ബിസിനസിലാണ് ശ്രേയസും ആദിത്യനും; ഒരുമിച്ചുചേർന്ന് പാർട്ണര്‍ഷിപ്പ് ബിസിനസ് ആണോ; ഗണേഷ്- സുരേഷ് ഗോപി മക്കളെക്കുറിച്ച് ചർച്ച
താരമൂല്യം ഏറെയുള്ള കുടുംബങ്ങൾ ആണ് ഗണേഷ് കുമാർ- സുരേഷ് ഗോപി നടന്മാരുടേത്. ഒട്ടേറെത്തവണ വാർത്തകളിൽ ഇടം പിടിച്ച രാഷ്ട്രീയകാരന്മാർ എന്നതിലുപരി സിനിമയിൽ പ്രവർത്തിക്കുന്നവരും ആണ്. വ്യത്യസ്ത ആശയങ്ങളും, വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടെങ്കിലും വ്യക്തിജീവിതത്തിൽ ഇവരൊക്കെയും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരുമാണ്. അതാകണം ഒരുപക്ഷെ കഴിഞ്ഞദിവസത്തെ ഒരു വീഡിയോ ഇത്രയധികം ശ്രദ്ധ പിടിച്ചുപറ്റിയത്.
സംഭവം മറ്റൊന്നുമല്ല, ഗണേഷ് കുമാറിന്റെ മകൻ ആദിത്യകൃഷ്ണനും, സുരേഷ് ഗോപിയുടെ മക്കളും മരുമകനുമായുള്ള ഒരു വീഡിയോ ആണ് കഴിഞ്ഞദിവസിസം മുതൽ സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതിൽ ശ്രേയസും ആദിത്യനും തമ്മിലുള്ള സൗഹൃദവും. ആദിത്യനും മാധവ് സുരേഷും തമ്മിലുള്ള ബന്ധവും ഒക്കെയാണ് ചർച്ച ആയത്. ബിസിനസ് രംഗത്തുപ്രവർത്തിക്കുന്ന ശ്രേയസും ആദിത്യനും ഇനി പാർട്നെർസ് ആണോ എന്നുള്ള സംശയങ്ങൾ പോലും ചിലർ പങ്കിട്ടു. അതേസമയം ഗണേഷ് കുമാർ മുഖ്യവേഷത്തിൽ എത്തുന്ന ഗഗനചാരി കാണാൻ എത്തിയതാണ് ഇവർ എല്ലാവരും.
ഭയങ്കര ഡിഫെറെൻറ് മൂവിയാണ്, അടിപൊളി എന്നാണ് ഗോകുലിന്റെയും കെബി ഗണേഷ് കുമാരന്റെയും പുത്തൻ സിനിമ ഗഗനചാരി കണ്ടശേഷം ആദിത്യൻ കൃഷ്ണൻ പ്രതികരിച്ചത്. ഇതുവരെ ചെയ്ത ഒന്നല്ല, പുതിയ കോൺസെപ്റ്റാണ്. മോക്യൂമെന്ററി ആണ്, മലയാളത്തിൽ ആദ്യമായാണ്. നിങ്ങൾക്ക് എന്തുതോന്നി. വ്യത്യസ്ത കഥാപാത്രങ്ങൾ അല്ലെ എല്ലാം. ഇനി പ്രൊഡക്ഷൻ സൈഡിൽ നിന്നും മൂവ് ചെയ്യണം. അധികം വൈകാതെ എല്ലാവർക്കും സിനിമ കാണാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അച്ഛൻ സിനിമയിൽകുറച്ചു വ്യത്യസ്തം ആണ്.
കോമഡി കുറേക്കാലത്തിനുശേഷം ചെയ്യുകയാണ്. നല്ല ഫണ്ണി ആയിരുന്നു. എല്ലാവർക്കും ഇഷ്ടമാകാൻ സാധ്യത ഉണ്ട്. ഡെയിലി നമ്മൾ കാണുന്ന ഒരാൾ ഇങ്ങനെ ചെയ്യുമ്പോൾ ആളുകൾക്ക് താത്പര്യം കൂടും. ഉറപ്പായും ഒരു സർപ്രൈസ് ആകും. ഞാൻ അച്ഛനോട് പറയുന്നുണ്ട് ഓഡിയന്സിന്റെ സപ്പോർട്ട് എങ്ങനെ എന്ന്. പിന്നെ ഷൂട്ടിന്റെ സമയത്തൊക്കെ ഞാൻ ഇത് ഫോളോ അപ് ചെയ്യുന്നുണ്ടായിരുന്നു. എന്റെ കസിൻ ശിവ സായി ആണ് ഇതിന്റെ സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. നമ്മൾക്ക് ഒരു ഫാമിലി അഫെയർ പോലെയാണ്- ആദിത്യകൃഷ്ണ പ്രതികരിച്ചു.
അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്ടോപ്പിയന്‍ എലിയന്‍ ചിത്രമായ ‘ഗഗനചാരി’യുടെ റിലീസ് ജൂണ്‍ 21-ന് ആണ്.ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ‘സായാഹ്നവാർത്തകൾ’, ‘സാജൻ ബേക്കറി’ എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ നിർമിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി. ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗഗനചാരി’യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്.
@All rights reserved Typical Malayali.
Leave a Comment