നല്ല വിഷമം തോന്നി, പക്ഷെ സാരമില്ല; എന്തിനാണ് മുടി ഇത്രയും മുറിച്ചു കളഞ്ഞത്, കാരണം വെളിപ്പെടുത്തി അമൃത നായര്‍
സിനിമ – മിനിസ്ക്രീന്‍ സെലിബ്രിറ്റികളുടെ മാറ്റങ്ങളെ കുറിച്ച് ആരാധകര്‍ നിരന്തരം വീക്ഷിക്കുന്നുണ്ട്. അവരുടെ മേക്കോവറൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്യുന്നു. അത്തരത്തില്‍ ഇപ്പോള്‍ ആരാധകരെ അതിശയിപ്പിച്ച ഹെയര്‍ക്കട്ട് മേക്കോവര്‍ ആയിരുന്നു അമൃത നായരുടേത്. നല്ല തിക്ക് – ലോങ് ഹെയര്‍ ആയിരുന്നല്ലോ, എന്തിനാണ് മുറിച്ചു കളഞ്ഞത് എന്ന് ചോദിച്ച് ഒരുപാട് ആരാധകര്‍ കമന്റ് ബോക്സില്‍ എത്തിയിരുന്നു.
തന്നെ നേരിട്ട് വിളിച്ചും പലരും വഴക്ക് പറയുകയും പരാതിപ്പെടുകയും ചെയ്തു എന്ന് അമൃത നായര്‍ പറയുന്നു. എന്തിനാണ് ഇത്രയും നല്ല മുടി മുറിച്ചു കളഞ്ഞത്, വേണ്ടിയിരുന്നില്ല എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ നിങ്ങള്‍ കരുതുന്നതൊന്നുമല്ല സത്യം, യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ടാണ് മുടി മുറിച്ചത് എന്ന് തന്റെ ഏറ്റവും പുതിയ യൂട്യൂബ് വ്ളോഗില്‍ അമൃത നായര്‍ വ്യക്തമാക്കുന്നു.
സീരിയലിലും ഫോട്ടോഷൂട്ടിലും എല്ലാം നിങ്ങള്‍ കാണുന്നത് എന്റെ ഒറിജിനല്‍ മുടി അല്ല. കഥാപാത്രത്തിന് വേണ്ടിയെല്ലാം എക്സ്റ്റന്‍ഷന്‍ വയ്ക്കുന്നതാണ്. എന്റെ യഥാര്‍ത്ഥ മുടിയ്ക്ക് നീളമുണ്ട് എങ്കിലും ഒട്ടും തിക്ക്നസ്സ് ഇല്ല. അതുകൊണ്ടാണ് ഒരു ഹെയര്ഡ മോക്കോവര്‍ നടത്താം എന്ന് കരുതിയത്. പക്ഷെ മുടി ഇത്രയധികം കുറയും എന്ന് കരുതിയില്ല എന്ന് അമൃത പറയുന്നു.
കുറച്ചധികം കയറ്റി വെട്ടിക്കോളൂ എന്ന് അമൃത പറഞ്ഞതാണത്രെ. പക്ഷെ വെട്ടി വന്നപ്പോള്‍ നന്നായി കുറഞ്ഞു. അത് കണ്ട് ശരിക്കും ഞാന്‍ ഞെട്ടി. എന്നുമാത്രമല്ല, നല്ല വിഷമവും തോന്നി. സീരിയലില്‍ കണ്ടിന്യൂയിറ്റി ഒരു പ്രശ്നമാണ്. എക്സ്റ്റന്‍ഷന്‍ വയ്ക്കാന്‍ പറ്റുമോ എന്നോര്‍ത്തായിരുന്നു വിഷമം. പക്ഷെ സ്റൈല്‍ ചെയ്തു വന്നപ്പോള്‍ ഇഷ്ടം തോന്നി. ഷോര്‍ട്ട് ഹെയര്‍ ഹെയര്‍ എനിക്ക് ഇഷ്ടമാണ്, ഇണങ്ങുമോ എന്നതായിരുന്നു സംശയം. പക്ഷെ ഇത് ഇഷ്ടപ്പെട്ടു എന്ന് അമൃത പറയുന്നു.
കുടുംബവിളക്ക് എന്ന സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത നായര്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതയായത്. ഇന്നും ശീതള്‍ എന്ന കഥാപാത്രത്തിന്റെ പേരില്‍ തന്നോട് വന്ന് സംസാരിക്കുന്നവരുണ്ടെന്ന് അമൃത പറയുന്നു. സ്റ്റാര്‍മാജിക് എന്ന ഷോയും അമൃതയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. നിലവില്‍ ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗീതാ ഗോവിന്ദം എന്ന സീരിയലാണ് അമൃത ചെയ്തുകൊണ്ടിരിയ്ക്കുന്നത്. സീരിയലുകള്‍ക്ക് പുറമെ യൂട്യൂബിലും വളരെ അധികം സജീവമാണ് അമൃത.
@All rights reserved Typical Malayali.
Leave a Comment