ഡോക്ടറായതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി; മഞ്ജുവും മീനാക്ഷിയും തമ്മിലുള്ള അകലം കുറയുന്നോ?
മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. ഒരു സമയത്ത് സിനിമയിൽ തിളങ്ങിനിന്ന മഞ്ജു ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്ന് ഇടവേള എടുത്തത്. വിവാഹ മോചനത്തിന് ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. വലിയ സ്വീകാര്യതയാണ് തിരിച്ചുവരവിലും മഞ്ജു വാര്യർക്ക് ലഭിച്ചത്.
മഞ്ജുവും ദിലീപും വിവാഹം ബന്ധം വേർപിരിഞ്ഞപ്പോൾ മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ് പോയത്. ദിലീപിന് മകളോട് ഉള്ള സ്നേഹം എല്ലാവർക്കും അറിയാവുന്നതാണ്. മകളെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും ദിലീപ് വികാരഭരിതനാവാറുണ്ട്. മീനാക്ഷിക്കും അച്ഛനോട് അതേ സ്നേഹമാണ്. അടുത്തിടെയാണ് മീനാക്ഷി എം ബി ബി എസ് പൂർത്തിയാക്കിയത്. മകൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ദിലീപ് തന്നൊണ് ഈ സന്തോഷം പങ്കുവെച്ചത്.
‘ ദൈവത്തിന് നന്ദി, ഒരു സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഡോക്ടർ ആയിരിക്കുന്നു. അവളോട് സ്നേഹവും ബഹുമാനവും ‘ എന്നാണ് ബിരുദ ദാനത്തിന് ശേഷം സർട്ടിഫിക്കറ്റുമായി നിൽക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവെച്ച് ദിലീപ് കുറിച്ചത്. അപ്പോഴൊക്കെ ആരാധകർ ചോദിച്ചത് മഞ്ജുവിനെക്കുറിച്ചായിരുന്നു. മകളുടെ ഇത്ര വലിയ നേട്ടത്തിലും മഞ്ജുവിന് സന്തോഷമില്ലേ, അമ്മയ്ക്ക് കൂടി സന്തോഷം ഉണ്ടാകുന്ന ഒരു വലിയ നിമിഷമല്ലേ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ വന്നിരുന്നു. ഇപ്പോൾ എന്തായാലും മറ്റൊരു സന്തോഷം ഉണ്ടായിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ മഞ്ജവും മീനാക്ഷിയും പരസ്പരം ഫോളോ ചെയ്തിരിക്കുകയാണ്. ആരാധകർ ഏറെ സന്തോഷത്തിലാണ് മഞ്ജുവിനും മീനാക്ഷിക്കും ഇടയിലെ മഞ്ഞുരുകുകയാണ് എന്നാണ് ആരാധകർ പറയുന്നത്. ഇത് നല്ലൊരു തുടക്കം തന്നെ ആവട്ടെ എന്നും ആരാധകർ പറയുന്നു. മീനാക്ഷിയും മഞ്ജു വാര്യരും ഒരുമിച്ചുള്ള ഫോട്ടോ കാണനാണ് കാത്തിരിക്കുന്നതെന്നും ചിലർ പറയുന്നു.
ദിലീപിനൊപ്പം മീനാക്ഷിയെ പല ചടങ്ങുകളിലും കണ്ടിട്ടുണ്ടെങ്കിലും മീനക്ഷിയേയും മഞ്ജുവിനേയും ഒരുമിച്ച് കാണാറില്ല. 1998 ൽ ആണ് ദിലീപും മഞ്ജുവും വിവാഹിതരാവുന്നത്. 2014 ൽ ആണ് ഔദ്യോഗികമായി വിവാഹമോചിതരാവുന്നത്. ഇതിന് പിന്നാലെ ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തു. കാവ്യയ്ക്കൊപ്പവും മീനാക്ഷി പല പരിപാടികളിലും വരാറുണ്ട്. ബിരുദാന ചടങ്ങിന് കാവ്യയും ഉണ്ടായിരുന്നു.
ചെന്നൈയിലാണ് മീനാക്ഷി എം ബി ബി എസ് പൂർത്തിയാക്കിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. ഫോട്ടോസും വീഡിയോസുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി നൃത്തം ചെയ്യുന്ന വീഡിയോ അടുത്തിടെ വൻ വൈറലായി മാറിയരുന്നു. എന്തായാലും മഞ്ജുവും മീനാക്ഷിയും പരസ്പരം ഫോളോ ചെയ്തതോടെ വലിയൊരു മാറ്റം വരാനിരിക്കുന്നുവെന്ന പ്രതീക്ഷയിലാണ് ആരാധകരും.
@All rights reserved Typical Malayali.
Leave a Comment