വൃക്ക നല്‍കിയ കളിക്കൂട്ടുകാരനെ മരണം വരെ ബീയാര്‍ പ്രസാദ് രഹസ്യമായി സൂക്ഷിച്ച കഥ

ആ പോക്കിൽ ജനിച്ചതാണ്‌ ഒന്നാം കിളി രണ്ടാം കിളി അടക്കം കിളിച്ചുണ്ടൻ മാമ്പഴത്തിലെ എല്ലാ ഹിറ്റ് ഗാനങ്ങളും സിദ്ദു പനക്കൽ.ഞാനും പ്രസാദും ഒരുമിച്ച് താമസിച്ചിരുന്ന കാലത്ത് ഞാൻ ചില പൊട്ടക്കഥകളൊക്കെ സിനിമ രൂപത്തിൽ പ്രസാദിനോട് പറയുമായിരുന്നു.കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് കഴിഞ്ഞദിവസമാണ് അന്തരിച്ചത്. ടിവി ചാനല്‍ അവതാരകനായിരുന്ന അദ്ദേഹം നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് കൂടിയാണ്. കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ജലോത്സവം, വെട്ടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സുഹൃത്തും പ്രൊഡക്ഷൻ കൺട്രോളറുമായ സിദ്ദു പനക്കൽ പങ്കിട്ട പോസ്റ്റാണ് ഏറെ വൈറലാകുന്നത്.പ്രസാദിനെ ഞാൻ ആദ്യം പരിചയപ്പെടുന്നത് വർഷങ്ങൾക്ക് മുമ്പാണ്. സെവൻ ആർട്സിന് വേണ്ടി ഒരു തിരക്കഥ എഴുതാൻ മദ്രാസിൽ വന്നതായിരുന്നു പ്രസാദ്. മദ്രാസ് മഹാലിംഗപുരത്തെ ബ്രൗൺ സ്റ്റോൺ അപ്പാർട്ട്മെന്റ്സിൽ ആയിരുന്നു സെവൻ ആർട്സിന്റെ ഗസ്റ്റ് ഹൗസും ഓഫീസും. കുറേക്കാലം ഞങ്ങൾ ഒരുമിച്ച് ഒരു ഫ്ലാറ്റിൽ കഴിഞ്ഞു.സെവൻ ആർട്സിന്റെയോ സിബി സാറിന്റെയോ പടങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് നടക്കുകയാണെങ്കിൽ ഗസ്റ്റ് ഹൗസിൽ തിരക്കാവും. അപ്പോൾ ഞാൻ രാത്രി പ്രസാദിന്റെ റൂമിലാണ് കിടക്കുക. ഇടക്ക് പ്രസാദ് പോകും വീണ്ടും തിരിച്ചു വരും. പലപ്പോഴായി ഒന്നരവർഷത്തോളം പ്രസാദ് ഉണ്ടായിരുന്നു സെവൻ ആർട്സിന്റെ ഗസ്റ്റ് ഹൗസിൽ.സിബി സാറിന്റെ അസോസിയേറ്റ് ജോസ് തോമസ് ചേട്ടൻ, സുന്ദർദാസ് ജോൺസി ജോയി തോമസുകുട്ടി, കാഷ്യർ പിള്ള ചേട്ടൻ വിജയകുമാർ സാറിന്റെ ബന്ധു രഞ്ജിത്ത്. ഞങ്ങൾ എല്ലാവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത് ഈ രണ്ട് ഗസ്റ്റ് ഹൗസുകളിലായി.

ചന്ദ്രോത്സവം എന്നായിരുന്നു ആ കഥയുടെ പേര്. പിന്നെ എന്തുകൊണ്ടോ സെവൻ ആർട്സ് ആ സിനിമ വിട്ടു. പിന്നീട് പ്രിയൻ സാറും ഗുഡ്നൈറ്റ് മോഹൻ സാറും ആ സിനിമ അഭ്രപാളികളിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.ഞങ്ങളുടെ ബന്ധം തുടർന്നുകൊണ്ടിരുന്നു. മൊബൈൽ ഫോൺ വന്നപ്പോൾ ബന്ധം കുറച്ചുകൂടെ ഊഷ്മളമായി. പ്രസാദിനെ പിന്നെ കാണുന്നത് ചാനൽ അവതാരകനും ഗാനരചയിതാവുമായി ഒക്കെയാണ്.പ്രസാദ് ഗാനരചയിതാവായ ശേഷം ഒരിക്കൽ എന്നെ വിളിച്ചു. ഒരു സിനിമയ്ക്ക് പാട്ട് എഴുതാൻ ചെന്ന പ്രസാദ് ആ കഥ മുഴുവൻ കേട്ടശേഷമാണ് എന്നെ വിളിച്ചത്. പ്രസാദ് പറഞ്ഞു സിദ്ധു, നീ എന്നോട് പണ്ട് പറഞ്ഞ കഥയില്ലേ ആ കഥയാണ് ഞാൻ ഇന്ന് കേട്ടത്. ഇതെങ്ങനെ ചോർന്നു. പലരോടും ഞാനാ കഥ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു പ്രസാദിനോട്. ആ സിനിമ റിലീസ് ആവുകയും തരക്കേടില്ലാതെ ഓടുകയും ചെയ്തു.കിളിച്ചുണ്ടൻ മാമ്പഴം പ്രീ പ്രൊഡക്ഷൻ നടക്കുന്ന സമയം ഒരു ദിവസം ആന്റണി പെരുമ്പാവൂർ എന്നെ വിളിച്ചു. നമ്മുടെ B R പ്രസാദിനെ തിരുവനന്തപുരത്ത് നിന്ന് ഫ്ലൈറ്റ് കയറ്റി ചെന്നൈക്ക് വിടണം പ്രിയൻ സാറുമായി ഒരു മീറ്റിംഗ് ഉണ്ട്. അന്ന് തിരുവനന്തപുരത്തുനിന്ന് വളരെ നേരത്തെയാണ് മദ്രാസിലേക്ക് ഫ്ലൈറ്റ്. പ്രസാദ് തലേദിവസം തന്നെ തിരുവനന്തപുരത്ത് എന്റെ വീട്ടിലെത്തി.
ഈവനിംഗ് വീട്ടിലെത്തിയ പ്രസാദ് ആദ്യം ശ്രദ്ധിച്ചത് എന്റെ കയ്യിലുള്ള കുറച്ച് പുസ്തകങ്ങളാണ്. പുസ്തകങ്ങളൊക്കെ പ്രസാദ് എടുത്ത് മറിച്ചു നോക്കി. അതിൽ ഒരു പുസ്തകം പ്രസാദ് പ്രത്യേകം ശ്രദ്ധിച്ചു. ഇതെവിടുന്ന് കിട്ടി എന്ന് അന്വേഷിച്ചു. ഈ ബുക്ക് ഇപ്പോൾ കിട്ടാനില്ല ഇതൊരു തരത്തിലും വിട്ടു കളയരുത് എന്നും പറഞ്ഞു. പഴകിയം ചടങ്ങ് എന്നായിരുന്നു ആ ബുക്കിന്റെ പേര്.ഹോട്ടലിൽ റൂമെടുത്ത് കൊടുക്കാം എന്ന് ഞാൻ പറഞ്ഞെങ്കിലും പ്രസാദ് സമ്മതിച്ചില്ല. എന്തിന് നമ്മൾ പണ്ട് കുറെ നാൾ ഒരുമിച്ചു താമസിച്ചതല്ലേ ഇന്ന് സിദ്ധുവിന്റെ കൂടെ. പിറ്റേന്ന് രാവിലെ പ്രസാദിനെ എയർപോർട്ടിൽ കൊണ്ടുവിട്ടു. ആ പോക്കിൽ ജനിച്ചതാണ്‌ ഒന്നാം കിളി രണ്ടാം കിളി അടക്കം കിളിച്ചുണ്ടൻ മാമ്പഴത്തിലെ എല്ലാ ഹിറ്റ് ഗാനങ്ങളും.സിനിമയിൽ ഗാനങ്ങൾ എഴുതാനോ തിരക്കഥ എഴുതാനോ പ്രസാദ് പ്രത്യേകിച്ചൊരു ശ്രമവും നടത്തിയിട്ടില്ല. ശ്രമിച്ചിരുന്നെങ്കിൽ ഇന്നുള്ളതിനേക്കാൾ കൂടുതൽ സ്ഥാനം പ്രസാദിന് സിനിമയിൽ ഉണ്ടാകുമായിരുന്നു. സിനിമയായിരുന്നില്ല എഴുത്തും വായനയും ആയിരുന്നു പ്രസാദിന്റെ ലോകം. പ്രിയപ്പെട്ടവർ പിരിഞ്ഞു പോകുമ്പോൾ എന്താ പറയാ. വാക്കുകൾക്ക് അതീതമാണ് ആ വികാരം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *