കഴിഞ്ഞ ആറ് മാസം എവിടെയായിരുന്നു? കേരളം വിട്ടു, ഇപ്പോള്‍ അമേരിക്കയിലാണ് എന്ന് പറഞ്ഞ് അനു ജോസഫ്

ആക്ഷേപഹാസ്യ ഷോകളിലൂടെ പ്രേക്ഷകര്‍ പരിചിതയായ നടിയാണ് അനു ജോസഫ്. സിനിമകളിലും സീരിയലുകളിലും മറ്റ് ടെലിവിഷന്‍ ഷോകളിലും സജീവമായ നടി ഇപ്പോള്‍ ഒരു വ്‌ളോഗര്‍ എന്ന നിലയിലും തന്റെ സ്ഥാനം ഉറപ്പിച്ചതാണ്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തോളമായി യൂട്യൂബില്‍ വീഡിയോ ഒന്നും തന്നെ പങ്കുവച്ചിരുന്നില്ല.

ബിഗ് ബോസ് സീസണ്‍ സിക്‌സിലെ മത്സരാര്‍ത്ഥിയായിരുന്ന അസി റോക്കി അനു ജോസഫിന്റെ ബിസിനസ് പാര്‍ട്ണര്‍ ആണ് അനു ജോസഫ്. ഫിസിക്കല്‍ അസോള്‍ട്ടിന്റെ പേരില്‍ റോക്കി ഭായ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നപ്പോള്‍ അനുവിന്റെ പേരും സജീവമായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസം എന്തുകൊണ്ടാണ് വീഡിയോ ചെയ്യാത്തത് എന്ന് അനു പറഞ്ഞിട്ടില്ല.

എന്നാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷം അനു പങ്കുവച്ച വീഡിയോയുടെ തംപ് നെയില്‍ ‘ഞാന്‍ കേരളം വിട്ടു, ഇപ്പോള്‍ അമേരിക്കയിലാണ്’ എന്നാണ്. പെട്ടന് തംപ്‌നെയില്‍ കണ്ടാല്‍ അതുകൊണ്ടാണോ അനു വീഡിയോ ചെയ്യാതിരുന്നത് എന്ന് ആരും തെറ്റിദ്ധരിച്ചു പോകും. എന്നാല്‍ തംപ്‌നെയിലിലെ ധ്വനി വേറെയാണ്. കേരളം വിട്ട് അനു അമേരിക്കയില്‍ സെറ്റില്‍ഡ് ആയതിനെ കുറിച്ചല്ല, അമേരിക്കയിലേക്ക് ഷോയ്ക്ക് പോയതിന്റെ വിശേഷമാണ് പങ്കുവ.്ക്കുന്നത്.

ധന്യ മേരി വര്‍ഗീസും, ബിനു അടിമാലിയും, രശ്മിയും അടക്കം പലരും ഒരുമിച്ച് ചെയ്യുന്ന ഒരു സ്റ്റേജ് ഷോയുടെ ഭാഗമായിട്ട് അമേരിക്കയില്‍ എത്തിയതാണ് അനു ജോസഫും. ഷോയ്ക്ക് മുന്‍പ് ഒരു ദിവസം എല്ലാവരും പുറത്ത് ചുറ്റിയടിക്കാന്‍ പോയി. യുനിവേര്‍സല്‍ സ്റ്റുഡിയോയിലും മറ്റുമുള്ള സാഹസിക റൈഡുകളും മറ്റും ചെയ്ത വിശേഷങ്ങള്‍ ഒക്കെയാണ് വീഡിയോയില്‍ കാണിക്കുന്നത്.

അയ്യോ അനു പോകല്ലേ, അനു പോയാല്‍ പൂച്ചയെ ആര് നോക്കും എന്നൊക്കെ ചോദിച്ച്, തംപ്‌നെയില്‍ കണ്ട് ചിലര്‍ വരുന്നുണ്ട്. ആറ് മാസത്തിന് ശേഷം അനു തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകരില്‍ ചിലര്‍. ഈ കാലയളിവില്‍ അനുവിന് വന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്നവരും ഇല്ലാതെയല്ല.

യുഎസ്എയിലെ വിശേഷം പറയുകയാണെങ്കില്‍, ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇവിടെ അനു വന്നിട്ടുണ്ടത്രെ. അന്ന് യൂണിവേര്‍സല്‍ സ്റ്റുഡിയോയിയലും ഡിസ്‌നി ലാന്റിലും എല്ലാം ഞാന്‍ പോയിരുന്നു. പക്ഷേ അതൊന്നും ഓരോര്‍മ്മയായി ഇപ്പോള്‍ മനസ്സിലില്ല. ഇവിടെ വന്നതിന്റെ ഓര്‍മയ്ക്ക് പലരും പലതും വാങ്ങുമായിരിക്കും. പക്ഷെ ഇനിയെനിക്ക് ഈ യൂട്യൂബ് വീഡിയോ മതി. ഇവിടെ ചെലവഴിച്ച മനോഹരമായ ഓര്‍മകള്‍ ഇനിയെന്നും ഓര്‍ത്തിരിക്കാന്‍, എത്ര കാലം കഴിഞ്ഞാലും ഇതവിടെ ഉണ്ടാവും എന്ന് അനു ജോസഫ് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *