ഈ ഒറ്റപ്പെടലിന് കാരണം, എന്റെ പ്രണയം ഏകാന്തതയോട്; മനസ്സ് തുറന്ന് ശാമിലി, കലാകാരി എന്ന നിലയില്‍ വിരോധാഭാസത്തിലാണ് ഞാന്‍ ജീവിക്കുന്നത്!
ബേബി ശാമിലിയും ബേബി ശാലിനിയും സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. അഞ്ജലി, മാളൂട്ടി പോലുള്ള സിനിമകളിലൂടെ അതിശയിപ്പിക്കുന്ന അഭിനയം കാഴ്ചവച്ച അത്ഭുത ബാലിക എന്നാണ് പലരും ബേബി ശാമിലിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ വളര്‍ന്നപ്പോള്‍ സിനി ലോകത്തേക്ക് നല്ലൊരു തിരിച്ചുവരവ് നടത്താല്‍ ശാമിലിയ്ക്ക സാധിച്ചില്ല.
വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ, ചേച്ചിയുടെ ലക്കി സ്റ്റാര്‍ ആയ കുഞ്ചാക്കോ ബോബനൊപ്പം ഒരു തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് പൂര്‍ണമായും മാറി മറ്റൊരു ലോകത്താണ് ശാമിലി. ആക്ടറില്‍ നിന്ന് ആര്‍ട്ടിസ്റ്റിലേക്ക് മാറി എന്നാണ് ശാമിലി സ്വയം വിശേഷിപ്പിയ്ക്കുന്നത്. വരലകളുടെ ലോകത്ത് പുതിയ സാധ്യതകള്‍ തേടുന്ന ശാമിലി ഒരുപാട് എക്സിബിഷന്‍സ് നടത്തുന്നുണ്ട്.
ഒരു കലാകാരി എന്ന നിലയില്‍ വിരോധാഭാസത്തിലാണ് ഞാന്‍ ജീവിയ്ക്കുന്നത് എന്ന് ശാമിലി പറയുന്നു. ഏറ്റവും പുതിയ സെല്‍ഫി വീഡിയോയ്ക്കൊപ്പം ശാമിലി പങ്കുവച്ച കുറുപ്പും ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്.
‘കലാകാരി എന്ന നിലയില്‍, ഞാന്‍ ഒരു നിരന്തരമായ വിരോധാഭാസത്തിലാണ് ജീവിക്കുന്നത്! ഐസൊലേഷന്‍ വേഴ്സസ് കണക്ഷന്. ഏകാന്തതയോടുള്ള എന്റെ പ്രണയം പലപ്പോഴും ജനങ്ങളുമായി ബന്ധപ്പെട്ടുപോകാന്‍ പൊരുത്തപ്പെടുന്നില്ല. എന്നാല്‍ ഈ ബന്ധങ്ങളില്‍ നിന്ന് ഞാന്‍ ഇടയ്ക്കിടെ ഊര്‍ജ്ജസ്വലമായ ഊര്‍ജ്ജം നേടുന്നുണ്ട്. രണ്ടായി മാറാന്‍ സാധിക്കുക എന്നത് ഒരു സര്‍ഗ്ഗാത്മകതയ്ക്ക് അത്യന്താപേക്ഷിതമാണ്’ ശാമിലി കുറിച്ചു.
അഭിനയം നിര്‍ത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയിലൊന്നും തന്നെ ശാമിലി ആക്ടീവായിരുന്നില്ല. അടുത്തിടെയാണ് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് ശാമിലി ഇന്‍സ്റ്റഗ്രാമിലും ആക്ടീവായി തുടങ്ങിയത്. തന്റെ മാത്രമല്ല, ചേച്ചി ശാലിയുടെയും മക്കളുടെയും വിശേഷങ്ങളും ശാമിലി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയും പൂര്‍ത്തിയാക്കിയ ശാമിലി താന്‍ പഠിച്ചതും, പരിചയപ്പെട്ടുതുമായ സാഹചര്യങ്ങളില്‍ നിന്നും ജോലിയില്‍ നിന്നുമെല്ലാം വിഭിന്നമായ ഒരു ജീവിതമാണ് ഇപ്പോള്‍ ജീവിയ്ക്കുന്നത്. 37 വയസ്സുകാരിയായ ശാമിലി ഇപ്പോള്‍ അവിവാഹിതയാണ്.
@All rights reserved Typical Malayali.
Leave a Comment