള്ളിയിൽ. സത്യൻ മാഷ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. മൂന്നുപേർക്കും കാഴ്ചയ്ക്ക് പ്രശ്നമുണ്ട് അതുതന്നെയാണ് സത്യൻ മാഷിനെ വിഷമിപ്പിച്ച സംഗതിയും. കാഴ്ചയില്ലാത്ത സത്യന്മാഷിന്റെ മൂന്നു ആൺമക്കൾ. അച്ഛന്റെ ശവകുടീരത്തിൽ വന്നു നിന്ന് പ്രാർത്ഥിക്കുമ്പോൾ അത് കണ്ടുനില്ക്കുന്നവരെകൂടി കരയിച്ചു കളയും. ആരുകണ്ടാലും സങ്കടം തോന്നും. കുഴിമാടത്തിൽ പൂക്കൾ അർപ്പിക്കുമ്പോൾ അവർ മൂന്നുപേരും കരയും.

കാൻസറിന്റെ പിടിയിൽ പെട്ടാണ് സത്യൻ മാഷ് മരിക്കുന്നത്. മൂത്തമകൻ മരിച്ചിട്ട് ഒന്പത്‌ വര്ഷമായി. അത്‌കൊണ്ടുതന്നെ ഇപ്പോൾ അച്ഛന്റെ ഓർമ്മ ദിനം ജീവനും സതീഷും മാത്രമാണ് എത്തുന്നത്. പട്ടാളക്കാരൻ ആയിരുന്നു സത്യൻ മാഷ്. ജെസി ആയിരുന്നു ഭാര്യ. പട്ടാളത്തിൽ നിന്നും റിട്ടയർ ആയി വന്ന ശേഷം ആണ് എസ് ഐ ആയി കേരള പോലീസിൽ നിയമനം നേടുന്നത്.

ജെസി മുറപ്പെണ്ണായിരുന്നു. പ്രണയം ആയിരുന്നു ഇവരുടെ വിവാഹത്തിലേക്ക് എത്തിയത്. കൃസ്ത്യാനികൾക്ക് ഇടയിൽ അങ്ങനെ ഇല്ലെങ്കിലും അവർ ഇരുവരും ഒരുമിച്ചു. സത്യൻ മാഷിന്റെ അച്ഛൻ എന്നാൽ ആ ബന്ധത്തിന് എതിരായിരുന്നു കാരണം, ഒരേ ബന്ധത്തിൽ പെട്ട ആളിനെ വിവാഹം കഴിച്ചാൽ ജനിക്കുന്ന മക്കൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നാണ് മാനുവൽ സർ വിശ്വസിച്ചിരുന്നത് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

അച്ഛന്റെ വാക്ക് നിഷേധിക്കാൻ വയ്യാതെയാണ് സത്യൻ മാഷ് പട്ടാളത്തിലേക്ക് പോയതെന്നും 17 വര്ഷം വിവാഹം വേണ്ടെന്ന് വച്ചതെന്നും ദിനേശ് പറയുന്നു. സഹോദരന്മാർ എല്ലാവരും വിവാഹം ചെയ്തു. സത്യൻ വിവാഹം കഴിക്കാതെ നിന്നതുകൊണ്ട് തന്നെ അവസാനം സത്യന്മാഷിന്റെ ഫാദർ വിവാഹത്തിന് സമ്മതിച്ചു. പ്രകാശും, സതീഷും ജീവനും ജനിച്ചു. മൂവരെയും ഒരുമിച്ചേ അദ്ദേഹം കെട്ടിപിടിക്കുമായിരുന്നൊള്ളൂ. മക്കളെ സ്നേഹിച്ചു കൊതി തീരാത്ത അച്ഛനായിരുന്നു അദ്ദേഹം.

അർബുദബാധിതനായി 71 ൽ ആയിരുന്നു സത്യന്മാഷ് അന്തരിക്കുന്നത്. സതീഷും ജീവനും മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. മൂത്തമകൻ ബാത്‌റൂമിൽ തലയടിച്ചുവീണാണ്‌ മരണം. പപ്പാ ജീവിച്ചിരുന്നപ്പോൾ, വീട്ടിലെ ആരവവും, ആഘോഷവും അനുഭവിച്ചവർ ആണ് ഞങ്ങൾ. പക്ഷേ പപ്പ മരിച്ചശേഷം അവരെ ആരെയും ഞങ്ങൾ കണ്ടിട്ടില്ല. ചിലർ മനഃപൂർവ്വം ഒളിച്ചുനടന്നു. മറ്റുചിഅലർ ഞങ്ങളെ സ്നേഹിച്ചു- സതീഷ് സത്യൻ പറഞ്ഞ വാക്കുകൾ ശാന്തിവിള ഓർത്തെടുത്തു. നാളേക്ക് വേണ്ടി ഒന്നും കരുതി വച്ച ആളായിരുന്നില്ല സത്യൻ. ഒരു പക്ഷെ അതിനു സന്ദർഭം കിട്ടിയില്ല എന്ന് പറയുന്നതാകും സത്യം. കാരണം ബന്ധങ്ങളുടെ ബന്ധനം എപ്പോഴും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. വീട്ടിലെ ആദ്യത്തെ ആൺകുട്ടി ആയിരുന്നു- ശാന്തിവിള കഥ പങ്കിട്ടുകൊണ്ട് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *