മകളെ കുറിച്ചുള്ള എന്റെ കണ്ണുനനയിപ്പിയ്ക്കുന്ന ഓര്‍മ; ഫാദേഴ്‌സ് ഡേയില്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് ബാല
ലോക പിതൃദിനം ആണ്. അച്ഛന്മാര്‍ക്ക് ആശംസകള്‍ അറിയിച്ച് ഫോട്ടോകളും പോസ്റ്റുകളും പങ്കുവയ്ക്കുന്ന തിരക്കിലാണ് പലരും. അച്ഛനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളുമൊക്കെയായി സെലിബ്രിറ്റികളും വന്നിട്ടുണ്ട്. അച്ഛന്മാരായ നടന്മാര്‍ മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് അഭിമാന നിമിഷത്തെ കുറിച്ചും പറയുന്നു.
മകള്‍ പാപ്പുവിന് ഒപ്പമുള്ള വീഡിയോ പങ്കുവച്ച് ബാലയും ഫാദേഴ്‌സ് ഡേ ആഘോഷിച്ചു. പാപ്പുവിനൊപ്പമുള്ള ഒരു പഴയ വീഡിയോ ആണ് ബാല പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയില്‍ കുഞ്ഞ് പാപ്പു ‘ഹാപ്പി ബര്‍ത്ത് ഡേ, ഹാപ്പി ബര്‍ത്ത് ഡേ’ എന്ന് പറഞ്ഞുകൊണ്ടിരിയ്ക്കുന്നുണ്ട്. ഡാഡി എന്ന് വിളിച്ചപ്പോള്‍, അപ്പ എന്ന് ബാല തിരുത്തുന്നതും, അപ്പയോ, അതെന്താണ് എന്ന് പാപ്പു ചോദിയ്ക്കുന്നതും കാണാം.
‘എന്റെ കണ്ണുനനയിപ്പിയ്ക്കുന്ന ഓര്‍മ. ഹാപ്പി ഫാദേഴ്‌സ് ഡേ’ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ബാല നല്‍കിയിരിയ്ക്കുന്നത്. ആശംസകളും സ്‌നേഹവും അറിയിച്ച് നിരവദി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.
മകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇതിന് മുന്‍പും ബാല ഇമോഷണലായ പല സന്ദര്‍ഭങ്ങളും ഉണ്ട്. മകളെ കാണാന്‍ അമൃത അനുവദിയ്ക്കുന്നില്ല എന്ന് പറഞ്ഞ് രംഗത്ത് വന്നതും, എന്നാല്‍ താന്‍ അനുവദിക്കാത്തതല്ല, ബാല കാണാന്‍ വരാത്തതാണ് എന്ന് പറഞ്ഞ് അമൃത പ്രതികരിച്ചതും വാര്‍ത്തയായിരുന്നു. അതേ സമയം ബാല കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സമയത്ത് മകള്‍ക്കൊപ്പം അമൃത വന്ന് കാണുകയും ചെയ്തിരുന്നു.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെയാണ് അമൃതയും ബാലയും പരിചയപ്പെട്ടത്. അത് പ്രണയമായി, 2010 ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ആ ബന്ധത്തില്‍ പിറന്നതാണ് പാപ്പു എന്ന അവന്തിക. 2019 ല്‍ ആണ് ബാലയും അമൃതയും നിയമപരമായി വേര്‍പിരിഞ്ഞത്. അതിന് ശേഷം ബാല എലിസബത്ത് എന്ന ഡോക്ടറെ വിവാഹം ചെയ്തിരുന്നു. ഇടയില്‍ ചില പ്രണയ ബന്ധങ്ങളൊക്കെ ഉണ്ടായി എങ്കിലും അമൃത ഇപ്പോഴും ജീവിതത്തില്‍ തനിച്ചാണ്. മകള്‍ക്കൊപ്പമുള്ള ജീവിത വിശേഷങ്ങള്‍ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
@All rights reserved Typical Malayali.
Leave a Comment