നരേയന്റെ ഭാര്യയ്ക്ക് ആസിഫ് അലി നല്കിയ ബര്‍ത്ത് ഡേ സര്‍പ്രൈസ്; ഇവര്‍ തമ്മിലെങ്ങനെയാണ് ഇത്രയും അടുത്തത്?
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ആസിഫ് അലി. പൊതുവേദിയില്‍ വച്ച് നടന് അപമാനം നേരിട്ടു എന്ന കാരണത്താല്‍ മലയാള സിനിമാ ലോകവും കേരളക്കരയും ഒപ്പം നിന്നിരുന്നു. എന്നാല്‍ ആരുടെയും മനസ്സ് വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആസിഫ് അലി, എതിരെ നില്ക്കുന്നവരുടെ മനസ്സ് കണ്ടാല്‍ തീരുന്ന പ്രശ്നമേയുള്ളൂ എന്ന് പറഞ്ഞ് എല്ലാ വിവാദങ്ങളും അവസാനിപ്പിച്ചു.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ആസിഫ് അലിയുടെ ഹാഷ്ടാഗ് ട്രെന്റ് ആകുകയാണ്. അതിനിടയില്‍ നടന് നരയന്റെ ഭാര്യയ്ക്ക് ആസിഫ് അലിയും ഭാര്യയും നല്കിയ ബര്‍ത്ത് ഡേ സര്‍പ്രൈസ് വീഡിയോ വൈറലാവുന്നു. ഇരുവരുടെയും ആ സര്‍പ്രൈസ് മഞ്ജു നരയന്‍ ശരിക്കും ഷോക്കിങ് ആയിരുന്നു. വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടതും താരപത്നി തന്നെയാണ്.
ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം, മെഴുകുതിരി കുത്തിയ ബര്‍ത്ത് ഡേ കേക്കുമായി, ഹാപ്പി ബര്‍ത്ത് ഡേ പാടി ആസിഫ് അലിയും ഭാര്യ സമയും എത്തുകയായിരുന്നു. ‘എന്റെ ദൈവമേ, എന്തൊരു സര്‍പ്രൈസ് ആണിത്’ എന്ന് ചോദിച്ചുകൊണ്ടാണ് മഞ്ജു ആസിഫിനെയും ഭാര്യയെയും സ്വീകരിക്കുന്നത്. അതിന് ശേഷം മഞ്ജുവിനെ ചേര്‍ത്ത് പിടിച്ച് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
സമീപകാലത്ത് നടന്ന സംഭവത്തെ കുറിച്ചൊക്കെ മഞ്ജു കണ്ട നിമിഷം തന്നെ സംസാരിക്കുന്നുണ്ട്. ‘നീയല്ലേ ഇപ്പോള്‍ ഹീറോ, എനിക്ക് ഭയങ്കര അഭിമാനമുണ്ട്’ എന്ന് മഞ്ജു പറയുന്നു. അതിന് ശേഷം സമയമോട്, ഇതാണ് നമ്മുടെ ട്രൂ ഹീറോ എന്ന് പറയുന്നതും കാണാം. വീഡിയോയില്‍ നരേന് കാണുന്നില്ല. പോസ്റ്റിന് താഴെ മഞ്ജുവിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകള്‍ വരുന്നുണ്ട്.
വീഡിയോ പുറത്തായതോടെ ഇവര്‍ക്കിടയില്‍ എങ്ങനെയാണ് ഇത്രയും നല്ല സൗഹൃദം ഉടലെടുത്തത് എന്നാണ് ആരാധകരുടെ സംശയം. 2016 ല്‍ പുറത്തിറങ്ങിയ കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തില്‍ നരേനും ആസിഫ് അലിയും ഒന്നിച്ചഭിനയിച്ചിരുന്നു. ഈ സിനിയുടെ നിര്‍മാതാവും ആസിഫ് തന്നെയാണ്. അന്ന് തുടങ്ങിയ സൗഹൃദമാണ്, പിന്നീട് കുടുംബങ്ങള്‍ തമ്മിലു ഇത്ര നല്ല സൗഹൃദത്തിലേക്ക് എത്താന്‍ കാരണമായത്.
നിലവില്‍ ലെവല്‍ ക്രോസ് എന്ന പുതിയ സിനിമയുടെ പ്രമോഷന് തിരക്കുകളിലാണ് ആസിഫ് അലി. അതിനിടയിലാണ് ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞ് സന്തോഷങ്ങള്‍. അമല പോള്‍ നായികയായി എത്തുന്ന ചിത്രം ജൂലൈ 26 ന് തിയേറ്റഉകളിലെത്തും.
@All rights reserved Typical Malayali.
Leave a Comment