ഏട്ടനോടുള്ള വാശിയായിരുന്നു എല്ലാത്തിന്റെയും തുടക്കം! പഠനം എന്തായെന്ന് ചോദിച്ചവര്‍ക്ക് നിതയുടെ മറുപടി

മല്ലു ഫാമിലി യൂട്യൂബ് ചാനലുമായി സജീവമാണ് സുജിന്‍. ഭാര്യ നിത എന്ന പൊന്നൂസും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഇവരുടെ മക്കളും അമ്മയും സഹോദരിയും കുടുംബവുമെല്ലാം വീഡിയോകളില്‍ ഉണ്ടാവാറുണ്ട്. സുജിനെപ്പോലെ തന്നെ സഹോദരി കുഞ്ചൂസും യൂട്യൂബ് ചാനലുമായി സജീവമാണ്. സുജിനും പൊന്നുവും പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇട.്ക്ക് പുറത്തുവന്നത്. പൊന്നൂസ് വീട്ടില്‍ പോയെന്നും, കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നുമൊക്കെ സുജിനും പറഞ്ഞിരുന്നു. മറ്റൊരു യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങള്‍ മാത്രം പൊന്നൂസും പങ്കിടുന്നുണ്ടായിരുന്നു. നിങ്ങളോട് തുറന്ന് പറയാന്‍ പറ്റാത്ത തരത്തിലുള്ള കുറച്ച് കാര്യങ്ങളുണ്ടെന്നായിരുന്നു സുജിന്‍ പറഞ്ഞത്.

പൊന്നൂസാവട്ടെ മറ്റൊരു ചാനലിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെച്ചിരുന്നു. പഠനത്തിന്റെ ഭാഗമായാണ് താന്‍ സ്വന്തം വീട്ടിലേക്ക് മാറി നിന്നതെന്നും പൊന്നൂസ് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് മക്കളൊക്കെയായി തിരക്കിലായപ്പോഴും വീണ്ടും പഠിക്കണമെന്ന മോഹം മനസിലുണ്ടായിരുന്നു. കാലങ്ങള്‍ക്കിപ്പുറം ആ സ്വപ്‌നം സഫലീകരിച്ചിരിക്കുകയാണ് പൊന്നൂസ്. സോഷ്യല്‍മീഡിയയിലൂടെയായി ഈ സന്തോഷം പൊന്നൂസും സുജിനും പങ്കിട്ടിരുന്നു.

പഠനം എന്തായെന്ന് ചോദിച്ച് എന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഇത്. നിത സുജിന്‍ ടീച്ചറായെന്നുള്ള സന്തോഷം നിങ്ങളുമായി പങ്കിടുന്നു. എന്റെ മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റാനായതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. പഠനം വീണ്ടും തുടങ്ങാനായി പ്രേരിപ്പിച്ച്, എന്നെ പിന്തുണച്ച് കൂടെ നിന്നവരോടെല്ലാം നന്ദി പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഞാനും ഭര്‍ത്താവുമായി ചില അഭിപ്രായഭിന്നതകളുണ്ടായിരുന്നു. പഠനം വീണ്ടെടുക്കാനായി തീരുമാനിച്ചത് എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറിയിരിക്കുകയാണെന്നുമായിരുന്നു പൊന്നൂസ് കുറിച്ചത്.

ഇതിനായിരുന്നു അവള്‍ കാത്തിരുന്നതെന്ന ക്യാപ്ഷനോടെയാണ് സുജിന്‍ വീഡിയോ പങ്കുവെച്ചത്. കുടുംബസമേതമായി കോണ്‍വൊക്കോഷന് പോവുന്നതിന്റെ വീഡിയോ സുജിനും പങ്കിട്ടിരുന്നു. പൊന്നൂസിന്റെ പഠനം എന്തായി, വലിയ കാര്യത്തില്‍ തുടങ്ങിയതല്ലേ, എന്തൊക്കെയായിരുന്നു എന്നല്ലേ നിങ്ങള്‍ ചോദിച്ചത്. അമ്മയും ഏട്ടനും മക്കളും മാത്രമല്ല എന്റെ അമ്മയും അവിടേക്ക് വരുന്നുണ്ട്. കുടുംബസമേതമുള്ള ചിത്രങ്ങളും നിത പോസ്റ്റ് ചെയ്തിരുന്നു.

ഏട്ടന് സന്തോഷമായില്ലേ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഹാപ്പിയാണെന്നായിരുന്നു മറുപടി. ഇതിനൊക്കെ കാരണമായത് ഏട്ടനാണെന്നും നിത സുജിനോട് പറയുന്നുണ്ടായിരുന്നു. ഏട്ടനോടുള്ള വഴക്കില്‍ നിന്നാണ് ഞാന്‍ പഠിക്കാന്‍ ഇറങ്ങിത്തിരിച്ചത്. അത് ഇത്രയും വലിയ വിജയമായി മാറുമെന്ന് കരുതിയതല്ല. നിരവധി പേരായിരുന്നു നിതയെ അഭിനന്ദിച്ച് എത്തിയിട്ടുള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *