കഥാപാത്രത്തിന്റെ വിക്ക് യഥാർത്ഥ ജീവിതത്തിലും സിനിമകളിൽ അഭിനയിച്ച് തുടങ്ങി പിന്നീട് സീരിയലുകളിൽ അവസാനിച്ചു എല്ലാത്തിനും പിന്തുണ തൻ്റെ ഭാര്യ
ശരിക്കും വിക്കുണ്ടെന്ന് കാർത്തിക് 18 വയസ്സുകാരിയുടെ അച്ഛനെന്ന് കണ്ടാൽ പറയുമോ ഇപ്പോൾ കുറച്ചു ബുദ്ധി ഒക്കെ വന്നെന്നും താരം.വിവാഹം നേരത്തെ ആയിപോയി. എനിക്ക് വിക്കുണ്ട്. ഇപ്പോഴുമുണ്ട്. ഞാനതിനെ ഓവര്‍ക്കം ചെയ്യാന്‍ പഠിച്ചതാണ്.പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് മൗനരാഗം. അന്യഭാഷാ നടീനടന്മാർ അണിനിരക്കുന്ന പരമ്പരയിൽ നിരവധി സീനിയർ താരങ്ങളും അഭിനയിക്കാൻ എത്തുന്നുണ്ട്. പരമ്പരയിൽ എത്തുന്ന സുപരിചിതർ ആയ താരങ്ങൾക്ക് ഒപ്പം പ്രേക്ഷകർ നെഞ്ചേറ്റിയ ഒരു കഥാപാത്രം ആണ് ബൈജു. മാനസികവളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രമായെത്തുന്നത് കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപത് വര്‍ഷത്തോളമായി സിനിമ- സീരിയല്‍ മേഖലയിൽ സജീവം ആണ്. ബൈജുവിന്റെ വിശേഷങ്ങൾ ക്യാരക്ടർ കുറച്ചു മണ്ടനായിരുന്നു, ഇപ്പോൾ കുറച്ചു ബുദ്ധിയൊക്കെ വന്നിട്ടുണ്ട് എന്ന് പറയുകയാണ് നടൻ ബിഹൈൻഡ് വുഡ്സിനു അഭിമുഖത്തിൽ. ഈ ഗെറ്റപ്പൊക്കെ ഒന്ന് മാറ്റണം എന്ന് ഉണ്ട്. ബൈജുവിന് ഒരു പെണ്ണ് വരുന്നുണ്ട്, അപ്പോൾ ഞാൻ സൂത്രത്തിൽ പോയി എന്റെ ഈ ലുക്ക് മാറ്റാൻ പറയുമെന്നും കാർത്തിക് പറഞ്ഞു. വളരെ നേരത്തെ ആയിരുന്നു വിവാഹം. 25 ആം വയസ്സിൽ ഞാൻ വിവാഹിതനായി, മകൾക്ക് ഇപ്പോൾ പതിനെട്ടുവയസ്സായി എന്നും നടൻ പറയുന്നുണ്ട്.ഇപ്പോൾ അവൾ ഹാപ്പിയാണ്മോൾ സീരിയൽ കാണാറുണ്ട്. ഞാൻ നടനായി അഭിനയച്ച സമയം എന്നോട് ചോദിച്ചിട്ടുണ്ട് എന്തിനാണ് അച്ഛൻ ഈ ടൈപ് ക്യാരക്ടർ ചെയ്തത് എന്ന്. അച്ഛന് നല്ല ഹീറോ പോലെയുള്ള ക്യാരക്ടർ ചെയ്തൂടെ എന്ന് അവൾ ചോദിച്ചിട്ടുണ്ട്. ഇപ്പോൾ അവൾക്ക് ഒരുപാട് സന്തോഷമായി. ഭാര്യയും സീരിയൽ അഭിനയത്തെകുറിച്ചുള്ള അഭിപ്രായങ്ങൾ പറയാറുണ്ട്. അമ്മ തൻറെ വലിയ ഫാൻ ആണ്. എന്റെ മോൻ ഭയങ്കര സംഭവം ആണ് എന്ന് പറയും. പതിനഞ്ചു വർഷത്തോളമായി ഞാൻ അഭിനയത്തിൽ വന്നത്. എന്നാൽ ബൈജുവാണ് ആളുകളുടെ മനസ്സിലേക്ക് കയറിച്ചെല്ലാൻ അവസരം നൽകിയതെന്നും നടൻ പറഞ്ഞു.
ദൈവാധീനം കൊണ്ട് മുഴുനീളൻ ക്യാരക്ടറായി.മൂന്നുദിവസത്തേക്ക് ആണ് പരമ്പരയിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് മുഴുനീളൻ കഥാപാത്രമായി മാറിയതാണ് എന്നും നടൻ പറഞ്ഞു. സോണിയെ പെണ്ണു കാണാന്‍ വരുന്നു, കിരണ്‍ എന്നെ അടിച്ചോടിക്കുന്നു. അത്രയായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ അത് ടെലികാസ്റ്റ് ചെയ്ത് വന്നപ്പോള്‍ എന്തോ ദൈവാധീനം കൊണ്ട് ഹിറ്റായി. ശേഷം ജോസേട്ടന് വിളിച്ച് കാര്‍ത്തിക്കേ അടുത്ത ഷെഡ്യൂളിലേക്ക് വരണമെന്ന് പറഞ്ഞു.ബുദ്ധിയുള്ള ആളാണോ.ബുദ്ധിയുള്ള ആളാണോ എന്ന് ചോദിച്ചവരുണ്ട്. എനിക്കതില്‍ വിഷമമൊന്നുമില്ല. കഥാപാത്രം നല്ലതായത് കൊണ്ടല്ലേ അവർ അങ്ങനെ വിളിക്കുന്നത്. കഥാപാത്രം തരുമ്പോള്‍ ഇതിന് കോഴിക്കോട് സ്ലാംഗ് ഇടട്ടെ എന്ന് സംവിധായകനോട് പറയുകയായിരുന്നു. ആ നോക്കൂവെന്ന് പറഞ്ഞു. അങ്ങനെ മാറ്റം വരുത്തിയതാണ്. ഇത്ര ക്ലിക്കാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല.എനിക്ക് വിക്കുണ്ട്. ഇപ്പോഴുമുണ്ട്. ഞാനതിനെ ഓവര്‍ക്കം ചെയ്യാന്‍ പഠിച്ചതാണ്. ചില അക്ഷരങ്ങള്‍ കിട്ടില്ല. പെട്ടെന്ന് ഒരാള്‍ സമയം ചോദിക്കുകയാണെങ്കില്‍ പന്ത്രണ്ട് എന്നൊന്നും പറയാന്‍ കിട്ടില്ല. പ, ഇ ഒന്നും കിട്ടില്ല- കാർത്തിക് പറഞ്ഞു.
മാതൃഭൂമിയിൽ ജോലിക്ക് കയറുന്നത്.അഭിനയമോഹം ഉള്ളിലടക്കി വച്ചിട്ടാണ് മാതൃഭൂമിയിൽ ജോലിക്ക് കയറുന്നത് എന്ന് ഒരിക്കൽ കാർത്തിക് പറഞ്ഞിരുന്നു. അവിടെ ഒരു അക്കൗണ്ടന്റ് ആയിരുന്നു. ജോലി കിട്ടിയ ശേഷം വൈകാതെതന്നെ വിവാഹവും കഴിഞ്ഞു. ഭാര്യ ശ്രീരഞ്ജിനി രണ്ട് കുട്ടികളുണ്ട്, മകള്‍ മീനാക്ഷി പ്ലസ്ടുവിന് പഠിക്കുന്നു. മകന് കേശവമഹാദേവിന് നാല് വയസാണ്. ഒരു ടൂത്ത്പേസ്റ്റിന്റെ പരസ്യത്തിനുവേണ്ടിയുള്ള ഫോട്ടോയാണ് ആദ്യ പരീക്ഷണം എന്നും കാർത്തിക് പറഞ്ഞിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment