വിജയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചതിന് പിന്നാലെയുള്ള ഗോസിപ്പുകള്‍; എല്ലാത്തിനും മറുപടി നല്കി തൃഷ കൃഷ്ണന്, അത്രയേ ഉള്ളൂ!
കാല് നൂറ്റാണ്ടിലേറെയായി സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്ക്കുന്ന നായിക നടിയാണ് തൃഷ കൃഷ്ണ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ലോകത്തേക്ക് എത്തിയ തൃഷയുടെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജോഡി എന്ന ചിത്രത്തിലൂടെ 1999 ല്‍ ആയിരുന്നു തൃഷയുടെ തുടക്കം. മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയ നായികയായി എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തമിഴ് – തെലുങ്ക് സിനിമകളില്‍ മാത്രമല്ല മലയാളത്തിലും തൃഷ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. കരിയറില്‍ ചെറിയൊരു കാലയളവ് സ്ത്രീപക്ഷ ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്തതോടെ പരാജയങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെങ്കിലും, പൊന്നിയന്‍ സെല്വന് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. തുടര്‍ന്ന് ചെയ്ത ലിയോയും നല്ല ഹൈപ്പ് നേടിക്കൊടുത്തു. അജിത്തിനൊപ്പമുള്ള വിടാമുയര്‍ച്ചി, കമല്‍ ഹാസനൊപ്പമുള്ള തങ്ക് ലൈഫ്, മോഹന്‍ലാലിനൊപ്പമുള്ള റാം എന്നിങ്ങനെ സൂപ്പര്‍ താര ചിത്രങ്ങളാണ് ഇനി തൃഷയുടേതായി വരാനിരിയ്ക്കുന്നത്.
അതിനിടയില്‍ പല തരത്തിലുള്ള വിവാദങ്ങളും കിംവദന്തികളും നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും, പിന്നീടൊരു നടനും തൃഷയെ പരസ്യമായി അപമാനിച്ചുകൊണ്ട് നടത്തിയ പരമാര്‍ശങ്ങള്‍ വന്‍ വിവാദമായി. പിന്നീട് ഇരുവരും പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞുവെങ്കിലും, അതിനെ എല്ലാം വളരെ പക്വതയോടെയാണ് തൃഷ നേരിട്ടത്.
ഏറ്റവുമൊടുവില്‍ വിജയ് യ്ക്ക് ബര്‍ത്ത് ഡേ ആശംസകള്‍ അറിയിച്ച് തൃഷ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും വന്‍ വയറലായി. തൃഷയുടെയും വിജയ് യുടെയും ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ട് അശ്ലീലമായി പ്രചരിപ്പിച്ച വാര്‍ത്തകള്‍ താരത്തിന്റെ ഇമേജിനെ വല്ലാതെ ബാധിച്ചിരുന്നു. തൃഷയില്‍ നിന്ന് അകന്ന് നില്‍ക്കുന്നതാണ് വിജയുടെ കുടുംബ ജീവിതത്തിന് നല്ലത് എന്ന് ഗായിക സുചിത്ര പറഞ്ഞതും വിവാദമായി.
ഇത്തരത്തില്‍ നാലു ദിക്കില്‍ നിന്നും വിമര്‍ശനങ്ങളും കിംവദന്തികളും വരുന്ന സാഹചര്യത്തില്‍ തൃഷ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു. ‘എന്തെങ്കിലും ധരിക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കണം എന്നുണ്ടെങ്കില്‍, അത് മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ ഭാരമാണ്’ എന്നാണ് പുതിയ ചിത്രങ്ങള്‍ക്കൊപ്പം തൃഷ കൃഷ്ണന് കുറിച്ചത്. അത്രയേ ഉള്ളൂ, ധൈര്യമായരിക്കൂ എന്നൊക്കെ പറഞ്ഞ് തൃഷയ്ക്ക് പിന്തുണ നല്കി കമന്റ് ബോക്സില്‍ ആരാധകരും എത്തി. വരലക്ഷ്മി ശരത് കുമാറിന്റെ വിവാഹ ചടങ്ങിന് വേണ്ടി തയ്യാറായ ചിത്രങ്ങള്‍ക്കൊപ്പമാണ് തൃഷയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
@All rights reserved Typical Malayali.
Leave a Comment