എന്തെല്ലാം ഞാന്‍ കേട്ടു, ഇനിയൊന്നും ബാക്കിയില്ല; എന്തിനാണ് തടി കുറച്ചത് എന്ന് വെളിപ്പെടുത്തി റിമി ടോമി, അമിതാവേശം കൊണ്ട് കിട്ടിയ പണിയെ കുറിച്ചും താരം
റിമി ടോമി ശരിക്കും ഒരു പ്രചോദനമാണ്. ചിരിയ്ക്കുന്ന റമിയുടെ മുഖം നല്കുന്ന പോസിറ്റീവിറ്റി ഒന്ന് വേറെ തന്നെയാണ് എന്ന് ആരാധകര്‍ പറയുന്നു. ഇത്ര വര്‍ഷക്കാലവും റിമിയെ പ്രേക്ഷകര്‍ ഒരേ ഹൈപ്പില്‍ തന്നെ ഏറ്റെടുക്കാന്‍ കാരണം, ആവര്‍ത്തന വിരസതയില്ലാത്ത സംസാരമാണ് എന്നാണ് ശ്രീകണ്ഠന് നായര്‍ പറയുന്നത്. ഫ്ളവേഴ്സ് ഒറു കോട കോമഡി എന്ന ഷോയില്‍ പങ്കെടുക്കുകയായിരുന്നു റിമി. തടി കുറയ്ക്കാനുണ്ടായ കാരണത്തെ കുറിച്ച് റിമി ഷോയില്‍ സംസാരിച്ചു.
2018 മുതലാണ് ജിമ്മില്‍ പോകാനും വര്‍ക്കൗട്ട് ചെയ്യാനുമൊക്കെ തുടങ്ങിയത്. അത് ഇപ്പോള്‍ ശീലമായി. ഇപ്പോള്‍ ഒരു ദിവസം വര്‍ക്കൗട്ട് ചെയ്യാതെ കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ദിവസവും മൂന്ന് മണിക്കൂറെങ്കിലും വര്‍ക്കൗട്ട് ചെയ്യും. മറ്റുള്ളവര്‍ പറയുന്നത് കൊണ്ടോ, ഫാഷന്‍ വേണ്ടിയോ ഒന്നും കുറച്ചതല്ല തടി, എന്റെ ആരോഗ്യത്തിന് വേണ്ടിയും ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടിയും ചെയ്തതാണ് എന്ന് റിമി പറയുന്നു.
തടി കൂടിയിരുന്ന സമയത്ത് സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോഴൊക്കെ വല്ലാതെ കിതയ്ക്കാന്‍ തുടങ്ങി. പാട്ട് പാടുമ്പോള്‍ ഉള്ള ആത്മവിശ്വാസക്കുറവ് എന്നെ സംബന്ധിച്ച് വലിയ പ്രശ്നമാണ്. അത് വരാതിരിക്കുന്നതിന് വേണ്ടിയാണ് വര്‍ക്കൗട്ട് ചെയ്തു തുടങ്ങിയത്. മുന്‍പൊന്നും ഭക്ഷണ കാര്യത്തില്‍ ഒരു ക്രമവും ഉണ്ടായിരുന്നില്ല. അറിവില്ലായ്മയായിരുന്നു പ്രശ്നം. ഒട്ടും ചിട്ടയില്ലാത്ത ജീവിതമായിരുന്നു. പുലര്‍ച്ചെയൊക്കെയാണ് പ്രോഗ്രാം കഴിഞ്ഞ് വരുന്നത്. അപ്പോള്‍ കിടന്നുറങ്ങിയിട്ട് വൈകുന്നേരം എഴുന്നേല്ക്കും. കിട്ടുന്നത് വാരിക്കഴിക്കും. അതിനൊന്നും ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. പ്രാക്ടിക്കലി എന്നെക്കൊണ്ട് സാധിക്കാത്ത കാര്യമാണെന്നാണ് കരുതിയത്.
പക്ഷെ മനസ്സ് വച്ചപ്പോള്‍ സാധിച്ചു. തുടി കുറച്ചപ്പോള്‍ ആത്മവിശ്വാസം കൂടി. മറ്റാര്‍ക്കും വേണ്ടിയല്ല, എനിക്ക് വേണ്ടി തന്നെ ചെയ്തതാണ്. ഇപ്പോള്‍ ഭക്ഷണ കാര്യത്തില്‍ ക്രമീകരണമുണ്ട്. പക്ഷെ ഒന്നും കഴിക്കാതെയല്ല. എനിക്കിഷ്ടമുള്ളതെല്ലാം ഞാന്‍ കഴിക്കുന്നുണ്ട്. കുറച്ച് നന്നായി ഭക്ഷണം കഴിച്ചാല്‍ അതിനനുസരിച്ച് വര്‍ക്കൗട്ട് ചെയ്യും. വര്‍ക്കൗട്ട് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. എങ്ങനെയാണ് തടി കുറച്ചത് എന്ന് എല്ലാവരും ചോദിയ്ക്കും, പ്രത്യേകിച്ച് ഒരു സീക്രട്ടും ഇല്ല, കൃത്യമായി ഉറങ്ങാനും ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും തുടങ്ങി- റിമി ടോമി പറഞ്ഞു.
എന്റെ തടിയുടെ പേരില്‍ ഏറ്റവും അധികം കുത്തുവാക്കുകള്‍ കേട്ടത് ഷാരൂഖ് ഖാന് ഒരു സ്റ്റേജില്‍ എടുത്ത് പൊക്കിയതിന് ശേഷമാണ് എന്ന് റിമി ടോമി പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമാണത്. പക്ഷെ അന്നതിന്റെ പേരില്‍ ഇനിയൊന്നും ഞാന്‍ കേള്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നില്ല. പക്ഷേ അപ്പോഴൊന്നും തടി കുറയ്ക്കണം എന്ന് കരുതിയിട്ടില്ല എന്ന് റിമി ടോമി പറയുന്നു.
ഇപ്പോള്‍ വര്‍ക്കൗട്ട് ചെയ്തതിന് ശേഷം കോണ്‍ഫിഡന്‍സ് ലെവല്‍ കുറച്ചധികമാണോ എന്ന് സംശയമുണ്ട് എന്നും റിമി പറയുന്നു. വെയിറ്റ് എടുത്ത് പൊക്കുന്നതിന്റെ അഹങ്കാരത്തില്‍ വീട്ടില്‍ വന്നാല്‍ അമ്മയെ ഒക്കെ എടുത്ത് പൊക്കും. അങ്ങനെ തന്ഫെ മേക്കപ് ആര്‍ട്ടിസ്റ്റുകളെ എടുത്ത് പൊക്കിയ റിമിയ്ക്ക് പണി കിട്ടി. കഴുത്ത് കൊളുത്തുപ്പിടിച്ചു. കൈ പൊക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായി. ഇപ്പോള്‍ ഫിസിയോ തെറാപ്പി എല്ലാം ചെയ്ത് ഓകെയായി വരികയാണ് എന്ന് റിമി ടോമി പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment