ലാലിൻറെ ചേട്ടൻ എന്റെ ഒപ്പം പഠിച്ചതാണ്! പേഴ്സണലി നമ്മുടെ ചിന്തകൾ പൊരുത്തപെടാറില്ല, എങ്കിലും സഹോദരതുല്യൻ
ചിന്തകൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും അനുജന് തുല്യനാണ് മോഹൻലാൽ എന്ന് ജഗദീഷ്. അഭിനയത്തിലെന്ന പോലെ കലാപരമായ ആക്ടിവിറ്റികളിൽ ലാൽ എടുക്കുന്ന എഫേർട്ട് ഇന്നത്തെ യുവ തലമുറ പഠിക്കേണ്ട കാര്യമാണെന്നും ജഗദീഷ് പറഞ്ഞു. മോഹൻലാലിന്റെ ചേട്ടൻ തന്റെ ഒപ്പം പഠിച്ചതാണ് എന്നും ജഗദീഷ് പറയുമ്പോൾ തനിക്ക് ജ്യേഷ്ഠതുല്യൻ ആണ് ജഗദീഷ് എന്നാണ് മോഹൻലാൽ പറയുന്നത്. ഇരുവരുടെയും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.
ലാലിൻറെ ഒക്കെ ഒപ്പം ഒന്ന് സിംഗപ്പൂരിൽ കറങ്ങുന്ന കഥാപാത്രം ഉണ്ടോ എന്നാണ് വർണ്ണപ്പകിട്ട് കിട്ടിയപ്പോൾ ആദ്യം ചോദിച്ചത്, കാര്യം സിംഗപ്പൂരിൽ ഒന്നും പോകാൻ കഴിഞ്ഞില്ല എങ്കിലും പൈലി എന്ന നല്ലൊരു സ്ട്രോങ്ങ് ആയ കഥാപാത്രത്തെ എനിക്ക് കിട്ടി. സ്ക്രിപ്പ്റ്റ് വായിക്കുമ്പോൾ തന്നെ ഹീറോയിൻ സ്‌കോർ ചെയ്യുന്ന ഒരുപാട് സീൻസ് ഉണ്ടെന്ന് മനസിലാകും. പക്ഷെ സിനിമ കാണുമ്പൊൾ ഹീറോയിൻസിനു മാച്ച് ചെയ്യുന്ന സീൻസ് അല്ലെങ്കിൽ അതിനുമുകളിൽ ഉള്ള പ്രേസേന്സ് ലാൽ നൽകിയതായി കാണാം.
അധിപൻ സ്ക്രിപ്റ്റ് ചെയ്യുന്നത് ഞാൻ ആണ്. അധിപനിൽ എന്നും ഓർത്തിരിക്കുന്ന ഒരു കോമഡി സീൻ ആണ് മദ്യപിച്ചുകൊണ്ട് ദൂരദർശനിൽ വിളിക്കുന്ന ഒരു സീൻ. ഒരു പക്ഷെ ദൂരദർശനിൽ ഒരുപാട് തവണ അവർത്തിച്ചുകാണിച്ച ഒരു കോമഡി സീനും അതാകും. അതിൽ സ്ക്രിപ്റ്റിൽ ഉള്ള സംഭവത്തെക്കാളും കൂടുതൽ ലാൽ അതിനു മേന്പൊടി ചേർത്ത് അഭിനയിക്കുന്നത് കാണാം. അത് ഒരുപാട് കൈയ്യടി അർഹിക്കുന്നതാണ്.
വ്യക്തിബന്ധത്തെക്കുറിച്ചും പറയാൻ ഏറെയുണ്ട്. ലാലിൻറെ ചേട്ടന്റെ ഒപ്പം പഠിച്ച ആളാണ് ഞാൻ. അതാണ് ഒന്നാമതായി പറയാനുള്ളത്. ലാൽ ബികോം എംജിയിൽ നിന്നും പാസായി ഇറങ്ങിയതിന്റെ അടുത്ത വർഷമാണ് ഞാൻ അവിടെ അധ്യാപകനായി കയറുന്നത്. അല്ലെങ്കിൽ എനിക്ക് ലാലിനെ പഠിപ്പിക്കാനുള്ള അവസരവും കിട്ടിയേനെ. ലാൽ ലഫ്റ്റനന്റ് കേണൽ ആയപ്പോൾ ഞാൻ എൻസിസിയിൽ ഓഫീസർ എന്ന നിലയിൽ സെക്കൻഡ് ലെഫ്റ്റനന്റ് ആയിരുന്നു.
പേഴ്സണലി നമ്മുടെ ചിന്തകൾ പലപ്പോഴും പൊരുത്തപ്പെട്ടിട്ടില്ല എങ്കിലും പ്രൊഫെഷണലി ലാലിൻറെ ഡെഡിക്കേഷൻ എന്നത് എടുത്തുപറയേണ്ട കാര്യമാണ്. അമേരിക്കൻ, യൂറോപ്യൻ ഷോസ് നമ്മൾ ഒരുമിച്ചൊരുപാട് നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ ആ ഡെഡിക്കേഷൻ ഞാൻ തിരിച്ചറിഞ്ഞതാണ്.
മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ ഇ.ഡി; സൗബിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്
ഷോയിൽ ലാൽ പാട്ടുപാടാനും അഭിനയിക്കാനും ഡാൻസ് ചെയ്യാനും ഒക്കെയുണ്ടാകും. എല്ലാത്തിലും ഉള്ള ആളെന്ന നിലയിൽ ഞാൻ ലാലിൻറെ ഒപ്പം നിൽക്കും എന്നാൽ മുകേഷ് ചിലപ്പോൾ ദേഷിച്ചുകൊണ്ട് ചോദിക്കും ഈ മനുഷ്യൻ തളരില്ലേഡേ എന്ന്. നീ ചെയ്യ് ഞാൻ അഞ്ചുമിനിറ്റ് കഴിഞ്ഞേ ചെയ്യൂ എന്ന് പറയും. എന്നാൽ ലാലിനെ സംബന്ധിച്ചിടത്തോളം, ഷോയുടെ ക്യാപ്റ്റൻ ആണ്. അപ്പോൾ എല്ലാത്തിലും അദ്ദേഹം ഉണ്ടാകും. സ്പീഡ് വിത്ത് ആക്ക്വറസി എന്ന കാര്യത്തിൽ ഇന്നത്തെ യുവ തലമുറ ലാലിനെ മാതൃകയാക്കണം- ജഗദീഷ് മനസ്സ് തുറന്നു.
ഒരു ജ്യേഷ്ഠനെ പോലെയാണ് തനിക്ക് ജഗദീഷ് എന്നാണ് മോഹൻലാൽ ലാൽ സലാം വേദിയിൽ വച്ച് പറയുന്നത്. എൻസിസിയിൽ ഉണ്ടായിരുന്ന ആളാണ്, ഒന്നാം റാങ്കോടെ പാസായ ആളാണ്. ആ സ്വഭാവരീതി സിനിമയിലും കാണിക്കുന്നു. ഈ പ്രൊഫെഷനെ അത്രയും സീരിയസ് ആയി കാണുന്ന ആളാണ്. അത്രയും ആത്മാർത്ഥമായി അഭിനയത്തെ സ്നേഹിക്കുന്ന മനുഷ്യൻ. മോശമായ ഒരു കാര്യം കണ്ടാൽ അപ്പോൾ പ്രതികരിക്കുന്ന ആളുമാണ്. അതിൽ ഉപരി നല്ലൊരു നടനുമാണ്. മോഹൻലാൽ വാചാലനായി.
@All rights reserved Typical Malayali.
Leave a Comment