ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷം! എന്റെ വിധി നിന്റെ തീരുമാനങ്ങള്‍! വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് മാത്തുക്കുട്ടിയുടെ സ്പെഷല്‍ ആശംസ
ആര്‍ജെ മാത്തുക്കുട്ടിയും ഡോക്ടര്‍ എലിസബത്ത് ഷാജിയും സോഷ്യല്‍മീഡിയയില്‍ ആക്ടീവായി ഇടപെടുന്നവരാണ്. ഇവരുടെ വിവാഹ വിശേഷങ്ങള്‍ വൈറലായിരുന്നു. അടുത്തിടെയായിരുന്നു മകനെത്തിയ സന്തോഷം പങ്കിട്ട് ഇവരെത്തിയത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കിട്ടും ഇവരെത്തിയിരുന്നു. അനിര്‍വചനീയമായൊരു ബന്ധം, ഇത് തുടരാനായി ഞാന്‍ തീരുമാനിച്ചു. ഒരു വര്‍ഷം പിന്നിട്ടതിനൊപ്പം ജീവിതാവസാനം വരെ സബ്സ്ക്രിപ്ഷന് എടുക്കാനും തീരുമാനിച്ചു എന്നുമായിരുന്നു എലിസബത്ത് കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസ അറിയിച്ചിട്ടുള്ളത്.
പൊട്ടിപ്പൊളിഞ്ഞു പാളീസായിരിക്കുന്ന കമ്പനിയിലേക്ക് കാശ് മുടക്കാൻ ആധാരം പണയം വെച്ച കാശുമായി വരുന്ന ആളെ പോലെയായിരുന്നു നീ എന്റെ ജീവിതത്തിലേക്ക് വന്നത്. എനിക്ക് പോലും വിശ്വാസമില്ലാത്ത എന്റെ ജീവിതത്തെ, എന്നെക്കാളും അധികം നീ വിശ്വസിച്ച് തുടങ്ങിയിടത്ത് നിന്നുമാണ് (സലിം കുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ) ശരിക്കുമുള്ള ഞാൻ ആരംഭിക്കുന്നത്. കടന്നു പോവുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ്. ഒരുപാട് നന്ദിയുണ്ട്, ആനിവേഴ്സറി ആശംസകൾ. എന്റെ വിധി നിന്റെ തീരുമാനങ്ങളാണ് എന്നുമായിരുന്നു മാത്തുക്കുട്ടിയുടെ പോസ്റ്റ്.
രസകരമായ പോസ്റ്റുകളാണ് ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കിടാറുള്ളത്. മുൻപൊരിക്കൽ മാത്തുക്കുട്ടിയുടെ പിറന്നാൾ ദിനത്തിൽ പങ്കിട്ട പോസ്റ്റ് വൈറലായിരുന്നു. പ്രണയവും കല്യാണക്കാര്യവും നാട്ടിൽ അറിഞ്ഞപ്പോൾ ഉണ്ടായ പ്രതികരണങ്ങളിൽ നിന്ന് ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ നാടിന്റെ നന്മയെയും പവിത്രതയെയും സ്വത്വത്തെയും വിളിചോതുന്ന,എനിക്കേറ്റവും പ്രിയപ്പെട്ട പ്രതികരണങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മില്യൺ ഡോളർ അഭിപ്രായം, “അവളെ കണ്ടാൽ അറിഞ്ഞൂടെ ഫെമിനിസ്റ്റാണെന്ന്.
കാത്തിരുന്ന സിനിമയെത്തുന്നു; മമ്മൂട്ടി – എംടി കോംബോ വീണ്ടുമെത്തി
സ്പെഷൽ മെൻഷൻ: വിവാഹം ക്ഷണിക്കാൻ വിളിച്ച ഭാവി വരനോട് “ഒരു പ്രസവം കഴിഞ്ഞാൽ പെണ്ണുങ്ങള് തടിക്കുമെന്ന” അഭിപ്രായം രേഖപ്പെടുത്തിയ സുഹൃത്തായ അധ്യാപകന്റെ മെലിഞ്ഞ ഭാര്യ പോലും പ്രസവം കഴിഞ്ഞ് തടിച്ചു എന്ന് അദ്ദേഹത്തിന്റെ കുണ്ഠിതം. കല്യാണത്തിന് ശേഷം എന്തൊക്കെ പ്രതീക്ഷിക്കണം എന്നുള്ളത് സ്വന്തം ഭാര്യയെ മാതൃക ആക്കി സുഹൃത്തിന് മുന്നറിയിപ്പ് കൊടുക്കാനുള്ള ആ മനസ്സ് അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ കാണാതെ പോകരുതേ എന്ന പ്രാർത്ഥനയോടെ സ്പെഷൽ ജൂറി പുരസ്കാരം സമർപ്പിക്കുന്നു.
ആത്മാർഥമായി അഭിപ്രായം രേഖപ്പെടുത്തിയിട്ടും തിരഞ്ഞെടുക്കപ്പെടാത്തതിൽ ദുഖിതരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ വീണ്ടുമൊരു സുവർണ്ണാവസരം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങൾക്കെഴുതി അറിയിക്കൂ. ഈ ദിവസം നിങ്ങളുടേത് കൂടിയാണെന്നും എലിസബത്ത് കുറിച്ചിരുന്നു.
@All rights reserved Typical Malayali.
Leave a Comment