ശരിക്കും പ്രണവ് മോഹന്‍ലാല്‍ എന്താ ഉദ്ദേശിച്ചത്? ഒരു കാര്യം വ്യക്തമാണ്! ആശംസകളറിയിച്ച് സഹോദരി വിസ്മയ മോഹന്‍ലാല്‍
വളരെ വേറിട്ടൊരു ജീവിതമാണ് പ്രണവ് മോഹന്‍ലാലിന്റേത്. അച്ഛന്റെ പേരും പ്രശസ്തിയും, സമ്പത്തും ഉണ്ടായിട്ടും അതെല്ലാം വേണ്ടന്ന് വച്ച് ലളിതമായ ജീവിതത്തിലേക്ക് ഇറങ്ങി തിരിച്ച മകന്. യാത്രകളോടു പുസ്തകങ്ങളോടുമാണ് പ്രണയം. ഈ രണ്ട് കാര്യത്തിനും വേണ്ടിയുള്ള പണത്തിന് വേണ്ടിയാണ് ഇടയ്ക്ക് സിനിമകളില്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ വീണ്ടും യാത്രകളാണ്.
ഒരു സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്റെ പ്രമോഷനോ കാര്യങ്ങള്‍ക്കോ ഒന്നും പ്രണവ് നില്‍ക്കില്ല. കുറേ കാലത്തേക്ക് ഒരു വിവരവും ഉണ്ടാവില്ല. പിന്നെ ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ എന്തെങ്കിലും ഫോട്ടോകള്‍ പങ്കുവയ്ക്കുമ്പോഴാണ്, ഏതോ മലയുടെ മുകളിലാണ് താരപുത്രന് എന്ന് ആരാധകര്‍ അറിയുന്നത്. പക്ഷെ എവിടെ പോവുകയാണെങ്കിലും വീട്ടിലേക്ക് വിളിച്ച് വിവരം പറയാറുണ്ട് എന്ന് അണ്മ സുചിത്ര പറയുന്നു.
അങ്ങനെ കുറേ കാലത്തിന് ശേഷം പ്രണവ് തുടര്‍ച്ചയായി ചില ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. ബ്ലര്‍ ആയ രണ്ട് ഫോട്ടോകളും, പിന്നെ ഒരു സന്തോഷ വാര്‍ത്തയുമാണ്. എന്താണ് ഇതിന്റെ അര്‍ത്ഥം എന്ന് കൂടെ പറഞ്ഞ് തന്നിട്ട് പോകൂ, ബുദ്ധിജീവികള്‍ക്ക് മാത്രമേ ഇതൊക്കെ മനസ്സിലാവു, മനസ്സിലായത് പോലെ ഇരിക്കാം എന്ന തരത്തിലൊക്കെയാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ വരുന്നത്.
ഫോട്ടോ എടുത്തപ്പോള്‍ ഫോക്കസ് ഔട്ടായതാവാം എന്നാണ് രണ്ട് ഫോട്ടോയ്ക്ക് വരുന്ന കമന്റുകള്‍. പ്രണവ് എന്താണ് ഉദ്ദേശിച്ചത് എന്നറിയാത്തവരാണ് ഭൂരിഭാഗവും. എന്നാല്‍ മറ്റൊരു പോസ്റ്റില്‍ കാര്യം വളരെ വ്യക്തമാണ്. ആ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ എല്ലാം വളരെ പോസിറ്റീവാണ്, ആശംസാ പ്രവാഹങ്ങളും വന്നു ചേരുന്നു. അത് മറ്റൊന്നുമല്ല- പ്രണവ് ഇനിയൊരു എഴുത്തുകാരന് കൂടെയാണ്.
തന്റെ രചനയില്‍ പുറത്തിറങ്ങുന്ന പുതിയ പുസ്തകത്തിന്റെ അനൗണ്‍സ്മെന്റ് നടത്തിയിരിക്കുകയാണ് താരപുത്രന്. തന്റെ കവിതകള്‍ എല്ലാം കോര്‍ത്തിണക്കി ‘Like Desert Dunes’ എന്ന പുസ്തകം എഴുതുന്നു, കാത്തിരിക്കൂ എന്ന് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആശംസകളുമായി ആദ്യം എത്തിയത് സഹോദരി വിസ്മയ മോഹന്‍ലാല്‍ തന്നെയാണ്. ചേട്ടന് മുന്‍പേ ഒരു പുസ്തകം എഴുതിയ ആളാണ് വിസ്മയ. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം നക്ഷത്രധൂളികള്‍ എന്ന പേരില്‍ റോസ്മേരി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരുന്നു. ഇപ്പോള്‍ ആ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് എഴുതുന്ന തിരക്കിലാണ് താരപുത്രി.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ ആണ് പ്രണവ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അതിന് ശേഷം യാത്രകള്‍ക്കായി ഇറങ്ങിയ നടന് ഇടയ്ക്ക് തന്റെ യാത്രയിലെ കാഴ്ചകള്‍ എല്ലാം പങ്കുവയ്ക്കുന്നുണ്ടായിരുന്നു. നടന് എന്നതിലപ്പുറം, ഒരു എഴുത്തുകാരന് എന്ന നിലയിലേക്കും മാറാന്‍ പോകുന്ന പ്രണവിന്റെ അടുത്ത സിനിമ ഏതാണ് എന്നന്വേിച്ചും ആളുകള്‍ കമന്റ് ബോക്സില്‍ എത്തുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment