നിങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്; സത്യം അറിയുമ്പോൾ മാപ്പ് പറയേണ്ടി വരും; അന്ന് നിങ്ങൾ നോക്കിക്കോ! ദിലീപിനെ പിന്തുണച്ച് അഖിൽ
ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നവാഗത സംവിധായകനായി എത്തിയ ആളാണ് അഖിൽ മാരാർ. പിന്നീട് ഇന്ത്യ കണ്ടതിൽ വച്ചേറ്റവും വലിയ റിയാലിറ്റി ഷോയുടെ വിന്നർ ആയതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു.
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഖിൽ മാരാർ. പൊതു വിഷയങ്ങളിൽ തൻ്റേതായ നിലപാടുകൾ വ്യക്തമായി അറിയിക്കാറുമുണ്ട് അഖിൽ. കഴിഞ്ഞ ദിവസം അദ്ദേഹം സിബിൻ വിഷയത്തിൽ നടത്തിയ പ്രസ് മീറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് ദിലീപിനെക്കുറിച്ച് ഒരിക്കൽ കൂടി അഖിൽ വാചാലനാകുന്നത്. അടുത്തിടെ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് അഖിൽ പറഞ്ഞ വാക്കുകൾ സത്യമായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് അഖിൽ പ്രതികരിച്ചത്.
അഖിലിന്റെ വാക്കുകൾ
സുരേഷേട്ടൻ വിളിച്ചിരുന്നു, സന്തോഷം അറിയിച്ചു. ആദ്യമായിട്ടാണ് വിളിക്കുന്നത്. ഏഴുമിനിറ്റോളം ഞങ്ങൾ സംസാരിച്ചു. ഒരു മാനസിക ബന്ധം അദ്ദേഹവുമായി ഉണ്ടാക്കാൻ കഴിഞ്ഞു ഇപ്പോൾ. മുൻപൊന്നും ആ ഒരു ബന്ധം ഇല്ലായിരുന്നു. ദിലീപേട്ടന് വേണ്ടിയും ഞാൻ സംസാരിച്ചത് എന്റെ ശരിയാണ്.
കേരളത്തിൽ എല്ലാവരും ദിലീപേട്ടനെ പിന്തുണക്കുന്നുണ്ടോ? ഒരുപാട് നെഗറ്റീവ് നിൽക്കുന്നുണ്ട്. അങ്ങനെ നെഗറ്റീവ് നിൽക്കുന്ന ആൾക്ക് വേണ്ടി ഞാൻ എന്തിനു സംസാരിക്കണം. അവിടെ ശരി ഉള്ളതുകൊണ്ടണ്. സുരേഷ് ഗോപിക്ക് എതിരെ തൊണ്ണൂറു ശതമാനം ആളുകളും നെഗറ്റീവ് ആണ് പറയുന്നത്. ഞാൻ അവിടെ പോയിട്ട് അദ്ദേഹത്തെ പിന്തുണച്ചപ്പോൾ ആണ് ആദ്യമായി ഞാൻ സംഘി ആകുന്നത്.
എന്റെ ഉള്ളിലെ നീതി ബോധം ആണ് ഞാൻ സുരേഷ് ഗോപിയെ പിന്തുണക്കാൻ കാരണം. കാരണം അദ്ദേഹത്തിന്റെ ഉള്ളിൽ ഒരുപാട് നന്മ ഉണ്ട്, കുറെ നന്മ ഉള്ള മനുഷ്യൻ ആണ്. അതേപോലെ നാളെ ദിലീപേട്ടനെയും നിങ്ങൾ പിന്തുണക്കും. കോടതി അദ്ദേഹത്തെ വെറുതെ വിട്ടുകഴിയുമ്പോൾ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ഒരുപാട് പേര് വരും.
നിങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഉള്ളിൽ ഉണ്ട്. നിങ്ങൾ തന്നെ അതൊക്കെ കേൾക്കുമ്പോൾ നാളെ ദിലീപേട്ടനോട് മാപ്പ് പറയും. നിങ്ങളിൽ നിന്ന് ആരൊക്കെയാണോ ദിലീപേട്ടനെ കുറിച്ച് കുറിച്ച് മോശം പറഞ്ഞതും അറ്റാക്ക് ചെയ്തതും അവരൊക്കെ ഉള്ളുകൊണ്ട് അദ്ദേഹത്തിന്റെ മുൻപിൽ ചെന്നുനിന്നു മാപ്പ് പറയും.
ഈ സുരേഷ് ഗോപി വിഷയത്തിൽ ഞാൻ പറഞ്ഞപോലെ നടന്നില്ലേ അതുപോലെ ഇതും നടക്കും. നിങ്ങൾ എന്നോട് വന്നു ഇതിനെക്കുറിച്ച് സംസാരിക്കും. അഖിലേട്ടാ ദിലീപിന്റെ വിഷയത്തിൽ നിങ്ങൾ ചെയ്തത് ശരി ആയിരുന്നു എന്ന് നിങ്ങൾ എന്നോട് പറയും.
മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ ഇ.ഡി; സൗബിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്
അനിയൻ മിഥുനെ കുറിച്ച് എല്ലാവരും നെഗറ്റീവ് പറഞ്ഞില്ലേ. പുറത്തിറങ്ങി ആളുകൾ അകത്തേക്ക് വന്നപ്പോഴും മിഥുനെ കുറ്റപ്പെടുത്തി എന്നാൽ വോട്ടുകുറയും എന്ന് കരുതി ഞാൻ മിഥുനെ കുറ്റം പറഞ്ഞില്ല. ഒരു ലാഭനഷ്ടവും ചിന്തിക്കാതെയാണ് ഞാൻ മനസ്സിൽ തട്ടി കാര്യങ്ങൾ തുറന്നു പറയുന്നത്. സിബിനെ നേരിൽ കാണും മുൻപേ ആണ് ഞാൻ അദ്ദേഹത്തെ പിന്തുണക്കുന്നത്. നീതിയും ന്യായവും മാത്രം നോക്കിയാണ് ഞാൻ ആളുകൾക്ക് സപ്പോർട്ട് കൊടുക്കുന്നത്. ഉള്ളിൽ തോന്നുന്ന കാര്യങ്ങൾ ഞാൻ പറയുന്നു എന്ന് മാത്രം- അഖിൽ മാരാർ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞു
@All rights reserved Typical Malayali.
Leave a Comment