ഒരുമിച്ചുള്ള പ്രണയ ജീവിതം; ഇപ്പോഴും മഞ്ജു പിള്ള പ്രണയത്തിലാണ്! ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി പറഞ്ഞത്
മഞ്ജു പ്രണയത്തിലാണ്
അതെ, മഞ്ജു പിള്ള ഇപ്പോഴും പ്രണയത്തിലാണ്. ഇപ്പോള്‍ എന്നല്ല, എപ്പോഴും മഞ്ജുവിന് ഈ ഒരാളോട് പ്രണയമാണ്, മറ്റാരുമല്ല- സ്വന്തം ജീവനോളം സ്‌നേഹിക്കുന്ന മകള്‍ തന്നെ
മഞ്ജു പറഞ്ഞത്
മകള്‍ ദയ സുജിത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് മഞ്ജു പിള്ള കുറിച്ചു, ‘ഒരുമിച്ച്, പ്രണയം, ജീവിതം’ എന്ന്. മകള്‍ക്കൊപ്പമുള്ള ഈ ജീവിതം എത്ര മനോഹരമാണെന്ന് ഈ ചിത്രങ്ങള്‍ സംസാരിക്കുന്നു.
വിവാഹ മോചനം
മാസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജുവുമായുള്ള രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന ദാമ്പത്യ ജീവിതം അവസാനിച്ചു, ഞങ്ങളിപ്പോള്‍ ഭാര്യാ – ഭര്‍ത്താക്കന്മാരല്ല, നല്ല സുഹൃത്തുക്കളാണ് എന്ന് സുജിത് വെളിപ്പെടുത്തിയത്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞുവെങ്കിലും മകള്‍ രണ്ടു പേര്‍ക്കൊപ്പവും നില്‍ക്കുന്നുണ്ട്.
ആസ്വദിക്കുകയാണ് മഞ്ജു
ജീവിതത്തിന്റെ ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണെന്നും ആഘോഷിക്കുകയാണ് എന്നും പറഞ്ഞ് കഴിഞ്ഞ ദിവസം മഞ്ജു പിള്ള പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു
മകളെ കുറിച്ച്
മഞ്ജു പിള്ളയുടെ മകളെ കുറിച്ചാണ് ചിത്രത്തിന് താഴെ കമന്റുകള്‍ കൂടുതല്‍ വരുന്നത്. ദയയ്ക്ക് മോഡലിങില്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച് അഭിരാമി എത്തി. സനുഷ, സ്വാസിക, അഞ്ജു അരവിന്ദ് തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് പ്രശംസിച്ച് എത്തിയിരിക്കുന്നത്
ദയ വേറെ ലെവലാണ്
ദയ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പരിചിതയാണ്. ഇന്റര്‍നാഷണല്‍ ലെവവിലുള്ള ദയയുടെ ചിത്രങ്ങള്‍ ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment