18 ആം വയസ്സിലെ വിവാഹം; മകളും കൊച്ചുമകനും എന്നെ കാണാൻ ഇങ്ങോട്ട് വരും; കൊച്ചുമകന് ഏറെ ഇഷ്ടം; ലേഖ എംജി ശ്രീകുമാർ
ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ എന്നും ഒരു സ്ത്രീ ഉണ്ടാകും എന്ന് പറയാറുണ്ട്. അത് ആക്ഷരാർത്ഥത്തിൽ ശരി ആകുന്നത് എംജിയുടെയും ലേഖയുടെയും ജീവിതത്തിലാണ്. ആർക്കും മാതൃകയാക്കാൻ ഉതകുന്ന ദാമ്പത്യമാണ് എം ജി ശ്രീകുമാർ ലേഖ എംജി ശ്രീകുമാർ ദമ്പതികളുടേത്. ഭർത്താവിന്റെ നിഴലായി കൂടെയുള്ള ഒരാൾ. താൻ എവിടെ പോയാലും ഒപ്പം ഭാര്യയും വേണം എന്ന് കരുതുന്ന മറ്റൊരു വ്യക്തി അവരുടെ മനോഹരമായ വർഷങ്ങൾ നീണ്ട പ്രണയം എന്നും ആരാധകർക്ക് കൗതുകമായിരുന്നു. 1988–ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്.
എംജി യെ പരിചപ്പെടുമ്പോൾ അമേരിക്കൻ പ്രവാസി ആയിരുന്നു ലേഖ. എന്തും മുഖത്തടിച്ചപോലെ പറയുന്ന പ്രകൃതക്കാരി. സംസാരത്തിലും, കാഴ്ചയിലും ബോൾഡ്നെസ്സ് നിറഞ്ഞു തുളുമ്പി നിൽക്കുന്ന കാലം. മുട്ടോളം വരുന്ന മുടിയും, താമര പൂവുപോലെയുള്ള കണ്ണുകളും ഉള്ള ഒരു പെൺകുട്ടി ആദ്യ കാഴ്ച്ചയിൽ ഹന്നെ എനെ മനം കവർന്നു എന്നാണ് എംജി പറഞ്ഞത് അങ്ങനെ അങ്ങനെ അത് സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തലേക്കും എത്തി.
വിവാഹത്തിനു മുൻപ് ഏകദേശം പതിനാലു വർഷത്തോളം ലിവിങ് ടുഗെദർ ആയിരുന്നു. അതിനു ശേഷം 2000–ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ആ ബന്ധം ഇന്ന് പത്തുമുപ്പത്തിയഞ്ചു വര്ഷത്തോളം കവിഞ്ഞു.റിപ്പോർട്ടുകൾ ശരി എങ്കിൽ ഇന്ന് അറുപതു വയസ്സ് കഴിഞ്ഞിട്ടുണ്ട് ഇരുവർക്കും. എങ്കിലും ഇരുവരും തമ്മിലുള്ള പ്രണയത്തിന് കുറവൊന്നും വന്നിട്ടില്ല.
സ്വന്തമായി കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനം ഇരുവരും ഒരുമിച്ചെടുത്തതാണ്. എന്നാൽ ലേഖയുടെ മകളെ സ്വന്തമായിട്ടാണ് എംജി സ്നേഹിക്കുന്നത്. ഇടയ്ക്കിടെ എംജിയും ലേഖയും അമേരിക്കയിൽ പോകാറുണ്ട്. ഈ അടുത്തിടെ പങ്കിട്ട ഒരു വീഡിയോയിലാണ് മകളും കൊച്ചുമകനും കൊച്ചിയിലെ തങ്ങളുടെ വീട്ടിൽ വന്ന കാര്യം ലേഖ എംജി പറയുന്നത്.
കുറേക്കാലമായി യൂ ട്യൂബ് വീഡിയോസിൽ വരാത്തതിനെക്കുറിച്ച് സംസാരിക്കുകയിരുന്നു ലേഖ. അപ്പോഴാണ് കൊച്ചുമകന് ഇഷ്പ്പെട്ട ഒരു ഐസ് ക്രീം റെസിപ്പി ലേഖ പങ്കിട്ടത്. ഇന്ത്യൻ ഐസ്ക്രീം തന്റെ ചെറുമകന് ഏറെ ഇഷ്ട്ടപെട്ട വിഭവം ആണെന്നും ലേഖ പറഞ്ഞു. ഇടക്ക് അമേരിക്കയിൽ ആയിരുന്നു താനെന്നും. മകളും കൊച്ചുമകനും ഇവിടേക്കും വന്നിരുന്നുവെന്നും ലേഖ പറയുകയുണ്ടായി.
അടുത്തിടെയാണ് തന്റെ ആദ്യ വിവാഹത്തെ കുറിച്ച് ലേഖ മനസ്സ് തുറന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കേണ്ടി വന്ന കഥയും പന്ത്രണ്ട് വർഷത്തോളം അമേരിക്കയിൽ ജീവിതം നയിക്കേണ്ടി വന്നതിനെ കുറിച്ചുമെല്ലാം ലേഖ പറഞ്ഞരുന്നു,
പൊതുവെ പത്രാസുകാരിയാണ് ജാഡക്കാരിയാണ്. സ്റ്റാർഡത്തിന്റെ ഉന്മാദത്തിൽ മതിമറക്കുന്നവളാണ് എന്നൊക്കെ ലേഖയെ കുറിച്ച് സംസാരം ഉണ്ടെങ്കിലും ഈ പറഞ്ഞു കേട്ടതോ നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതോ ഒന്നുമല്ല താൻ എന്നാണ് ലേഖ പറയാറുള്ളത്. ഇട്ടുമൂടാൻ പണം ഉണ്ടായിട്ടും അടുക്കളയിൽ പാചകത്തിന് പോലും ഒരാളെ ലേഖ വച്ചിട്ടില്ല. തന്റെ പ്രിയതമനുവേണ്ടുന്നതെല്ലാം സ്വന്തമായി പാചകം ചെയ്തുകൊടുക്കാൻ ആണ് അവർ ഇഷ്ടപ്പെടുന്നത്. ലേഖയുടെ യൂട്യൂബിലേക്ക് ഉള്ള തിരിച്ചുവരവിനെ ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.
@All rights reserved Typical Malayali.
Leave a Comment