സംഭവം തിരുവനന്തപുരത്ത് വാതില്‍ തുറന്ന അമ്മ സാന്ദ്രയെ കണ്ടത് ഇങ്ങനൊരു അവ സ്ഥയില്‍
അത്യധികം ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും എത്തുന്നത്. 20 വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ മ,രി,ച്ച,നിലയിൽ കണ്ടെത്തി. സാധാരണ മ,ര,ണ,വാർത്ത ആയി കടന്നുപോകാം എങ്കിലും സാന്ദ്ര മ,രി,ച്ചു,കിടന്ന രീതിയാണ് നടുക്കുന്നത്. പട്ടം പ്ലാമൂട് നടന്ന ദാരുണ സംഭവത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ ഇപ്പോൾ. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് സാന്ദ്രയുടെ കുടുംബം. ഇന്നലെ വൈകിട്ടാണ് സംഭവം.മുറിയുടെ വാതിൽ തുറക്കാത്തതിനാൽ അമ്മ പുറത്തുനിന്നും വാതിൽ തുറന്നപ്പോഴാണ് മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.ഒന്നാം നിലയിലെ മുറിക്കുള്ളിൽ അടച്ചിരിക്കുന്ന സ്വഭാവമുള്ളയാളാണ് സാന്ദ്ര. കഴിഞ്ഞദിവസം പകലും സാന്ദ്ര മുറിക്കുള്ളിൽ ഉണ്ടായിരുന്നു. ഈ സമയം അച്ഛനും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു. സാധാരണയായി വൈകിട്ട് അമ്മ ജോലി കഴിഞ്ഞു വരുമ്പോഴാണ് സാന്ദ്ര മുറിക്ക് പുറത്തേക്ക് ഇറങ്ങാറുള്ളതെന്നാണ് റിപ്പോർട്ട് .ഇന്നലെ അമ്മ വീട്ടിൽ തിരിച്ചെത്തിയെങ്കിലും മകൾ വന്നില്ല. ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് മുകൾനിലയിലെ സാന്ദ്രയുടെ മുറി തുറന്നു നോക്കിയപ്പോഴാണ് സാന്ദ്രയുടെ ചേതനയറ്റ ശരീരം വീട്ടുകാർ കണ്ടെത്തിയത്. സാന്ദ്രയുടെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ച നിലയിലായിരുന്നു.
മാത്രമല്ല തുണികൾ പറന്നു പോകാതിരിക്കാൻ അയലിൽ ഇടുന്ന ക്ലിപ്പും സാന്ദ്രയുടെ മൂക്കിൽ ഇട്ടിരുന്നു. ഇതോടെ ശ്വാസംമുട്ടിയാണ് പെൺകുട്ടി ജീവൻ വെടിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. പുറത്തു നിന്നും ആരെങ്കിലും എത്തി മകളെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് ബന്ധുക്കൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. സ്വയം ജീവനെ,ടുത്തത് ആകാമെന്നും, സാന്ദ്രയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ബന്ധുക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment